'വിവാഹവേദിയിൽ വെച്ച് അമ്മാതിരി കാര്യം ആരെങ്കിലും ചോദിക്കുമോ?'; ദീപക്കിന്റെ ക്ഷമയ്ക്ക് കയ്യടി
കഴിഞ്ഞ ദിവസമാണ് നടി അപർണ ദാസിന്റെയും നടൻ ദീപക് പറമ്പോലിന്റെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്ന കാര്യം താരങ്ങൾ വെളിപ്പെടുത്തിയത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു.
അതിന് ശേഷം നടന്ന റിസപ്ഷനിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് വിവാഹ വേദിയൽ വെച്ചുള്ള ദീപക്കിന്റെയും അപർണയുടെയും ഒരു വീഡിയോ ആണ്. ചടങ്ങിനിടെ ഒരു യൂട്യൂബ് ചാനലിലെ അവതാരകൻ ദീപക്കിനോട് ചോദിച്ച ചോദ്യവും അതിന് ദീപക് നൽകുന്ന മറുപടിയുമാണ് ഉള്ളത്. ചാനൽ അവതാരകന്റെ ചോദ്യത്തിന് വലിയ വിമർശനമാണ് ഉയരുന്നത്.

ഇപ്പോഴത്തെ ഒരു വികാരം എന്താണ് എന്നായിരുന്നു ചോദ്യം, അപ്രസ്‌കതമായ ചോദ്യം കേട്ട ദീപക് ആദ്യം ഒരു ചിരിയിൽ ഒതുക്കുകയും ശേഷം എന്ത് ചോദ്യം ആടാ ഇത് എന്നും ചോദിക്കുന്നുണ്ട്. അതിന് ശേഷം കല്യാണം സന്തോഷമായി കഴിഞ്ഞു. അടിപൊളിയായി കഴിഞ്ഞു, വന്നവരും ഹാപ്പിയാണ് ഞങ്ങളും ഹാപ്പി എല്ലാവരും വന്നതിൽ സന്തോഷം എന്നും ദീപക് പറയുന്നുണ്ട്.
ഇതിന് പിന്നാലെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത് എന്ന് ചോദിച്ചപ്പോൾ എന്താ ഇത് ഇന്റർവ്യൂ ആണോ എന്ന് ചോദിച്ച് അപർണ മറുപടിയുന്നുണ്ട്. ഞാൻ പറയാം, നിങ്ങൾ എല്ലാവരും വന്നതിൽ സന്തോഷം, ഇതുവരെ നിന്നതിൽ സന്തോഷം. സൗണ്ട് വരെ പോയി, ആകെ ചത്ത അവസ്ഥയിലാണ്.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം. ഒരു ന്യൂ ചാപ്റ്റർ ഓഫ് ലൈഫാണ്. ഇനി ഇന്റർവ്യൂ ഒക്കെ ഒരോ ചാനലിനായി താരം. ഇപ്പോൾ അതിന് ത്രാണിയില്ല, എന്നും അപർണ പറഞ്ഞു. സിനിമ സംബന്ധിച്ചുള്ള ഇന്റർവ്യൂവാണ് അല്ലാതെ കല്യാത്തിന്റെ പേരിൽ ഇന്റർവ്യൂ അല്ലായെന്ന് ദീപക് പറയുന്നുണ്ട്.
അതേ സമയം, നിരവധി പേരാണ് ഈ ചോദ്യത്തിനെതിരെ രംഗത്ത് വന്നത്. ഒരു വിവാഹച്ചടങ്ങ നടക്കുമ്പോഴാണോ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടത്. ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതാണ് എന്നാണ് ചിലർ പറയുന്നത്. വളരെ സന്തോഷം നിറഞ്ഞ ദിവസത്തിൽ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്തിനാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ചിലർ കമന്റിടുന്നു.












Click it and Unblock the Notifications