മണ്ടന്മാർ അനീഷിന്റെ തന്ത്രത്തില്‍ പെട്ടു: പക്ഷെ അവസാനം പണി കിട്ടാം: ആ കൊച്ച് കൊള്ളാം.. ഒരേ ഫയർ
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ആദ്യ ആഴ്ച്ചയിലെ ക്യാപ്റ്റനായി അനീഷിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കോമണർ ആയി മത്സരത്തിലേക്ക് കടന്നുവന്ന അനീഷ് തുടക്കം മുതല്‍ ഗെയി സ്ട്രാറ്റജികള്‍ നടപ്പിലാക്കുന്ന രീതികളാണ് കാണാന്‍ സാധിക്കുന്നത്. ചില മത്സരാർത്ഥികള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മറ്റ് ചിലർ അത് കൃത്യമായി മനസ്സിലാക്കുകയും അതേക്കുറിച്ച് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്.
അതേസമയം, ക്യാപ്റ്റന്‍സി ടാസ്കില്‍ വീട്ടുകാർക്ക് പണി കിട്ടിയത് പോലെ തോന്നുമെങ്കിലും, ചിലപ്പോൾ പണി ആകുന്നതു അനീഷിന് തന്നെ ആകുമെന്ന വിലയിരുത്തലുകളും ശക്തമാണ്. ക്യാപ്റ്റന്‍ ആകുന്നതോടെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടി വരും എന്നതാണ് ഇതിന്റെ പ്രധാന കാരണം.

'കഴിഞ്ഞ കൊല്ലം ആദ്യ ആഴ്ച വെറുപ്പിച്ച രതീഷ് ആദ്യ ആഴ്ച്ച പുറത്തു പോയപ്പോൾ, ഈ സീസണിൽ ആദ്യ ദിവസം അതെ ചൊറിച്ചിൽ സ്ട്രാറ്റജി പുറത്തെടുത്ത അനീഷ് ക്യാപ്റ്റൻ ആയി. താടിക്കു കയ്യും കൊടുത്തു വീട്ടുകാർ. അനീഷിനെ തോൽപ്പിച്ച് ടാസ്ക് ലെറ്റർ വായിച്ചു ഹീറോ ആകാൻ നോക്കിയാ അപ്പാനി ഒക്കെ സൈഡ് ആയി.
പക്ഷെ വീട്ടുകാർക്ക് പണി കിട്ടിയത് പോലെ തോന്നുമെങ്കിലും, ചിലപ്പോൾ പണി ആകുന്നതു അനീഷിന് തന്നെ ആകും. ക്യാപ്റ്റൻ ആവുന്നതോടെ തന്റെ നാച്ചുറൽ ചൊറി ഗെയിം നടക്കാതെ വന്നേക്കാം' എന്നാണ് ബിജു കുട്ടന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
അതോടൊപ്പം തന്നെ അനീഷിന്റെ ഗെയിം കൃത്യമായി മനസ്സിലാക്കിയ ഒരു വ്യക്തി റെനാ ഫാത്തിമയെന്നാണ് മറ്റൊരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടുന്നത്. അനീഷ് സ്ക്രീൻ സ്പേസ് ഉണ്ടാക്കി എടുത്തെങ്കിലും അത് ശരിക്കും മുതലാക്കിയത് റെന ആണെന്നും ബിജു കുട്ടന്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രാവിലെ ഉറക്കം തൂങ്ങി ഇരിക്കുന്ന ബിഗ് ബോസ് വീട്. കഴിഞ്ഞ കൊല്ലത്തെ സീസണിൽ ഈ ദിവസം രതീഷ് ഒറ്റയ്ക്ക് വീട് ഇളക്കി മറിച്ചിരുന്നു . ജാന്മണി അടുപ്പിൽ സിഗററ്റു കത്തിച്ചു എന്ന് പറഞ്ഞു വെറുതെ ഒരു നാടകം. അന്ന് അത് അധികപ്പറ്റായി തോന്നി എങ്കിലും, ഈ പഴവും വിഴുങ്ങി ഉള്ള ഇവരുടെ ഇരുപ്പു കണ്ടപ്പോൾ, അങ്ങനെ ഒരാള് വേണ്ടതിന്റെ ആവശ്യം മനസ്സിലായി.
അപ്പോൾ ദാ എന്റർ അനീഷ്. വന്നപ്പോൾ മുതൽ ചൊറിഞ്ഞു നടക്കുന്ന അനീഷ്, വെറുതെ ഒരെണ്ണം ഇട്ടു കൊടുത്തു. മലയാളം സംസാരിക്കാനും എഴുതാനും അറിയണം. ചുറ്റുമുള്ള മണ്ടന്മാർ ഏറ്റു പിടിച്ചു, അനീഷിന് ഇഷ്ടം പോലെ സ്ക്രീൻ സ്പേസ്.
പക്ഷെ അനീഷിന് കിട്ടിയ സ്ക്രീൻ സ്പേസ്, ശരിക്കും ഉപയോഗിച്ചത് റെന ഫാത്തിമ. അനീഷിന്റെ ഒറ്റപ്പെടൽ നടത്തത്തിന്റെ കൂടെ റെനയും കൂടെ നടന്നു. 'ചേട്ടന് കിട്ടുന്ന സ്ക്രീൻ സ്പേസ് ചേട്ടന്റെ കൂടെ നടന്നാൽ എനിക്കും കിട്ടും, ചേട്ടൻ ഒറ്റയ്ക്ക് അത് എടുക്കേണ്ട' എന്നാണ് പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ അനീഷിനെ ഉപദേശിക്കാനും മറന്നില്ല 'ചുമ്മാ കുറേ നേരം ഇങ്ങനെ നടന്നാൽ ജനങ്ങള്‍ക്ക് ബോർ അടിക്കും, മാറ്റി പിടിക്ക് ചേട്ടാ' .
ഇന്നലെ ഹാൻഡ് ബാൻഡ്നു വേണ്ടി അവസാനം വരെ പിടിവലി നടത്തുന്ന റെനയേയും കണ്ടു. കൊള്ളാം, ഈ പെങ്കൊച്ച്. ഒരേ ഫയർ, കൃത്യമായി ഗെയിം മനസ്സിലാക്കിയിട്ടും ഉണ്ട്, കാന്താരി.












Click it and Unblock the Notifications