Get Updates
Get notified of breaking news, exclusive insights, and must-see stories!

കാള രാ​ഗമെന്താണെന്ന് പാർവതി, ദേഷ്യപ്പെട്ട് ശരത്തും, ഒടുവിൽ കരച്ചിൽ; സൂപ്പർസ്റ്റാർ വേദിയിൽ‌ നടന്നത്!

ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ. ശരത്, ഷാൻ റഹ്മാൻ, അനുരാധ ശ്രീറാം എന്നിവരാണ് സൂപ്പർ സ്റ്റാറിലെ വിധി കർത്താക്കൾ. പാർവതി ബാബുവാണ് ആങ്കർ. ഇപ്പോൾ ഏപ്രിൽ ഒന്നിന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡാണ് വൈറൽ ആയിരിക്കുന്നത്. ഈ ഏപ്രിൽ ഫൂൾ പാർവ്വതി ജീവിതത്തിൽ മറക്കില്ല, അമ്മാതിരി പണിയല്ലേ ശരത്തേട്ടൻ കൊടുത്തത് എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എപ്പിസോഡിന്റെ തുടക്കത്തിൽ പാർവതി മൂന്ന് പേരോടും എന്താണ് ഈ കാള രാ​ഗം എന്നാണ് ആങ്കർ ചോദിക്കുന്നത്. എന്നാൽ പതിവ് പോലെ തമാശയിൽ അല്ല ശരത് മറുപടി പറയുന്നത്. ഇങ്ങനത്തെ ചോദ്യമാണോ, എന്ത് മണ്ടത്തരവും ചോദിക്കാമോ എന്ന് ദേഷ്യത്തോടെ ശരത് ചോദിക്കുന്നു. എന്തിനാ സീരിയസ് ആവുന്നത് എന്ന് പാർവതി ചോദിക്കുന്നുണ്ട്. ശരത് വീണ്ടും ദേഷ്യപ്പെട്ടപ്പോൾ പാർവതി കരയുന്നുണ്ട്. ഇതോടെയാണ് പ്രാങ്കാണ് എന്ന് ശരതും അനുരാധയും ഷാൻ റഹ്മാനും പറയുന്നത്.

paru

എടാ ഏപ്രിൽ ഒന്നാടാ എന്ന് പറഞ്ഞ് ശരത് ആശ്വസിപ്പിക്കുന്നു, എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല, എന്നെ എന്തിനാ ഇത്ര ചീത്ത പറഞ്ഞത് എന്നാണ് പാർവതി ചോദിക്കുന്നത്. സോറി ഡാർസിം​ഗ് അവര് പറഞ്ഞിട്ട് ചെയ്താണ് എന്നാണ് പാർവതി പറയുന്നത്. ഒരുപാട് കമന്റുകൾ ഈ വീ‍ഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

എത്രത്തോളം സ്നേഹം ഇവരുടെ എല്ലാbരുടെയും മനസ്സിൽ പാറുവിനോട് ഉണ്ടെന്ന് മനസിലായില്ലേ, സ്വന്തം മക്കളുടെ സ്ഥാനം അതാണ് മോളെ ഇവർ നിനക്കയി നൽകിയത് . അതുകൊണ്ട് തന്നെയാണ് മോൾക്കും ഇത്രയും സങ്കടം വന്നതും ബി ഹാപ്പി. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള കുട്ടി ആണ് നല്ല അവതാരക .എപ്പിസോഡ് കണ്ടോണ്ടിരിക്കാൻ തന്നെ ഒരു വൈബ് ആണ് . സത്യം പറഞ്ഞാൽ പാർവതി കരയുന്നെ കണ്ടപ്പോൾ എനിക്കും ചെറിയ ഒരു വിഷമം ഉണ്ടായി .

പ്രാങ്ക് ആണെന്ന് നേരത്തെ മനസ്സിലായി കൊച്ചു കുഞ്ഞുങ്ങളെ പോലെ എന്തെക്കെയോ പറഞ്ഞു കരയുന്നു. കുഞ്ഞുങ്ങളെ മനസ്സ് ആണ് പാവം എന്തായാലും ഈ ഏപ്രിൽ പാറു മറക്കില്ല എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഞാനിപ്പോഴാ കണ്ടത് പാറൂ നീ സൂപ്പറാ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. പാറുകുട്ടി സങ്കടമായിപ്പോയി അല്ലേ സാരൂല ഓക്കേ, എന്നിങ്ങനെ പോകുന്നു കമന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+