'എന്റെ അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ട്'; ബറോസിന്റെ സെറ്റിലെത്തിയ പ്രണവിനെ സെക്യൂരിറ്റിക്ക് മനസ്സിലായില്ല!
മോഹൻലാൽ എന്ന മഹാ നടന്റെ മകനായിട്ടും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ഹിറ്റ് സിനിമകളിലെ നായകൻ കൂടിയാണ് പ്രണവ്. എന്നാൽ താര പകിട്ട് ഒട്ടുമില്ലാത്ത ജീവിതമാണ് പ്രണവിന്റേത്. പ്രണവിന്റെ ലാളിത്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്. ഒറ്റയ്ക്ക് ചെലവ് ചുരിക്കി യാത്ര ചെയ്യുക എന്നത് പ്രണവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്.
ബാഗും തൂക്കി സാധാരണക്കാരനായിട്ടാണ് പ്രണവ് യാത്ര പോകാറുള്ളത്. സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ പ്രണവിന്റെ ഈ ലളിത ജീവിതത്തിന് കയ്യടി കിട്ടാറുണ്ട്. ഇപ്പോൾ പ്രണവിനെക്കുറിച്ച് സംസാരിക്കുകയാണ് ക്യാമറമാനും തിരക്കഥാകൃത്തുമൊക്കെയായ അനീഷ് ഉപാസന. കൗമുദി ടീവിയോടാണ് അനീഷ് ഇക്കാര്യം പറയുന്നത്.

മോഹൻലാലിന്റെ ബറോസ് സിനിമയുടെ സെറ്റിലേക്ക് പ്രണവ് മോഹൻലാൽ വന്ന സംഭവമാണ് അനീഷ് പറയുന്നത്. പ്രണവിനോട് കുറച്ച് സമയങ്ങളിലൊക്കെ സംസാരിച്ചിട്ടുണ്ടെന്നും ആൾ അങ്ങനെ സംസാരിക്കില്ലെന്നും അനീഷ് പറയുന്നു. ഒരു ദിവസം ബറോസിന്റെ സെറ്റിലേക്ക് പ്രണവ് വന്നു. ഞാൻ പാർക്കിംഗ് ഏരിയയിൽ നിൽക്കുകയാണ്. ഗേറ്റ് ക്ലോസ് ചെയ്തിട്ടുണ്ട്.
അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഒരാൾ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റി വന്ന് പറഞ്ഞെന്നും പാസ് ഇല്ലാതെ കയറ്റവിടാൻ പറ്റില്ല, സാർ പ്രശ്നം ആക്കുമെന്ന് പറഞ്ഞപ്പോൾ അയാൾ ചിരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞെന്ന് അനീഷ് പറയുന്നു. ഒന്നാമത് തലേദിവസം അവിടെ ആരോ കയറിയിട്ട് ചെറിയ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. പോകാൻ പറഞ്ഞിട്ടും പുള്ളി പോകുന്നില്ലെന്നും സാർ ഒന്നു വരണമെന്നും സെക്യൂരിറ്റി ആവശ്യപ്പെട്ടെന്നും അനീഷ് പറഞ്ഞു.
താൻ ചെന്ന് നോക്കിയപ്പോൾ പ്രണവാണ് വണ്ടിയിലിരിക്കുന്നതെന്നും തൊപ്പിക്കെയൊക്കെ വെച്ചിട്ടുണ്ട്. ഞാൻ അപ്പൂ വാ എന്ന് പറഞ്ഞു. നേരെ കൊണ്ടുപോയി ലാൽ സാറിന്റെ അടുത്ത് ആക്കിക്കൊടുത്തു. ഊബറിലാണ് ആള് വന്നത്. ഫുഡ് കഴിക്കാൻ ഇരിക്കുകയാണ് ഞങ്ങൾ പ്രൊഡക്ഷന്റെ ഫുഡ് ഒരു ടേബിളിൽ വെച്ചാണ് കൊടുക്കുക. ഞാൻ നോക്കുമ്പോൾ ആ ക്യൂവിൽ പ്രണവ് നിൽക്കുകയാണ്. അവിടെ നിന്നേ ഭക്ഷണം വാങ്ങുകയുള്ളൂവെന്ന് പറഞ്ഞെന്നും അനീഷ് പറയുന്നു.
ക്യൂവിൽ നിന്ന് ഭക്ഷണമൊക്കെയെടുത്ത് ഹിന്ദിക്കാർ നിൽക്കുന്ന മൂലയിൽ പോയി ഒരു കസേരയിട്ട് കഴിച്ചു. അത്രയും സിമ്പിളാണ്, ആഡംബരമൊന്നും പുള്ളിയെ ആകർഷിക്കുന്ന കാര്യമേ അല്ലെന്നും അച്ഛനെ കാണുന്നു, ഫുഡ് കഴിക്കുന്നു.പോകുന്നു. എവിടെ നിന്നോ വരുന്നു എവിടേക്കോ പോകുന്നു, അനീഷ് പറയുന്നു.












Click it and Unblock the Notifications