അനീഷ് അബദ്ധത്തില്‍ ചാടിയതാണ്: പക്ഷെ അക്ബറിന്റെ ചോദ്യം അയാളെ രക്ഷപ്പെടുത്തിയെടുത്തു
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് കോമണർ വിഭാഗത്തില്‍ നിന്നും എത്തിയ വ്യക്തിയാണ് അനീഷ്. തുടക്കം മുതല്‍ തന്നെ തന്റേയാത രീതിയിലുള്ള മത്സര ശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ പേക്ഷകർക്കിടയില്‍ ശ്രദ്ധ പിടിച്ച് പറ്റാനായി. വിമർശകരോടൊപ്പം തന്നെ വലിയ തോതില്‍ ആരാധകരേയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രധാനം.
ഈ വീക്കില്‍ ബിഗ് ബോസ് വീട്ടില്‍ മറ്റ് പല പ്രശ്നങ്ങളും ഉണ്ടായപ്പോള്‍ അനീഷിന് വേണ്ടത്ര സ്ക്രീന്‍സ്പെയിസ് കിട്ടിയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് പുതിയ ഒരു വിവാദത്തില്‍ അനീഷ് പെടുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവന വീടിന് അകത്തും പുറത്തും ഒരു പോലെ വിമർശിക്കപ്പെടുകയാണ് ഇപ്പോള്‍. യഥാർത്ഥത്തില്‍ അക്ബറിന്റെ പെട്ടെന്നുള്ള ചോദ്യത്തില്‍ അനീഷിന്റെ ഉള്ളിലെ സ്ത്രീവിരുദ്ധത അറിയാതെ പുറത്ത് ചാടുകയായിരുന്നുവെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നത്.

'ബിഗ് ബോസ് കാണുന്നവർക് അറിയാം, എന്തൊക്കെ നടന്നാലും അനീഷിന് ഒരു കാര്യം പറയണം എന്നുണ്ടേൽ ആയാൾ അത് പറഞ്ഞ് തീർക്കും. എന്നാല്‍ അക്ബറിന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അനീഷിന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധത അറിയാതെ പുറത്ത് ചാടി. പക്ഷെ തുടർന്ന് അക്ബർ ബഹളം വച്ചത് കൊണ്ടാണ് അനീഷ് ശരിക്കും രക്ഷപെട്ടത്. അല്ല എങ്കിൽ അയാൾ ഇതിൽ കൂടുതൽ വിഷലിപ്തമായ വാക്കുകൾ പറഞ്ഞ് പോകുമായിരുന്നു. തന്റെ വായിൽ നിന്ന് അബദ്ധം പുറത്ത് വന്നുവന്നെ മനസിലാക്കിയത് കൊണ്ടാണ് അനീഷ് പിന്നെ സൈലന്റ് ആയത്. പിന്നെ ഇത്ര നേരം ആയിട്ടും അയാൾ അത് വിശദീകരിക്കാനും തയ്യാറായിട്ടില്ല' ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നു.
ലോകത്ത് നടക്കുന്ന എല്ലാ വിവാഹ മോചനങ്ങളിലും സ്ത്രീയും പുരുഷനും ഒരു പോലെ തെറ്റുകാരാണെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നത്? ഒന്ന് ചുറ്റും നോക്കൂ.. തന്റെതല്ലാത്ത എത്രയോ കാരണങ്ങൾ കൊണ്ട് , ഗാർഹിക പീഡനങ്ങൾ മൂലം സ്ത്രീകൾ വിവാഹ മോചനം നേടുന്നു. അവരെ അടക്കമാണ് അനീഷ് അപമാനിച്ചത്.
മദ്യപിച്ച് സ്ത്രീകളെ മർദ്ധിക്കുന്നത് മൂലമുണ്ടാക്കുന്ന വിവാഹ മോചനങ്ങളിൽ, തെറ്റുകാർ ആരാണെന്നുള്ള അക്ബറിന്റെ ചോദ്യത്തിന് അനീഷ് നൽകിയ ഉത്തരം എന്താണ്? " പുരുഷൻമാർ മദ്യപിച്ചിട്ട് തല്ലുന്നത് സ്ത്രീകൾ അംഗീകരിച്ചാൽ വിവാഹ മോചനം നടക്കില്ല" എന്നാണ്. അനീഷ് പറഞ്ഞതിന്റ അർത്ഥം എന്താണ്? അതരത്തിലുള്ള ഗാർഹിക പീഡനങ്ങൾ സ്ത്രീകൾ സഹിക്കണമെന്നാണോ?
നമ്മുടെ നാട്ടിൽ ഗാർഹിക പീഡനങ്ങൾ സഹിക്ക വയ്യാതെ നിരവധി പേർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു സൊസൈറ്റിയിൽ അനീഷ് നൽകിയ സന്ദേശം അംഗീകരിക്കാന്‍ സാധിക്കാത്തത് ആണ്. ഫാൻ ആവാം പക്ഷെ ഇത് പോലെയുള്ള കാര്യങ്ങളെ കണ്ണടച്ച് സപ്പോർട്ട് ചെയ്യും മുൻപ് ഒന്ന് ചുറ്റും കണ്ണ് ഓടിച്ചു നോക്കൂ. - എന്നും അദ്ദേഹം കുറിക്കുന്നു.
അതേസമയം, ആദില ഏറ്റവും കൃത്യമായി അനീഷിനെയും ശാരികയേയും പൊളിക്കുന്നുണ്ട് എന്നാണ് മറ്റൊരു പ്രേക്ഷകന്‍ വ്യക്തമാക്കുന്നത്. ടോക്സിക് റിലേഷൻഷിപ്പ് നോർമലൈസ് ചെയ്ത് സംസാരിച്ച അനീഷും അതിനെ പിന്തുണച്ച ശാരികയും ഇന്ന് മുഴുവനായും വെളിവാക്കപ്പെട്ടു. ആദില അനീഷിനോട് ചോദിക്കുന്നുണ്ട്. "നിങ്ങൾ മദ്യപിച്ച് തല്ലുന്നത് ഭാര്യ അംഗീകരിച്ച് അനുസരിച്ച് കൂടെ നിക്കാതത് കൊണ്ടാണോ ഡിവോഴ്സ് നടന്നതെന്ന്!"
പുറത്ത് പുരോഗമനം പറയുന്ന പലരും ഉള്ളിൽ സൂക്ഷിക്കുന്ന അങ്ങേയറ്റം പിന്തിപ്പൻ നിലപാടുകൾ ഇടയ്ക്ക് പുറത്ത് ചാടുമെന്നും അത് ഇതുപോലെ അഴിഞ്ഞ് വീഴുന്ന മാസ്കുകളാണെന്നും അദില ശാരികയെ കുറിച്ച് പറയുന്നുണ്ട്. എത്ര ഹോട്ട് സീറ്റ് അഭിമുഖം നടത്തിയിട്ടും കാര്യമില്ല. ടോക്സിക് റിലേഷൻഷിപ്പിനെ തോളത്ത് എടുത്തു വെച്ച് അതിനെ പബ്ലിക്കായി സപ്പോർട്ട് ചെയ്യുന്ന ഇത്തരം മനുഷ്യരൊക്കെ നടമുക്കിടയിൽ തന്നെ ഉണ്ടാകും. അവർക്കൊന്നും നമ്മൾ പ്രതീക്ഷിച്ച മുഖം ആയിരിക്കില്ല, എല്ലാ മുഖങ്ങൾക്കും മുകളിലായി ആദില പറഞ്ഞത് പോലെ മാസ്ക്കുകൾ അണിഞ്ഞിട്ടുണ്ടാവും പക്ഷേ ഒരു നാൾ അത് അഴിഞ്ഞ് വീഴുക തന്നെ ചെയ്യും- എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications