Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താനും ജവാനും സൂപ്പര്‍ഹിറ്റായത് ഷാരൂഖിന്റെ വീട്ടിലെ വാസ്തു കാരണം; 'രഹസ്യം' വെളിപ്പെടുത്തി ആനന്ദ് പണ്ഡിറ്റ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍ഹിറ്റായ വര്‍ഷമായിരുന്നു 2023. ഷാരൂഖിന്റെ പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍ ബോളിവുഡിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തപ്പോള്‍ ആ വര്‍ഷം അവസാനം ഇറങ്ങിയ ഡങ്കി മികച്ച നിരൂപക പ്രശംസയും നേടി. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളായി ഈ ചിത്രങ്ങളായി മാറി.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ എന്നിവരും അഭിനയിച്ച ചിത്രം ലോകമെമ്പാടും 1,050 കോടി രൂപ വരുമാനം നേടി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് ആറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ എന്ന ആക്ഷന്‍ ഡ്രാമയുമായും അതേ വര്‍ഷം ഷാരൂഖ് എത്തി.

Anand Pandit

നയന്‍താര, ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, പ്രിയാമണി, തുടങ്ങിയവരോടൊപ്പം ഷാരൂഖ് ഇരട്ട വേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ആഗോളതലത്തില്‍ 1,160 കോടി രൂപ വരുമാനം നേടി അതിലും വലിയ വിജയമായി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഒരിക്കല്‍ തന്റെ 'ആത്മീയ ഗുരു' എന്ന് വിളിച്ചിരുന്ന നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റ്.

ജവാനും പത്താനും റിലീസ് ചെയ്യുന്നതിന് മുമ്പ് ഷാരൂഖിന് താന്‍ ചില വാസ്തു നുറുങ്ങുകള്‍ നല്‍കിയതായി ആനന്ദ് പണ്ഡിറ്റ് വെളിപ്പെടുത്തി. വാസ്തു ഉപദേശത്തിനായി ഷാരൂഖ് തന്നെ സമീപിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 'ഞങ്ങള്‍ അടുത്തപ്പോള്‍, ഞാന്‍ ചില കാര്യങ്ങളിലേക്ക് അദ്ദേഹത്തെ നയിക്കാന്‍ തുടങ്ങി. ഊര്‍ജ്ജത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക വാസ്തു ശാസ്ത്രമുണ്ട്.

അത് ഞാന്‍ പരിശീലിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ആവശ്യമായ ഊര്‍ജ്ജം ഞങ്ങള്‍ ക്രമീകരിച്ചു. അത് അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനും മഹാനുമായ വ്യക്തിയാണ്, അദ്ദേഹം അത് പരസ്യമായി അംഗീകരിച്ചു, അതിന് ഞാന്‍ നന്ദിയുള്ളവനാണ്', ആനന്ദ് പറഞ്ഞു. 2023 ല്‍, ആനന്ദ് പണ്ഡിറ്റിന്റെ 60-ാം പിറന്നാള്‍ ആഘോഷത്തില്‍ ഷാരൂഖ് ഖാന്‍ പങ്കെടുത്തിരുന്നു.

അവിടെ വെച്ചാണ് അദ്ദേഹം ആനന്ദുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. 'അദ്ദേഹവുമായുള്ള എന്റെ ബന്ധം അദ്ദേഹം എന്റെ ആത്മീയ ഗുരുവാണ് എന്നതാണ്. ലോട്ടസ് ഡെവലപ്പേഴ്സിന് കീഴിലുള്ള അദ്ദേഹത്തിന്റെ കെട്ടിടങ്ങള്‍ ഹൈടെക്, ആധുനികമാണ്. ഈ കെട്ടിടങ്ങളില്‍ കയറിക്കഴിഞ്ഞാല്‍, നിങ്ങള്‍ ന്യൂയോര്‍ക്കിലോ ലണ്ടനിലോ ആണെന്ന് തോന്നും. അത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

അവ വളരെ ഉയര്‍ന്ന നിലവാരമുള്ളവയാണ്. ഒരു ഡെവലപ്പര്‍ ആയതിനാല്‍ അദ്ദേഹത്തിന് വാസ്തു നന്നായി അറിയാം. ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് പറയാറുണ്ട്, സര്‍, എന്റെ അവസാന ചിത്രം വിജയിച്ചില്ല, ദയവായി എന്തെങ്കിലും ചെയ്യുക എന്ന്. ആനന്ദ് സര്‍ ഒരു കണ്ണാടി (അല്ലെങ്കില്‍ ശുഭകരമായ എന്തെങ്കിലും) സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കും. ഭാഗ്യവശാല്‍, എന്റെ സിനിമകള്‍ വര്‍ക്കാകും', എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

ടോട്ടല്‍ ധമാല്‍, മിസ്സിംഗ്, സര്‍ക്കാര്‍ 3, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമാണ് ആനന്ദ്. താങ്ക് ഗോഡ്, ദി ബിഗ് ബുള്‍, ചെഹ്രെ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ആനന്ദ് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും മുംബൈയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്ന ലോട്ടസ് ഡെവലപ്പേഴ്സിന്റെ സ്ഥാപകനുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+