Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷ് ബിഗ് ബോസിന്റെ തന്ത്രത്തിൽ വീണ് പോയി, ബിബിയുടെ പ്ലാൻ കൃത്യമായി വർക്കായി

ബിഗ് ബോസിൽ തുടക്കത്തിൽ തനിച്ച് ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു അനീഷ്. ഹൗസിൽ തനിക്ക് ആരുമായും സൗഹൃദങ്ങൾ ഉണ്ടാ്കാൻ താത്പര്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാൻ വന്നതാണെന്ന് താനെന്നും അനീഷ് അനീഷ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഷാനവാസുമായി വളരെ അടുത്ത ബന്ധമാണ് അനീഷ് സൂക്ഷിക്കുന്നത്. ഈ സൗഹൃദം ഹൗസിനകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. എന്നാൽ ഈ സൗഹൃദം അനീഷിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകൻ. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'അനീഷ് ന് ഇനി ഒരു മടക്കം ഉണ്ടാകുമോ,അനീഷിന് മാത്രം ദോഷം ചെയുന്ന ഫ്രണ്ട്ഷിപ്പ്.അനീഷ്, ഷാനവാസിന്റെ ഷാഡോയായി മാറി ണ്ടിരിക്കുകയാണ്. ബിബിക്ക് ഒരു പ്ലാൻ ഉണ്ട്, ആ പ്ലാൻ, അനീഷിന് കിട്ടുന്ന പിന്തുണ ഷാനവാസിലേക്ക് എത്തിക്കുക എന്നത് ആണ്. ബിബിയിൽ എപ്പോഴും കോമ്പോ ഹിറ്റ് ആണ്. ഇവിടെ അവരുടെ ഫ്രണ്ട്ഷിപ്പ് ജെനുവിൻ ആണെന്ന് അവരെ കൊണ്ടു തന്നെ പറയിപ്പിക്കുന്നത് ബിബി ആണ്.ഇതിനോടകം തന്നെ എത്ര ഐലവ്യു കഴിഞ്ഞു ഏത് ഓർഗാനിക് ഫ്രണ്ട്ഷിപ്പിൽ അങ്ങനെ ഉണ്ടാകും. ഇവിടെ ബിബി അളന്നത് അനീഷിന്റെ വീക്ക്നെസ് ആണ്. ആരോടും അടുക്കാത്ത പ്രകൃതം ഉള്ള അനീഷ് അടുത്ത് കഴിഞ്ഞാൽ അത്രേം ഡീപ്പ് ആയി പോകും.
അതുവഴി അനീഷിന്റെ ഒറ്റയ്ക് നിന്നുള്ള നിർത്താതെ ഉള്ള പറച്ചിൽ തുടങ്ങി സകലതും ഷാനവാസ്‌ ഉം ആയുള്ള discussion ലേക്ക് ഒതുങ്ങും.വീക്കെൻഡ് എപ്പിസോഡ് ഫ്രെയിം പോലും അനീഷ് ഷാനവാസ്‌ ഒരുമിച്ച് ആണ്. ഇത് bb യുടെ തന്ത്രം ആണ്. അതിൽ അനീഷ് ഏറെ കുറെ വീണു കഴിഞ്ഞു', പോസ്റ്റിൽ പറഞ്ഞു.

aneesh-shanavas-1

അതേസമയം അനീഷിന്റെ ഗെയിമിനെ പുകഴ്ത്തിക്കൊണ്ടുള്ള കുറിപ്പുകളും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ നിറയുന്നുണ്ട്. അത്തരത്തിലൊരു പോസ്റ്റ് വായിക്കാം-'' സ്ഥിരം ക്ലീഷേകളെ പൊളിച്ചടുക്കിയ ഒറ്റയാൻ്റെ അൻപത് ദിനങ്ങൾ. ചിലർക്ക് നായകൻ ഗുഡ് ലുക്കും മാസും ഷോ കുട്ടനുമൊക്കെ ആയിരിക്കണം .അനീഷേട്ടൻ അത്തരം മാസ്മരികമായ വ്യക്തിയൊന്നുമല്ല. സ്ത്രീവിരുദ്ധത , മിസോജിനിസം, സ്ത്രീകളോട് ഡബിൾ മീനിങ്ങ് പറയൽ , ഫ്ലേട്ടിങ്ങ് , എതിരെ നിൽക്കുന്ന സ്ത്രീ കണ്ടെമ്സ്റ്റൻസുമാരെ അടിച്ചമർത്തൽ തുടങ്ങിയ ക്ലീഷേ പരിപാടികളൊന്നും അനീഷ് എന്ന വ്യക്തിയിൽ കാണാൻ സാധിക്കില്ല .

ന്യൂനപക്ഷമായ ചില പാവപ്പെട്ട വിഭാഗം ആൾക്കാരെ മാത്രം ടാർഗെറ്റ് ചെയ്ത് അവരെ താഴ്തി കെട്ടി ടോക്സിക് ഫാൻസിൻ്റെ വോട്ട് പിടിക്കുന്ന പ്രാകൃതമായ ശൈലികളൊന്നും ഇവിടെയില്ല . എന്നാൽ പ്രതികരിക്കേണ്ടി വന്നാൽ ഹോട്ടൽ ടാസ്കിൽ ഗസ്റ്റായി വന്ന മാഡത്തോട് പോലും പ്രതികരിച്ചിരിക്കും . അതെത്ര വലിയ കൊമ്പത്തെ ജനറൽ മാനേജരായിരുന്നാലും ശരി . സ്വന്തം സുഹൃത്തായ ഷാനവാസിനോടാണെങ്കിൽ പോലും സത്യസന്തതക്ക് എതിരെ നിന്നാൽ അനീഷ് എന്ന വ്യക്തി ഒരു കയ് അകലത്തിൽ അയാളെ മാറ്റി നിർത്തിയിരിക്കും .അയാളുടെ വ്യക്തിത്വമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അയാളുടെ തുറുപ്പ് ചീട്ട് .

ആരേയും വേദനിപ്പിക്കാതെ പ്രതികരിക്കേണ്ടിടത്ത് മാത്രം സഭ്യമായി പ്രതികരിച്ച് താഴേണ്ട സ്ഥലത്ത് താഴ്ന്ന് നിന്ന് എല്ലാ മനുഷ്യരേയും ഒരേ പോലെ കണ്ട് എത്ര സഹി കെട്ടാലും മോശമായ ഒരു വാക്ക് പോലും ഉച്ചരിക്കാതെ സ്വന്തം നിലനിൽപിന് വേണ്ടി പോലും കളവ് പറയാതെ ഒരു മനുഷ്യന് എങ്ങനെ ജീവിതം മുന്നോട്ട് നയിക്കാം എന്ന മെസേജാണ് ഈ അൻപത് ദിവസം കൊണ്ട് അനീഷ് എന്ന വ്യക്തി പ്രേക്ഷകർക്ക് നൽകിയ പോസിറ്റീവ്.
50 ദിവസങ്ങളായിട്ട് അയാൾ നമ്മോടൊപ്പമുണ്ട് . ഇനിയും നിങ്ങളുടെ പിന്തുണയിൽ മാത്രം പ്രതീക്ഷ അർപ്പിച്ചു കൊണ്ട് നാളെയുടെ മനോഹരമായ പുലരികളെ വരവേൽക്കാൻ അയാൾ കാത്ത് നിൽക്കുന്നു . നമ്മളെ പോലെ തന്നെ ഒരാളായിട്ട്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+