ക്യാമറയ്ക്ക് മുന്നിലെ അഭിനയമാണോ ഇതൊക്കെ? വിമർശനങ്ങൾക്ക് ജീവയുടേയും അപർണയുടേയും മറുപടി ഇങ്ങനെ
ഏറെ ആരാധകർ ഉള്ള അവതരാകരണ് ജീവ ജോസഫും അപർണയും. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ജീവയും അപർണയും സോഷ്യൽ മീഡിയയിൽ സജാവമാണ്. തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. 2015 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് താരങ്ങൾ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
തങ്ങളുടെ പ്രണയത്തെ പറ്റിയും ജീവിത രീതിയെക്കുറിച്ചും ജീവയും അപർണയും തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 9 വർഷത്തോളമായെങ്കിൽ എന്നും ഒരേരതിയിലാണ് താരങ്ങൾ ജീവിക്കുന്നത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ പോസിറ്റിവിറ്റയെക്കുറിച്ച് പറയുകയാണ് ജീവയും അപർണയും. തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും ഇവർ മറുപടി നൽകുന്നുണ്ട്.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്ത് ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വർഷം ആയിട്ടും കുഴപ്പമില്ലാതെ പോകാൻ പറ്റുന്നതെന്നാണ് ഇരുവരും പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവയും അപർണയും തങ്ങളുടെ മനസ്സ് തുറന്ന്. വിശദമായി വായിക്കാം..
ജീവയുടെ കൂടെ ജീവിക്കുന്നത് കാെണ്ട് പോസിറ്റിവിറ്റിക്ക് കുറവൊന്നുമില്ല. അത് മാത്രമേയുള്ളൂ, എട്ടൊൻപത് വർഷമായിട്ട് അങ്ങനെ പോവുകയാണ്. ഈ പോസിറ്റിവിറ്റി വിൽക്കാൻ പറ്റുമായിരുന്നെങ്കിൽ ഞങ്ങളാണ് ഏറ്റവും വലിയ കോടശ്വരന്മാർ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ പരസ്പരം റെസ്പെക്ട് ചെയ്ത് ജീവിക്കുന്നത് കൊണ്ടാണ് ഇത്രയും വർഷം ആയിട്ടും കുഴപ്പമില്ലാതെ പോകാൻ പറ്റുന്നത്. പറഞ്ഞ കഥകൾ മാത്രമെ പിന്നെയും ഞങ്ങൾക്ക് പറയാനുള്ളൂ, എന്നാണ് ഇരുവരും പറയുന്നത്.
തനിക്ക് ജീവ നൽകുന്ന പിന്തുണയെക്കുറിച്ച് മോശം കമന്റുകൾ വന്നിട്ടുണ്ട്. ഭാര്യയെ അവൻ അഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് അപർ പറഞ്ഞു. എന്നാൽ അഴിച്ച് വിടട്ടെ കെട്ടി ഇട്ടേക്കുമ്പോൾ ആണ് കയർ പൊട്ടിക്കാൻ തോന്നുന്നത്. പൊതു ജനം പലവിധം എന്നല്ലേ, അവർ പറയട്ടെ, എന്നാണ് ജീവ പറഞ്ഞത്.
എപ്പോഴും ഇങ്ങനെ സ്നേഹത്തിൽ കാണുന്നത് അഭിനയമാണോ എന്ന ചോദ്യങ്ങൾ ജീവയും അപർണയും കേൾക്കാറുണ്ട്. ഈ സംശയത്തിനുള്ള ഉത്തരവും താരങ്ങൾ നൽകി. ചിലർ കരുതുന്നത് ഞങ്ങൾ അഭിനയിക്കുകയാണ് എന്നാണ്. പക്ഷേ റിയൽ ലൈഫിലും ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്യ ക്യാമറയുടെ മുന്നിൽ അഭിനയിക്കുന്നതല്ല. അങ്ങനെ അഭിനയിക്കാൻ അറിയുമായിരുന്നെഹ്കിൽ ഞങ്ങൾ ഇപ്പോൾ ആരായേനെ. നല്ല നല്ല സിനിമകളിൽ അഭിനയിക്കുമായിരുന്നു, ജീവ പറഞ്ഞു.












Click it and Unblock the Notifications