Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്ലാസ്റ്റിക് സർജറി ചെയ്തത് കൊണ്ടാണോ മാറ്റം? ചാൻസിന് വേണ്ടിയാണോ ഇതൊക്കെ'; അനശ്വര രാജൻ പറഞ്ഞത്

കൊച്ചി: 'നേര്' എന്ന ജീത്തു ജോസഫ് ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളി ആരാധകരുടെ കൈയ്യടി നേടുകയാണ് യുവനടി അനശ്വര രാജൻ. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത് അവതരിപ്പിച്ചത്. നിറയെ അഭിനയമുഹൂർത്തങ്ങൾ ആവശ്യപ്പെടുന്ന കഥാപാത്രത്തെ വളരെ പക്വതയോടെ താരം കൈകാര്യം ചെയ്തുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കടം അഭിപ്രായപ്പെടുന്നത്.

നേരത്തേ അഭിനയത്തിന്റെ പേരിൽ ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന താരത്തിന്റെ മധുരപ്രതികാരമാണ് 'സാറ'എന്ന കഥാപാത്രമെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഭിനയത്തിന്റെ പേരിൽ മാത്രമല്ല മുടി മുറിച്ചതിനും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിനും ശരീരഭാരം കൂടിയതിനുമെല്ലാം താൻ കടുത്ത സൈബർ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് അനശ്വര. മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

 anaswaranew-

പലപ്പോഴും ബോൾഡെന്ന് തന്നെ പ്രേക്ഷകർ കണക്കാക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും വിവാദങ്ങളുമെല്ലാം വളരെ കഷ്ടപ്പെട്ടാണ് താനും കുടുംബവും മറികടന്നതെന്ന് പറയുകയാണ് അനശ്വര. വളരെ നാട്ടിൻപുറത്ത് ജനിച്ച് വളർന്ന പെൺകുട്ടിയാണ് ഞാൻ. അതുകൊണ്ട് തന്നെ കംഫേർട്ട് ആണെങ്കിൽ പോലും ഷോട്സ് ഒക്കെ ധരിച്ച് പുറത്തുപോകുന്നത് തന്നെ സംബന്ധിച്ച് ആദ്യം ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് തനിക്കതൊരു ബിഗ് ഡീൽ അല്ലെന്ന് അനശ്വര പറഞ്ഞു. 'യെസ് വി ഹാവ് ലെഗ്സ്' വിവാദത്തിന് ശേഷമാണ് തനിക്ക് ധൈര്യം ലഭിച്ചത്. എല്ലായപ്പോഴും ഒരുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാനല്ല തനിക്ക് താത്പര്യം. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം. എല്ലാ കഥാപാത്രങ്ങളും വഴങ്ങുമെന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ടി വരും,എന്നാൽ അത് ചെയ്യുമ്പോൾ അധിക്ഷേപിച്ച് മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല', അനശ്വര പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തിൽ ആളുകൾ കൈകടത്തേണ്ട കാര്യമെന്താണെന്നും നടി അഭിമുഖത്തിൽ ചോദിക്കുന്നു.

താൻ ചെയ്തൊരു ഫോട്ടോഷൂട്ടിന്റെ പേരിൽ കടുത്ത അധിക്ഷേപം കേട്ടിരുന്നുവെന്നും നടി പറഞ്ഞു. എക്സ്പോസ്ഡ് ആയ വസ്ത്രമായിപ്പോയി എന്ന് പറഞ്ഞാണ് ചീത്തവിളിച്ചത്. ചാൻസിന് വേണ്ടി ചെയ്യുന്നതാണോ ഇതൊക്കെയെന്നും ചോദിച്ചു. അച്ഛനോട് വരെ ഇതിന്റെ പേരിൽ ആളുകൾ ചോദ്യമുയർത്തിയിരുന്നു', അനശ്വര പറയുന്നു.

സൂപ്പർ ശരണ്യ കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തോവെന്നായിരുന്നു ചോദ്യമെന്നും അനശ്വര പറഞ്ഞു. ഇപ്പോഴും ആ ചോദ്യം എന്തുകൊണ്ടാണെന്ന് മനസിലായിട്ടിലല്. 18 വയസ് കഴിയുമ്പോൾ പെൺകുട്ടികളിൽ മാറ്റം വരുന്ന പ്രായമല്ലേയെന്നും ഇനിയും മാറ്റം വരുമെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+