അനീഷ് ത്രിശങ്കുവിൽ, ഷാനവാസിന്റെ ശ്രമം യൂസ് ചെയ്യാൻ, മോഹൻലാൽ അടിച്ചത് ശവപ്പെട്ടിയിലെ അവസാനത്തെ ആണി
ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തുടക്കം മുതൽ ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കുന്ന മത്സരാർത്ഥി ആയിരുന്നു അനീഷ്. എല്ലാവരും ബിഗ് ബോസ് വീട്ടിൽ സൗഹൃദങ്ങളും ഗ്രൂപ്പുകളുമായി തിരിഞ്ഞപ്പോൾ അനീഷ് ആരോടും കൂട്ടുചേരാതെ നടന്നു. എന്നാൽ സൗഹൃദങ്ങളോട് മുഖം തിരിക്കരുതെന്നും വാതിലുകൾ തുറന്നിടണമെന്നും ഒരു വീക്കെൻഡ് എപിസോഡിൽ മോഹൻലാൽ പറഞ്ഞതോടെ അനീഷ് ഗെയിം മാറ്റി.
അതിന് ശേഷം ഷാനവാസുമായി നല്ല ബന്ധത്തിലാണ് അനീഷ് മുന്നോട്ട് പോകുന്നത്. നെവിനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിലടക്കം ഷാനവാസിനെ പിന്തുണയ്ക്കുന്ന അനീഷിനെ ആണ് കണ്ടത്. എന്നാൽ ഒറ്റയ്ക്ക് കളിക്കുന്ന അനീഷിനെ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകരിൽ പലരും. അതുകൊണ്ട് തന്നെ ഷാനവാസുമായുളള കോമ്പോ അനീഷിന് പണിയാകും എന്നാണ് വിലയിരുത്തൽ.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട കുറിപ്പ് വായിക്കാം: '' ഇതു പോലെ ഒരു ഫോഴ്സ് സൗഹൃദം വേറെ കണ്ടിട്ടില്ല. " നിന്നെ എനിക്കറിയാം " " നിന്നെ ഞാൻ മാത്രേ മനസ്സിലാക്കിയിട്ടുള്ള്" തുടങ്ങിയ ഫിൽമി ഡ്രാമ ഡയലോഗുകൾ അടിച്ചു ഷാനവാസ് അനീഷിനെ യൂസ് ചെയ്യാനാണ് ഇങ്ങനെ ഒരു സൗഹൃദം , ആരുടെ കൂടെ നിക്കണം കോമ്പോ ഉണ്ടാക്കണം എന്നൊക്കെ ഷാനവാസ് ഇടക്കിടക്ക് ശ്രമിക്കാറുണ്ട് നേവിൻ സ്വമേധയാ പുറത്ത് പോയപ്പോഴും ഷാനവാസിന് കൊമ്പോ കണ്ടന്റ് പോയ വിഷമം ആയിരുന്നു.

അനീഷിന്റെ തുടക്കത്തിലേ വെറുപ്പിക്കലും പിന്നീടുള്ള ആഴ്ചകളിലെ മാറ്റവും വീക്കെൻഡ് എപ്പിസോഡിൽ അനീഷിനോട് മോഹൻലാൽ സംസാരിക്കുന്നതും ഒരു MVP/ KEY PLAYER ആണ് അനീഷ് എന്നൊക്കെ വരുന്ന ഗസ്റ്റുകളും കൊടുത്ത ഹൈപ്പ് ആദ്യം ഹൗസിൽ മനസിലാക്കിയത് ഷാനവാസ് ആണ് അത് കൊണ്ട് തന്നെ അനീഷിന്റെ പുറകെ നടന്നു ഫ്രണ്ട് ആണ് എന്റെ , അനീഷും തിരിച്ചു ഫ്രണ്ട് ആണെന്ന് പറയും എന്നൊക്കെ പറഞ്ഞു ശല്യം ചെയ്തു ഒടുക്കം ശവപ്പെട്ടിയിലെ അവസാന ആണി പോലെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലും കൂടി അനീഷിനെ ഷാനവാസ് ആയിട്ട് ഒന്നിപ്പിച്ചതോടെ പൂർത്തിയായി.
അനീഷ് മാത്രമാണ് ഈ കൂട്ടുകെട്ടിൽ ജെനുവിൻ എന്ന് തോന്നിയിട്ടുണ്ട്, അനീഷിന്റെ പവർ, സ്ട്രെംഗ്ത് ഒറ്റക്ക് നിൽക്കുമ്പോ ആയിരുന്നു അതിൽ എനിക്ക് ബഹുമാനവും തോന്നിയിരുന്നു no strings attached ബന്ധങ്ങൾ ആയിരുന്നു അനീഷിന്റെ.. ഇപ്പൊ നേരെ തിരിച്ചാണ് ഇവർ രണ്ടു പേരും വല്യ സുഹൃത്തുക്കൾ ആയത് കൊണ്ട് ഷാനവാസ് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും അനീഷിന് പഴയ രീതിയിൽ എതിർക്കാനോ സംസാരിക്കാനോ കഴിയില്ല.
ഒന്നുകി സുഹൃത്തിനെ എതിർക്കണം അന്നേരം വീട്ടിലുളളവർ പുറകിൽ നിന്ന് കുത്തി എന്ന് പറയും സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഫേക്ക് ഫ്രണ്ട് എന്ന് പറയും, ഒരുമിച്ച് നിന്നാ ഇനി ഗ്രൂപ്പ് കളി എന്നും പറയും. അനീഷിന്റെ ഈ സൗഹൃദം ഹൗസിലെ അതിജീവനത്തിന് ഒരു തടസ്സമാകും.
Nb: എനിക്ക് വളരെ കാണാൻ ആഗ്രഹമുണ്ടായിരുന്ന കോംബോ അനീഷിൻ്റെയും ആദിലയുടെയും ആണ്.












Click it and Unblock the Notifications