Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നും അനീഷ് പുറത്തേക്കോ?അപ്പാനിക്കും അനുമോൾക്കും അനീഷിനെ രക്ഷിക്കാനായില്ല

ബിഗ് ബോസ് മലയാളം സീസൺ 7 ൽ മിഡ് വീക്ക് എവിക്ഷൻ നോമിനേഷിനിൽ ആറ് മത്സരാർത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവരാണ് ഏറ്റവുമധികം വോട്ടുകളുമായി പട്ടികയിൽ ഉള്ളത്. ഹൗസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെടാതിരിക്കണമെങ്കിൽ ടാസ്കുകളിൽ ജയിച്ച് കൂടുതൽ പോയിന്റ്സുകൾ സ്വന്തമാക്കണം. ഏറ്റവും കുറവ് പോയിന്റ് നേടുന്നവരായിരിക്കും സസ്പെന്റ് ചെയ്യപ്പെടുക. അതേസമയം മിഡ് വീക്ക് എവിക്ഷന്റെ ആദ്യ ടാസ്ക് ഇന്ന് ഹൗസിൽ നടന്നു. ടാസ്കിൽ ഏറ്റവും കുറവ് പോയിന്റ് നേടിയത് അനീഷാണ്. ടാസ്കിനെ കുറിച്ച് ബിഗ് ബോസ് അനലിസ്റ്റായ അൻസിഫ് പങ്കുവെച്ച വാക്കുകളിങ്ങനെ

' കോയിൻ വീക്ക് ടാസ്ക്, മിഡ് വീക്കിന് വേണ്ടിയുള്ള ആദ്യ ടാസ്കാണ് ഇത്. ആക്ടിവിറ്റി ഏരിയയിൽ ഒരു ചെളിക്കുണ്ട് സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ നിന്നും കോയിൻ ശേഖരിക്കലാണ് ടാസ്ക്. ആറ് ട്രഷറി ബോക്സുകളും ഡബ്ബകളും ഓപ്പോസിറ്റായി വെച്ചിട്ടുണ്ട്. പെട്ടിക്കകത്ത് സേഫ്റ്റി ഗീയറുകൾ ഉണ്ട്. ഇത് തുറക്കണമെങ്കിൽ വെള്ളത്തിൽ മുക്കിയിട്ടിരിക്കുന്ന താക്കോലുകളിൽ ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കണം. അതിന് ശേഷം സേഫ്റ്റി ഗീയേഴ്സ് ധരിച്ച് മൺപുറ്റിലേക്ക് ഇറങ്ങി 6 മിനിറ്റ് കൊണ്ട് പരമാവധി കോയിനുകൾ തിരഞ്ഞെടുക്കണം. നോമിനേഷനിൽ വന്നവർക്ക് സഹായികളാണ് ഈ കോയിൻ എടുത്ത് കൊടുക്കേണ്ടത്.

aneesh-1

റെനക്ക് വേണ്ടി ആര്യനും ജിസേൽ, ശാരികയ്ക്ക് വേണ്ടി ആദില-ബിന്നി, ഒനിയലിന് അക്ബർ-ഷാനവാസ്, സരിഗയ്ക്ക് നെവിൻ-അഭിലാഷ്, രേണുവിന് ബിൻസി-ശൈത്യ, അനീഷിന് അപ്പാനി ശരത്-അനുമോൾ എന്നിവരാണ് സഹായികൾ. ഇതിൽ ശരതിനും അനുമോൾക്കും ഒഴിച്ച് ബാക്കി എല്ലാവർക്കും സേഫ്റ്റി ഗിയർ എടുക്കാനുള്ള താക്കോലുകൾ പെട്ടെന്ന് ലഭിക്കും. അതുകൊണ്ട് തന്നെ ഇവർ ഗെയിമിൽ ഏറെ പിന്നിലായിപ്പോയി. അനീഷിന് ആകെ മൂന്ന് കോയിൻ മാത്രമേ കിട്ടിയുള്ളൂ. ഒനിയൽ -12, രേണ-13, റെന-15, ശാരിക-9, സരിഗ-14 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് കിട്ടിയ കോയിൻ.

15 കോയിൻ കിട്ടിയ റെനക്ക്-6 പോയിന്റാണ് ലഭിച്ചത്. 14 പോയിന്റ് കിട്ടിയ സരിഗക്ക് -5, 13 കോയിൻ കിട്ടിയ രേണുവിന് -4, 12 കോയിൻ കിട്ടിയ ഒനിയലിന് 3 പോയിന്റ്, 9 കോയിൻ കിട്ടിയ ശാരികയ്ക്ക് 2 പോയിന്റ് , മൂന്ന് കോയിൻ കിട്ടിയ അനീഷിന് 1 പോയിന്റ് എന്നിങ്ങനെയാണ് ലഭിച്ചത്.

ഇത് ആദ്യ ടാസ്ക് ആണ്. ഇനിയും രണ്ടോ മൂന്നോ ടാസ്ക് ഉണ്ടായേക്കാം. നാളെത്തന്നെ മിഡ് വീക്ക് സസ്പെൻഷൻ ഉണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സീക്രട്ട് റൂമിലൊക്കെ കൊണ്ട് ചെന്നിട്ടാൽ ഗെയിം മറ്റൊരു തലത്തിലേക്ക് പോയേക്കും', അൻസിഫ് പറഞ്ഞു.

വരും ടാസ്കുകളിൽ അനീഷ് കൂടുതൽ പോയിന്റുകൾ നേടിയില്ലെങ്കിൽ താരത്തിന്റെ സ്ഥിതി പരുങ്ങലിലാകും. അതേസമയം മിഡ് വീക്ക് എവിക്ഷനിൽ എന്തായാരിക്കും ബിഗ് ബോസ് സ്വീകരിക്കുന്ന നടപടിയെന്ന് ഉറ്റുനോക്കുന്നുണ്ട്. മത്സരാർത്ഥികളെ സീക്രട്ട് റൂമിലേക്ക് കയറ്റി വീണ്ടും തിരിച്ച് കയറ്റുമോയെന്ന ചോദ്യങ്ങളൊക്കെ ആരാധകർ ഉയർത്തുന്നുണ്ട്. എന്തായാലും ഇതൊക്കെ കാത്തിരുന്ന് കാണേണ്ടി വരും. അതേസമയം മിഡ് വീക്ക് എവിക്ഷൻ എന്ന ആശയത്തിനെതിരെ ആരാധകരിൽ ചിലർ വിമർശനം ഉയർത്തുന്നുണ്ട്. അത്തരത്തിലൊരു കമന്റ് ഇങ്ങനെ

'ഈ മിഡ് വീക്ക് എവിക്ഷൻ എന്ന കോൺസെപ്റ്റ് മോശം ആണ്. കാരണം ബിഗ്‌ബോസിൽ എല്ലാം പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞിട്ട് ഇപ്പോൾ വോറ്റിംഗിൽ അല്ലാതെ ടാസ്കിന്റെ അടിസ്ഥാനത്തിൽ എവിക്ഷൻ നടത്താൻ പോകുന്നു. പ്രേക്ഷക പിന്തുണ ഉള്ള ഒരു കോണ്ടെസ്റ്റാന്റിനെ ഇതു പോലെ ഈസി ആയി ഔട്ട്‌ ആകാമല്ലോ', എന്നാണ് കമന്റിൽ പറയുന്നത്. എന്തായാലും സീസൺ 7 തുടർന്നും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+