Get Updates
Get notified of breaking news, exclusive insights, and must-see stories!

"ജീവനൊടുക്കാൻ പോലും മഞ്ജു പത്രോസ് അന്ന് തീരുമാനിച്ചു, രേണു സുധിയെ കുറിച്ച് ആ നടി പറഞ്ഞത് ഇങ്ങനെ.."

ഉദ്‌ഘാടനങ്ങളും മറ്റ് പരിപാടികളും സോഷ്യൽ മീഡിയ പോലും കവർ ചെയ്‌തു തുടങ്ങിയ കാലഘട്ടമാണ് ഇത്. പലപ്പോഴും സിനിമാ താരങ്ങൾ തന്നെയാണ് ഈ പരിപാടികളിൽ കൂടുതലായി എത്താറുള്ളത്. അവിടെ സോഷ്യൽ മീഡിയയിലൂടെ തത്സമയം വീഡിയോകൾ പങ്കുവയ്ക്കുകയും ഓണലൈൻ ചാനലുകൾ ഏറ്റെടുക്കുകയും ഒക്കെ ചെയ്യുന്നത് പതിവാണ്. അത് പക്ഷേ ചില വിവാദങ്ങൾക്ക് തിരികൊളുത്തുന്നതും നാം കണ്ടതാണ്.

സിനിമ സീരിയൽ മേഖലകളിൽ തിളങ്ങിയവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഒക്കെ ഇത്തരത്തിൽ പരിപാടികളുടെ ഭാഗമാവാറുണ്ട്. അവർക്ക് ഒക്കെ ധാരാളം വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ധാരാളം പേർ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു മഞ്ജു പത്രോസ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി പോയിടത്ത് നിന്നാണ് മഞ്ജു പത്രോസിന്റെ വീഴ്‌ചയുടെ തുടക്കം.

renusudhimanjupathroseissues

അതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും തളരാതെ പിടിച്ചുനിന്ന വ്യക്തിയാണ് മഞ്ജു പത്രോസ് എന്ന് പറയുകയാണ് അദ്ദേഹം. ഒരുഘട്ടത്തിൽ അവർക്ക് ജീവനൊടുക്കാൻ വരെ തോന്നിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. രേണു സുധിക്ക് ഉണ്ടായ ഒരു അനുഭവവും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

സിനിമകളിലും സീരിയലുകളിലും മറ്റും കഴിവ് തെളിയിച്ച് ജീവിതവിജയം നേടിയ കലാകാരിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ അവർക്ക് അവിടുത്തെ പ്രകടനത്തിന്റ പേരിൽ അൽപ്പം ഡാമേജുകൾ സംഭവിച്ചുവെങ്കിലും പിന്നീട് അവർ അതെല്ലാം മാറ്റിയെടുത്തു എന്ന് മാത്രമല്ല അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ ഇത് സഹായിച്ചു. എങ്കിലും അവരെ പുറകെ നടന്ന് വേട്ടയാടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്.

മരിക്കാത്തവരെ കൊന്നും ഡിവോഴ്‌സ് ആവാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണി ആവാത്തവരെ അങ്ങനെ ആക്കിയും ഒക്കെ മാധ്യമ ധർമ്മം തുടങ്ങിയിട്ട് കൊറേ നാളായല്ലോ എന്നാണ് അവർ തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് പറഞ്ഞത്. പുതിയ വീടിന്റെ പാലുകാച്ചലിന് ഭർത്താവിന് എത്താൻ കഴിഞ്ഞപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ വിളിച്ചു പറഞ്ഞു നല്ലകാലം വന്നപ്പോൾ അവൾ ഭർത്താവിനെ ഒഴിവാക്കിയെന്ന്.

ജീവിതം കൈവിട്ടുപോകാൻ പോവുന്നു എന്നറിഞ്ഞ നിമിഷത്തിൽ അത് കെട്ടിപ്പടുക്കാൻ വേണ്ടി അഹോരാത്രം ഓടിയളവാണ് ഞാൻ എന്നാണ് അവർ പറഞ്ഞത്. പണമില്ലാത്തതിന്റെ പേരിൽ സ്വന്തം കിഡ്‌നി വിൽക്കാനും എന്തിനേറെ പറയുന്നു ഒരുവേള ഗത്യന്തരമില്ലാതെ ജീവനൊടുക്കാനും ഒക്കെ തീരുമാനിച്ചവരാണ് അവർ. അതിൽ നിന്നെല്ലാം പിന്തിരിഞ്ഞത് അവരുടെ മകനെയും മാതാപിതാക്കളെയും ഓർത്തു മാത്രമാണ്.

അതുപോലെ പഴി കേൾക്കുന്ന മറ്റൊരാളാണ് രേണു സുധി. ദുബായിലെ ഒരു ഫാമിലി ബാർ ഹോട്ടലിന്റെ ക്ഷണം സ്വീകരിച്ച് അവർ അവിടെ എത്തിയിരുന്നു. എനിക്ക് ആവുംവിധം എനിക്ക് അറിയാവുന്ന തൊഴിൽ ചെയ്‌ത്‌ ജീവിക്കുന്നതിൽ എന്താണ് കുഴപ്പം. അതിന്റ പേരിൽ എന്റെ പുറകെ നടന്ന് ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്യേണ്ടതുണ്ടോ? സ്‌ഫടികത്തിലെ സിൽക്കിനെ പോലെ ഡാൻസ് ചെയ്‌ത്‌ വഴിയിൽ കിടന്നപ്പോൾ ദുബായ് പോലീസ് അറസ്‌റ്റ് ചെയ്‌തു എന്നൊക്കെയുള്ള ക്രൂരമായ ആക്ഷേപങ്ങൾ അവർ നേരിട്ടു.

അവരുടെ സുഹൃത്തായ ഒരു നടിയോട് ചോദിച്ചു രേണു സുധി ബാറിൽ ഡാൻസ് ചെയ്യുന്ന ഫോട്ടോ കണ്ടിരുന്നു. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? എന്ന് ചോദിച്ചിരുന്നു. അവർ ബാർ ഹോട്ടലിൽ ഡാൻസ് ചെയ്‌തതും പ്രമോഷന് പോയതും ശരിയല്ലെന്നാണ് പറഞ്ഞത്. ഇതേ നടിയുടെ ഫോട്ടോയെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഫോട്ടോയിൽ മാറിടം കാണിച്ചാൽ എന്താണ് പ്രശ്‌നം എന്നാണ്. അവരാണ് രേണുവിനെ കളിയാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+