മൊട്ടയടിച്ച് മിഥുന്റെ ഭാര്യ ലക്ഷ്മി, കാരണം എന്താണെന്ന് പറഞ്ഞ് മിഥുൻ; ഹൃദയസ്പർശിയായ കുറിപ്പ്
നടനും അവതാരകനുമായ മിഥുൻ രമേഷ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. മിഥുൻ മാത്രമല്ല മിഥുന്റെ ഭാര്യ ലക്ഷ്മിയേയും എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണ്. ലക്ഷ്മി പങ്കുവെയ്ക്കുന്ന വീഡിയോയകൾ വൈറൽ ആകാറുമുണ്ട്.
ഇപ്പോൾ ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മിഥുൻ. മുടി മൊട്ടയാക്കിയിരിക്കുകയാണ് ലക്ഷ്മി. ഇതിനുള്ള കാരണവും മിഥുൻ പറയുന്നുണ്ട്. മൊട്ടൈ ബോസ് ലക്ഷ്മി എന്ന് പറഞ്ഞാണ് മിഥുൻ ചിത്രം പങ്കുവെച്ചത്.

മിഥുന് ബെൽസ് പാഴ്സി രോഗം വന്ന സമയത്ത് ലക്ഷ്മി നേർച്ച നേർന്നിരുന്നു. നേർച്ചയുടെ ഭാഗമായാണ് മുടി മൊട്ടയാക്കിയത്. മൊട്ടൈ ബോസ് ലക്ഷ്മി . എന്റെ ബെൽസ് പാഴ്സി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു .
അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു ; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.
ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ? സ്നേഹത്തിന്റേയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റേയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റിയും കൊണ്ടുള്ള രോഗശാന്തിയിൽ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണെന്നും മിഥുൻ കുറിച്ചു.
2023 മാർച്ച് ആദ്യത്തിലാണ് മിഥുന് ബെൽസ് പാഴ്സി പിടിപെട്ടത്. താരം തന്നെയാണ് തനിക്ക് ബെൽസ് പാഴ്സ് വന്ന കാര്യം പറഞ്ഞത്. താത്ക്കാലികമായി മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥയാണിത്. മാർച്ച് അവസാനം ആയപ്പോഴേക്കും മിഥുൻ സുഖം പ്രാപിച്ച് വീണ്ടും സജീവമാവുകയും ചെയ്തു. മിഥുന്റെ അവതരണം പ്രേക്ഷകർക്ക് വളരെ ഇഷ്ടവുമാണ്.












Click it and Unblock the Notifications