പ്രായം വെറും 26... ഇതിനോടകം കോടികളുടെ ആസ്തി; അനന്യ ഒരു വര്‍ഷം സമ്പാദിക്കുന്നത് ഇത്ര!
ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായിക എന്ന പട്ടം കരസ്ഥമാക്കിയ താരമാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന ചിത്രത്തിലൂടെ 2019 ല്‍ ആണ് അനന്യ പാണ്ഡെ ആദ്യ സിനിമയില്‍ എത്തുന്നത്. പിന്നാലെ പതി, പത്‌നി ഓര്‍ വോ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ലഭിച്ചു. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഈ രണ്ട് സിനിമകള്‍ക്കും സാധിച്ചില്ല.
അതേസമയം ഡ്രീം ഗേള്‍ 2 എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ താരം തന്റെ ആദ്യത്തെ ബോക്‌സോഫീസ് ഹിറ്റിന് തുടക്കമിട്ടു. ഗെഹരിയാന്‍, ഖോ ഗയെ ഹം കഹാന്‍, സിടിആര്‍എല്‍, കോള്‍ മീ ബേ എന്നീ ചിത്രങ്ങളിലൂടെ അനന്യ പാണ്ഡെ ബോളിവുഡിലെ മുന്‍നിര നായിക പട്ടം കരസ്ഥമാക്കുകയായിരുന്നു. 1998 ഒക്ടോബര്‍ 30 നാണ് അനന്യ ജനിച്ചത്. പ്രശസ്ത കലാകാരന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ.

2017 ല്‍ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് അനന്യ സിനിമയിലേക്ക് തിരിഞ്ഞത്. 26 കാരിയായ അനന്യ പാണ്ഡെ സിനിമയില്‍ നിന്ന് കോടികളാണ് സമ്പാദിക്കുന്നത്. അഞ്ച് മില്യണ്‍ ഡോളറാണ് അനന്യ പാണ്ഡെയുടെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 40 കോടി രൂപ! ഒരു മാസം 50 ലക്ഷത്തിന് മുകളിലും ഒരു വര്‍ഷം അഞ്ച് കോടിക്കും മുകളിലാണ് അനന്യ പാണ്ഡെ സമ്പാദിക്കുന്നത്.
അനന്യ പാണ്ഡെയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളില്‍ നിന്നും ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നുമാണ് വരുന്നത്. 2019 ല്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് 16 കോടി രൂപയായിരുന്നു താരത്തിന്റെ ആസ്തി. സിനിമയില്‍ എത്തി അഞ്ച് വര്‍ഷം കൊണ്ട് 24 കോടി രൂപയാണ് താരം സമ്പാദിച്ചത്.മാതാപിതാക്കളോടൊപ്പം മുംബൈയിലെ വീട്ടിലാണ് അനന്യയുടെ താമസം.
പരമ്പരാഗതമായി നിരവധി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ ഉള്ള താരമാണ് അനന്യ പാണ്ഡെ. കൂടാതെ ആഡംബര കാറുകളുടെ വലിയൊരു ശേഖരവും താരത്തിന്റെ ഗാരേജിലുണ്ട്. ഒരു വെളുത്ത മെഴ്സിഡസ് ഇ-ക്ലാസ് ബെന്‍സ് താരത്തിന് ഉണ്ട്. ഒരു സ്‌കോഡ കൊഡിയാക്, ഒരു ഹ്യുണ്ടായ് സാന്റാ ഫെ എസ്യുവി എന്നിവയും അനന്യ പാണ്ഡെ സ്വന്തമാക്കിയിട്ടുണ്ട്.
ദീപിക പദുകോണിനൊപ്പം ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, ഇഷാന്‍ ഖട്ടറിനൊപ്പം ഖാലി പീലി, ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഒരു ബഹുഭാഷാ ചിത്രം എന്നിവയാണ് അനന്യയുടെ വരാനിരിക്കുന്ന സിനിമകള്‍.












Click it and Unblock the Notifications