Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ട്രോക്ക് വന്നതിന് ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടായിരുന്നില്ല'; പാർവതി

അവതാരക, നടി എന്നീ നിലകളിലൊക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് പാർവതി ആർ കൃഷ്ണ. ആ​ഗസ്റ്റ് 20ാം തീയതിയാണ് അച്ഛന്റെ വേർപാടിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ഉള്ളപ്പോ ആവുന്നത്ര ചേർത്ത് പിടിച്ചോണം .. ഇല്ലാതാകുമ്പോൾ ഒന്ന് കാണാനും ചേർത്ത് പിടിക്കാനും തോന്നിപോകും എന്ന ക്യാപ്ഷനോടെയാണ് അച്ഛനാെപ്പമുള്ള ഫോട്ടോ താരം പങ്കുവെച്ചത്. ഇപ്പോൾ അച്ഛനെക്കുറിച്ച് എഴുതിയ കുറിപ്പാണ് ആരാധകർക്ക് നോവായത്.

താൻ മീഡിയയിൽ എത്തണമെന്ന് ഏറ്റവും കൂടുതൽ‌ ആ​ഗ്രഹിച്ചത് അച്ഛനായിരുന്നുവെന്നും പെണ്മക്കൾക്ക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണെന്നും പാർവതി കുറിച്ചു. സ്ട്രോക്ക് വന്നതിന് ശേഷം അവസാന 4 മാസം അച്ഛന് തങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ലെന്നും അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളൂ ഒരു ആശ്വാസം , കാണുന്നുണ്ടാകും എല്ലാം എന്നും പാർവതി കൃഷ്ണ കുറിച്ചു.

parvathy

പാർവതി പങ്കുവെച്ച കുറിപ്പ്:

അച്ഛൻ .. ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആരുന്നു ..എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമായിരുന്നു , അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ .. എന്തൊക്കെ വന്നാലും പെണ്മക്കൾക്ക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ് .. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ..

ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും .. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും .. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല ..

ഇത്രേ ഉള്ളു എല്ലാവരും .. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ .. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല ... ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ .. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല .. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം .. കാണുന്നുണ്ടാകും എല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+