അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തി അനീഷ്: ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; അനുവിന്‍റെ മറുപടി ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസൺ അവസാന ദിനങ്ങളിലേക്ക് എത്തിയപ്പോള്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് അനീഷ് - അനുമോള്‍ റിലേഷനാണ്. തുടക്കത്തില്‍ ഇരുവരും തമ്മില്‍ അത്ര വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നെങ്കിലും പതിയെ പതിയെ അത് ഒരു കോംമ്പോ ആയി രൂപപ്പെട്ട് വരുന്നതാണ് കാണുന്നത്. അനുമോളോട് തോന്നിയ ക്രഷ് അനീഷ് ഒരു ടാസ്കിന് ഇടയില്‍ തുറന്ന് പറയുകയും ചെയ്തു.
തുടക്കത്തില്‍ പലരും ഇത് ഒരു പ്രാങ്ക് ആണെന്ന് വിചാരിച്ചിരുന്നെങ്കിലും ഇന്ന് ലൈവില്‍ സംഭവിച്ചത് ചില സീരയസ് കാര്യങ്ങളാണ്. എന്നെ കുറിച്ചുള്ള അഭിപ്രായമെന്താണ് അനുമോൾക്ക് എന്ന് അനീഷ് ചോദിച്ചതും, ഇവിടെ വന്നപ്പോൾ താത്പര്യമില്ലായിരുന്നു, ഇപ്പോൾ അനീഷേട്ടൻ ആർക്കും ഇഷ്ടപ്പെടുന്ന ആളാണ് എന്ന് അനുമോൾ പറയുന്നു. ഇതോടെ അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് അനീഷ് തുറന്ന് ചോദിച്ചു. ഇത് കേട്ടതും അനുമോള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോകുകയും ചെയ്തു.

പ്രാങ്കല്ലേ അനീഷേട്ടാ, എന്നെ പ്രാങ്ക് ചെയ്യുകയല്ലേ എന്നൊക്കെയാണ് തുടർന്ന് അനുമോൾ ചോദിക്കുന്നത്. എന്നാല്‍ ചോദിച്ചതിന് മറുപടി പറയൂ എന്നായിരുന്നു അപ്പോഴും അനീഷ് പറയുന്നത്. അപ്പോഴും അനുമോള്‍ ഉത്തരം നല്‍കുന്നില്ല. ഇതോടെ അനുമോള്‍ അനീഷിനെ തേച്ചു എന്ന രീതിയിലാണ് പ്രേക്ഷകരുടെ പ്രതികരണം.അതോടൊപ്പം തന്നെ അനീഷ് ഒരിക്കലും ഇതിന് നില്‍ക്കരുതായിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസൺ 7-ലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായ അനീഷിന്റെ ഗെയിമും ആട്ടിറ്റ്യൂഡും എനിക്ക് ഇഷ്ടമല്ലെങ്കിലും, അയാൾ ഒരു നിരുപദ്രവകാരിയാണെന്ന് ആദ്യം മുതലേ തോന്നിയിരുന്നു. പക്ഷേ, റിയൽ ആയ ഒരു റിലേഷൻഷിപ്പ് ഇങ്ങനെ ഒരു ഗെയിമിൽ അനീഷിനെപ്പോലൊരാൾ ശ്രമിക്കുമോ എന്ന സംശയം കാരണം, അനുവുമായി ഒരു ഫേക്ക് കോംബോ ഉണ്ടാക്കാനാകും ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് ഞാൻ കരുതിയത്. കഴിഞ്ഞ രണ്ടാഴ്ചയായി അനീഷിന്റെ സ്വഭാവത്തിൽ വ്യക്തമായ മാറ്റങ്ങൾ കണ്ടിരുന്നു. അനു അതിനെ പരമാവധി സപ്പോർട്ട് ചെയ്തു കൊടുത്തു. അത് ഇന്നലെ പൊട്ടിത്തെറിച്ചു.
അനുവിനെ സംബന്ധിച്ചിടത്തോളം ഇത് സ്റ്റാർ മാജികിലെ മറ്റൊരു എപ്പിസോഡ് മാത്രമാണ്; അനീഷും അതേ രീതിയിലാകും എടുക്കുകയെന്ന് അവൾ കരുതിക്കാണും. ഇനി ഇതൊന്നുമല്ല, അനീഷിന്റെ ഒറ്റപ്പെടൽ ഗെയിമിന്റെ ഭാഗമാണെങ്കിൽ അത് വൻ കളിയാണ്. പക്ഷേ, അയാളുടെ മൊത്തത്തിലുള്ള ആട്ടിറ്റ്യൂഡ് കണ്ടിട്ട് അതിനുള്ള ചാൻസ് കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.
മറ്റുള്ളവരുടെ ഇമോഷൻസ് വച്ച് കളിക്കാൻ അനുമോൾ മിടുക്കിയാണ്, പക്ഷേ അനീഷിനെപ്പോലൊരാളോട് ഈ രീതി വേണ്ടിയിരുന്നില്ല. അയാൾക്ക് നല്ലപോലെ ഹർട്ട് ആയിട്ടുണ്ട്; ഇത് വീണ്ടും സ്ത്രീകളോട് ഒരു വൈരാഗ്യം തോന്നാൻ സഹായിക്കും. അനീഷിന്റെ സ്വഭാവവും ഇപ്പോഴത്തെ ഫെയിമും വച്ച് പുറത്തിറങ്ങിയാൽ ഒരു പെൺകുട്ടിയെ കിട്ടാതിരിക്കില്ല. ലാലേട്ടൻ അതൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു വിട്ടാൽ നന്നായിരുന്നു.
അനുമോൾ മറ്റുള്ളവരുടെ ഇമോഷൻസിന് വാല്യൂ കൊടുക്കാത്ത രീതിയിൽ പ്രതികരിക്കുന്ന ഇൻസിഡന്റുകൾ എല്ലാ ആഴ്ചയിലും കാണാറുണ്ട്. ജീവിതത്തിൽ അങ്ങനെയുള്ള സ്വഭാവമുള്ളവർ ഒറ്റപ്പെട്ടുപോകും. ഇവിടെ തന്നെ ആദ്യം മുതൽ എത്ര പ്രശ്നങ്ങളിൽ കൂടെ നിന്നവരാണ് ആദിലയും നൂറയും! അവരോട് ഒരു സോറി പറഞ്ഞ് അടുത്ത കാര്യം നോക്കേണ്ടതിന് പകരം ഈഗോ വച്ച് 3 ദിവസം ഇരുന്നു; അവസാനം ഒരാവശ്യം വന്നപ്പോൾ അവരെ ഉപയോഗിച്ചു.
പുറത്ത് PR ടീം ഇതിനകം ആദിലയെ പാമ്പും കട്ടപ്പയുമൊക്കെയാക്കി കഴിഞ്ഞു എന്നതാണ് കോമഡി. പുറത്തിറങ്ങി ആദില ഇത് കാണുമ്പോൾ പിന്നെ അനുവിനെ അടുപ്പിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇമോഷൻസ് വച്ച് കളിക്കുന്നവർക്ക് സ്വസ്ഥത എന്നൊരു സാധനം ലൈഫിൽ ഉണ്ടാവില്ല. അനുമോളിന്റെ ബിഗ് ബോസ് ജേണി കാണുമ്പോൾ എനിക്ക് അതാണ് മനസ്സിലാവുന്നത്. അനു ഇത് മനസ്സിലാക്കിയാൽ അവൾക്ക് നല്ലത്; അതിന് പറ്റിയ പ്ലാറ്റ്ഫോമായിരുന്നു ബിഗ് ബോസ്, പക്ഷേ അതിനെ കൊണ്ടുപോയി നശിപ്പിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications