Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ അടിപൊട്ടി; ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കി അനീഷ്, പൊളിക്കാനിറങ്ങി റെന,ലൈവിൽ നടന്നത്

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആദ്യ അടി പൊട്ടി. കോമണർ മത്സരാർത്ഥിയായ അനീഷ് ആണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മത്സരാർത്ഥികൾ എല്ലാവരും ചുറ്റുമിരുന്ന് ബിഗ് ബോസ് നിയമാവലി വായിക്കുന്നതിനിടെയാണ് സംഭവം.

ഓരോ മത്സരാർത്ഥികളായി മാറി മാറിയാണ് നിയമാവലി വായിക്കുന്നത്. നടൻ ആര്യൻ കദോരിയ വായിക്കുന്നതിനിടയിൽ അനീഷ് ഇടപെടുകയായിരുന്നു. ആര്യൻ മലയാളം വായിക്കുമ്പോൾ തപ്പിത്തടഞ്ഞു, ഇതിനെ അനീഷ് ചോദ്യം ചെയ്തു. മലയാളം ബിഗ് ബോസിൽ എല്ലാവർക്കും മലയാളത്തിൽ സംസാരിക്കാനും എഴുതാനും അറിയണം എന്നായി അനീഷ്. ഇതിനെ അഭിഷേകും അപ്പാനി ശരതും അക്ബ്‍ ഖാനും ചോദ്യം ചെയ്തു. എല്ലാവരും കൂട്ടത്തോടെ ഇടപെട്ടു, അത് വലിയ വാക്ക് തർക്കത്തിൽ കലാശിച്ചു.

aneeshrena-1754287152 jpg -Properties

മലയാളം വായിക്കാനും എഴുതാനും അറിയണം എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നായിരുന്നു അഭിഷേകിന്റെ ചോദ്യം. എല്ലാവരും കൂട്ടത്തോടെ എത്തിയതോടെ ഒറ്റയ്ക്ക് നടന്ന് തന്റെ വാക്കുകൾ അനീഷ് ആവർത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ പിന്നീട് മിണ്ടാതെ നടക്കുന്ന അനീഷിനെയാണ് എപ്പിസോഡിൽ കാണാൻ സാധിച്ചത്. ഇതോടെ 'ഒറ്റപ്പെടൽ' സ്ട്രാറ്റജി ആണോയെന്നായി മത്സരാർത്ഥികൾ. ഇത്തരം സ്ട്രാറ്റജികളൊന്നും വില പോകില്ലെന്നും ആർക്കും ബിഗ് ബോസിൽ തനിച്ച് മത്സരിക്കാൻ സാധിക്കില്ലെന്നും ശാരിക അടക്കമുള്ളവർ അനീഷിനെ ഓർമ്മപ്പെടുത്തി.

അതേസമയം അനീഷ് പിന്നീട് സംസാരിക്കാതെ നടക്കുകയാണ്. അനീഷ് സ്ട്രാറ്റജി ഇറക്കിയതോടെ അത് പൊളിക്കാൻ ഇറങ്ങിയിരിക്കുകയാണ് റെന ഫാത്തിമ. അനീഷിന്റെ ഒപ്പം നടന്ന് ട്രോളുകയാണ് റെന. ഇങ്ങനെയൊക്കെ ഗെയിം ഇറക്കാതെ വൈസ് ആയിട്ട് ഗെയിം കളിക്കൂവെന്നാണ് റെനയുടെ ഉപദേശം. അനീഷിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഗ് ബോസിനെ വിളിക്കണോയെന്നും തമാശ രൂപേണ റെന ചോദിക്കുന്നുണ്ട്.

' 'ചേട്ടന് കിട്ടുന്ന സ്ക്രീൻ സ്പേസ് ചേട്ടന്റെ കൂടെ നടന്നാൽ എനിക്കും കിട്ടും, ചേട്ടൻ ഒറ്റയ്ക്ക് അത് എടുക്കേണ്ട, ബിഗ് ബോസിൽ വന്ന് 10 മണിക്കൂർ പോലും ആയിട്ടില്ല. ബിഗ് ബോസിൽ വരുന്നതിന് മുൻപേ അനീഷേട്ടൻ ഇങ്ങനെയാണോ? അതോ ഇവിടെ വന്നതിന് ശേഷമാണോ ഈ പ്രശ്നം? മാനസികമായും ശാരീരകമായും ബുദ്ധിമുട്ടുണ്ടോ? സംസാരിക്കാതിരിക്കാൻ തക്ക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബിഗ് ബോസ് ഇടപെടണം, അല്ലാതെ എങ്ങനെയാണ്. എന്തുണ്ടെങ്കിലും മനസ് തുറക്കണം.ഒറ്റയ്ക്ക് കുറേ നേരം നടന്നാൽ ജനങ്ങൾക്ക് ബോറഡിക്കും കേട്ടോ', റെന പറഞ്ഞു.

അതേസമയം കോമണർ മത്സരാർത്ഥിയായ അനീഷ് കഴിഞ്ഞ സീസണിലെ രതീഷിനെ പോലെയാണ് പെരുമാറുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. തുടക്കം മുതൽ തന്നെ പഠിച്ചുവെച്ച സ്ട്രാറ്റജികൾ ഓരോന്ന് ഇറക്കി മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലാണ് തുടർന്നും അനീഷ് മത്സരിക്കാൻ ശ്രമിക്കുന്നതെങ്കിൽ തീർച്ചയായും ഈ ആഴ്ച തന്നെ ഇയാൾ പുറത്താകുമെന്നും ചിലർ പറയുന്നു. അതേസമയം ആദ്യ ആഴ്ചയിൽ എവിക്ഷൻ വയ്ക്കരുതെന്ന അഭിപ്രായം പങ്കിടുന്നവരും ഉണ്ട്.

'ബിഗ് ബോസിൻ്റെ നടത്തിപ്പുകാരോട് ഒരു ചെറിയ അപേക്ഷയുണ്ട് . ദയവ് ചെയ്ത് നിങ്ങൾ ആദ്യ ആഴ്ച്ചയിലെ എവിക്ഷൻ ഒഴിവാക്കുക . ഒരു കണ്ടസ്റ്റൻ്റിന് ഒന്ന് ചുവട് വെക്കാനും അവരുടെ പെർഫോമൻസ് പ്രേക്ഷകർക്ക് മനസിലാക്കാനും ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും സമയം വേണ്ടി വരും . ആളുകളൊക്കെ ഒന്ന് പരിചയപ്പെട്ട് വരാനെങ്കിലുമുള്ള സമയമെങ്കിലും നിങ്ങൾ കണ്ടസ്റ്റൻസിന് കൊടുക്കണം .ആദ്യ ആഴ്ച്ചയിൽ തന്നെ എവിക്ഷൻ വരുന്നത് ഷോ ഡൗൺ ആവാൻ കാരണമാകും . സോ ആദ്യ ആഴ്ച്ചയിലെ പുറത്താക്കൽ ദയവ് ചെയ്ത് നിർത്തലാക്കുക . അനീഷ് എന്ന കോമണർ BB ഹൗസിൽ ഓളമുണ്ടാക്കാൻ ചാൻസുള്ള വ്യക്തിയായിട്ട് തോന്നി . രണ്ടാഴ്ച്ച സമയം കൊടുക്കണം', ഒരാൾ കുറിച്ചു. എന്തായാലും അനീഷിന് രതീഷിന്റെ അവസ്ഥയാകുമോ അതോ ഷോയിൽ തുടരുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+