Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷ് ബിഗ് ബോസ് കപ്പ് ഉയർത്തും; അനുമോൾ രണ്ടാം സ്ഥാനത്ത്; ഷാനവാസിന് വിനയായത് ഇതാണ്'

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലിയിലേക്ക് അടുക്കുകയാണ്. 8 മത്സരാർത്ഥികളാണ് നിലവിൽ ഷോയിൽ ഉള്ളത്. ഇതിൽ ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്തയേക്കും. അവശേഷിക്കുന്നവരിൽ ആര് കപ്പ് ഉയർത്തുമെന്ന കാര്യത്തിൽ പല വിധ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്. ഇപ്പോഴിതാ അത്തരമൊരു കുറിപ്പ് ശ്രദ്ധനേടുകയാണ്. ഓരോ മത്സരാർത്ഥികളേയും വിലയിരുത്തി എന്തുകൊണ്ട് അവർ വിജയിക്കുമെന്നും എന്തുകൊണ്ട് പരാജയപ്പെട്ടെന്നും വിശകലനം ചെയ്യുന്നുണ്ട്. വിശദമായി വായിക്കാം

'ബിഗ് ബോസ് മലയാളം സീസൺ 7 ഒരു വഴി ആയ സ്ഥിതിക്ക് നിലവിൽ അവിടെ നിൽക്കുന്ന കോണ്ടസ്റ്റന്റസിനെ കുറിച്ച് തോന്നിയ ചില കാര്യങ്ങൾ പറയാം.

bigg-

അനീഷ് - അനീഷ് ആദ്യത്തെ ദിവസം മുതൽ ഇന്ന് വരെ ഒരേ സ്റ്റൈലിലാണ് ഗെയിം കളിക്കുന്നത്. ഇടയ്ക്ക് ഷാനവാസ് ആയി ഒരു കോംബോ വന്നു എന്നല്ലാതെ സാധാരണക്കാരനായ ഞാൻ ഒറ്റയ്ക്ക് നിന്ന് തെറ്റുകളെ എതിർക്കുന്നു എന്നതാണ് പുള്ളിയുടെ ആറ്റിറ്റ്യൂഡ്. അത് ജനങ്ങളെ വിശ്വസിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു. ടാസ്ക് ലൊക്കെ ആവർജ് പെർഫോമൻസ് ആണ്. എന്തെങ്കിലും വിഷയം നടക്കുമ്പോ അവിടെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം - അത് കാണുമ്പോ ചിരി വരാറുണ്ട്. അനുമോളോടുള്ള ആളുകളുടെ ദേഷ്യം വോട്ട് ആയാൽ അനീഷ് ഈ സീസണിൽ കപ്പ് ഉയർത്തും.

അനുമോൾ - ഇവിടെ ആരോ എഴുതിയത് പോലെ അനുമോൾ ഇനി അവിടെ ഇറക്കാൻ റേഷൻ കാർഡും കൂടെ ബാക്കി ഉള്ളു; ബാക്കി എല്ലാ കാർഡുകളും ഇറക്കി. ഈ സീസണിൽ അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയായതും അനുമോൾ തന്നെയാണ്. ഒരാളെ ടാർഗെറ്റ് ചെയ്യുക, അവരെ ഏറ്റവും മോശം വാക്കുകൾ ഉപയോഗിച്ച് സൈലന്റ് ആയി പ്രൊവോക്ക് ചെയ്യുക, തിരിച്ചു അവർ വലിയ രീതിയിൽ റിയാക്റ്റ് ചെയ്യുമ്പോ അവിടെ വിക്ടിം കാർഡ് എടുത്ത് ഗെയിം തനിക്ക് അനുകൂലമാക്കുക എന്നതാണ് അനുവിന്റെ അവിടുത്തെ ഒരേ ഒരു ഗെയിം. ഇത് നല്ല ഗെയിം ആണോന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് അല്ല, പക്ഷെ അനുവിനെ ഈ സ്ട്രാറ്റജി ആ ഹൗസിൽ സർവൈവ് ചെയ്യാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ടാസ്കും മറ്റു ക്രിയേറ്റീവ് ഇടപെടലുകളും നോക്കിയാൽ അനു വളരെ പിന്നിലാണ്. എങ്കിലും ഈ സീസണിന്റെ വിന്നർ ആകാനോ റണ്ണർ അപ്പ് ആകാനോ അനുവിന് സാധിക്കുമെന്നതാണ് നിലവിലെ ട്രെൻഡ് അനുസരിച്ചു ഞാൻ മനസ്സിലാക്കുന്നത്.

ഷാനവാസ് - ഒരു സമയത്ത് വിജയ സാധ്യത പോലും ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഷാനവാസ്, പക്ഷെ ഈ ഗെയിമിനെ കുറിച്ചുള്ള അറിവില്ലായ്മ, പുറത്ത് പ്രേക്ഷകർ ഓരോ കാര്യങ്ങൾ എങ്ങനെയാണ് എടുക്കുന്നത് എന്നതിലെ ക്ലാരിറ്റി ഇല്ലായ്മ ഒക്കെ ഷാനവാസിനെ പിന്നിലേക്ക് വലിച്ചു. സീക്രട്ട് ടാസ്ക് കൂടെ ആയപ്പോ പൂർത്തിയായി. എങ്കിലും തുടക്കത്തിൽ ഉണ്ടാക്കിയ ഒരു ഇംപാക്റ്റും കുടുംബ പ്രേക്ഷകരുടെ ഇടയിലെ പിന്തുണയും കാരണം ഫൈനൽ 5ൽ ഷാനവാസും ഉണ്ടാകുമെന്ന് തോന്നുന്നു.

ആദില / നൂറ - ഇവർ ഇരട്ട ഗെയിമേഴ്സ് ആണെങ്കിലും എനിക്ക് ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല. ടാസ്കുകളിൽ നൂറയും, മറ്റു ആക്ടിവിറ്റികളിൽ ആദിലയുമാണ് നന്നായി പെർഫോം ചെയ്തിട്ടുള്ളത്. ബിഗ് ബോസിന്റെ ഭൂരിപക്ഷ പ്രേക്ഷകരിൽ സ്വീകാര്യത ലഭിക്കാൻ സാധ്യത കുറവായത് കൊണ്ട് അനുമോൾ, ഷാനവാസ് എന്നീ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമുള്ള രണ്ട് പേരുടെ കൂടെ കൂടി കോംബോ ഉണ്ടാക്കിയാണ് പ്രധാനമായും ഇവർ അവിടെ സർവൈവ് ചെയ്തത്. ശരിക്കുമതൊരു കൈവിട്ട കളിയായിരുന്നു. അനുമോളും ഷാനവാസും റെഗ്രസീവ് കമന്റ്സ് തുറന്നു പറയാൻ ഒരു മടിയുമില്ലാത്ത ആളുകളാണ്; അവിടെ സപ്പോർട്ട് ആയി ആദിലയും നൂറയും നിൽക്കുന്നത് കണ്ടപ്പോ ആക്വേഡ് ഫീലിംഗ് ഉണ്ടായെങ്കിലും ഇങ്ങനെ ഒരു ഗെയിമിൽ മാർഗമല്ലല്ലോ ലക്ഷ്യമല്ലെ പ്രധാനം. ആദില മണി ബോക്സ് എടുത്ത് കൊണ്ടുപോകുകയും, നൂറ ടോപ് 5ൽ വരുകയും ചെയ്യുമെന്ന് തോന്നുന്നു.

അക്ബർ - അക്ബർ നല്ലൊരു ഗെയിമർ ആയോ ടാസ്ക് നന്നായി ചെയ്യുന്ന ആളായോ ഒന്നും എനിക്ക് തോന്നിയിട്ടില്ല, പക്ഷെ ഇതെല്ലാമാണെന്ന് അവിടെ ഉള്ളവരെയും പുറത്ത് ഒരു വിഭാഗം ജനങ്ങളെയും തോന്നിപ്പിക്കാൻ അക്ബറിനു സാധിച്ചിട്ടുണ്ട്. അതിന് കാരണം ഒരു സദസ്സിനെ കയ്യിലെടുക്കാൻ പുള്ളിക്കറിയാം; ലീഡർഷിപ്പ് ക്വാളിറ്റി ഉള്ള ആളാണ്. അതുപോലെ നല്ലൊരു ഫ്രെന്റ് ആണ്. അതാ പുള്ളിയിലേക്ക് അവിടെയുള്ള ഭൂരിപക്ഷം കോണ്ടസ്റ്റന്റ്സും പെട്ടെന്ന് അടുത്തത്. നല്ലൊരു ഗെയിമർ കൂടെ ആയിരുന്നേൽ ഈ ഷോ വിൻ ചെയ്യേണ്ട ആളായിരുന്നു. നിലവിൽ ടോപ് 5ൽ ഉണ്ടാകുമെന്ന് തോന്നുന്നു.

നെവിൻ - ആദ്യത്തെ ആഴ്ച നെവിനെ കണ്ടപ്പോ നെവിൻ ഇത്രയും ദൂരം എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ നെവിന്റെ ശൈലി പ്രേക്ഷകരെ ഇഷ്ടപ്പെടുത്താൻ അയാൾക്ക് സാധിച്ചു. നെവിന്റെ പ്രശ്നമായി എനിക്ക് തോന്നിയത് ഈസി ആയി പ്രൊവോക്ക് ആകുന്നു എന്നതാണ്. നൂറ നെവിനെ പ്രൊവോക്ക് ചെയ്തു പുറത്താക്കിയതും, അനുമോൾ നെവിനെ പ്രൊവോക്ക് ആക്കി ഈ ആഴ്ച നെഗറ്റീവ് ആക്കിയതുമെല്ലാം ആണത്തം എന്ന വാക്ക് വച്ചിട്ടാണ്. അതിന്റെ പിന്നിൽ പല ട്രോമകൾ അയാൾക്കുണ്ടാകാം. എന്ത് തന്നെ ആയാലും പ്രൊവോക്ക് ആയി കഴിഞ്ഞാൽ നെവിനെ പിടിച്ചാൽ കിട്ടില്ല - അയാൾ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് അയാൾക്ക് തന്നെ അറിയില്ല. എനിക്ക് തോന്നുന്നു ഒരാഴ്ച കൂടെ നെവിനെ അവിടെ നിർത്താൻ ബിഗ് ബോസ് ക്രൂ ശ്രമിക്കുമെന്നാണ്, കാരണം സാധാരണ മിക്ക സീസണുകളും അവസാനത്തെ മാസം ആകുമ്പോ ഓണവില്ല് ആകുന്നതാ; ഇപ്രാവശ്യം അങ്ങനെ ആയിട്ടില്ല - അതിന് കാരണം നെവിൻ ആണ്. പുറത്ത് സപ്പോർട്ട് ഉള്ളവർക്കെതിരെ പേടി ഇല്ലാതെ നെവിൻ കളിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഐഡി ഓവർ ടൈം പോസ്റ്റ് ഇട്ട് വെറുപ്പിക്കുന്നത്ര നെവിൻ വെറുപ്പിച്ചിട്ടില്ല എന്നതാണ് എനിക്ക് തോന്നുന്നത്.

ആര്യൻ - ഒരു ഷോ എന്ന നിലയിൽ നോക്കുമ്പോ ഈ സീസൺ വിൻ ചെയ്യാൻ ഏറ്റവും അർഹൻ ആര്യനാണ്. കാരണം ഏറ്റവും കൂടുതൽ ടാസ്ക് ജയിച്ചതും, നല്ല എന്റർടെയിൻമെന്റ് കൊടുത്ത് ഷോ ഇന്ററസ്റ്റിംഗ് ആക്കിയതുമൊക്കെ പുള്ളിയാണ്. പക്ഷെ പ്രേക്ഷകരുമായി കണക്ട് ആകാൻ ആര്യന് സാധിച്ചില്ല. ജിസൈലുമായുള്ള കോംബോയും, അക്ബറിന്റെ ടീമിൽ ചെന്ന് പെട്ടതും, സാഡിസ്റ്റിക് അറ്റിറ്റ്യൂഡ് പല വിഷയത്തിലും കാണിച്ചതും ആര്യന് തിരിച്ചടിയായി. അവന്റെ പ്രായം വച്ച് നോക്കുമ്പോ ഇത്രയും എത്തിയത് ജീവിതത്തിലെ വലിയ അചീവ്മെന്റ് തന്നെയാണെന്നതും പറയാതെ വയ്യ.

സാബു മാൻ - ഈ ഷോയ്ക്ക് പറ്റിയ ഒരാൾ അല്ല സാബു മാൻ. മറ്റു കോണ്ടസ്റ്റന്റ്സിന്റെ പി.ആർ. കാരുടെ പല ടാക്ടിക്സ് കാരണം ഇത്രയും ദിവസം എങ്ങനെയോ എത്തി. പുറത്ത് ഇറങ്ങി കഴിഞ്ഞാൽ പല രീതിയിലുള്ള കളിയാക്കലുകൾ അവൻ കേൾക്കേണ്ടി വരുമായിരിക്കാം. എങ്കിലും സാബുവിന്റെ അച്ഛനും അമ്മയ്ക്കും അവന്റെ സുഹൃത്തുക്കൾക്കുമൊക്കെ അഭിമാനിക്കാം - He is a Gem of a Person. അവിടെയുള്ള പലരും പറയാറുള്ളതാണ് ബിഗ് ബോസ് തരം തിരിവ് കാണിച്ചു എന്ന്; എന്നാൽ ഈ നടന്ന ടിടിഎഫ് ടാസ്ക് ഒക്കെ നോക്കിയാൽ കാണാം ബിഗ് ബോസ് ക്രൂ മനഃപൂർവം സാബുവിന് പണി കൊടുത്ത ഇൻസിഡന്റ്സ് ഉണ്ട്. ആര്യൻ ജയിച്ച ആദ്യത്തെ ടാസ്കിൽ കൈ പൊക്കി എന്ന് പറഞ്ഞത്, കറങ്ങാത്ത സ്റ്റക്ക് ആയി പോയ ഒരു സാധനം കൊടുത്ത് ആ ഗെയിമിൽ തോൽപ്പിച്ചത്, എല്ലാർക്കും അവരുടെ ഹൈറ്റ് അനുസരിച്ചു കൈ പൊക്കി നിർത്താൻ പറ്റുന്ന രീതിയിൽ അരേഞ്ച് ചെയ്തപ്പോ സാബുവിന് മാത്രം കാൽ പൊക്കി കൈ ഉയർത്തി നിൽക്കേണ്ട രീതിയിൽ അരേഞ്ച് ചെയ്തതൊക്കെ മനഃപൂർവം തന്നെയാണ്. അവൻ അതൊന്നും ആരോടും പറഞ്ഞു വഴക്ക് ഉണ്ടാക്കാൻ പോയില്ല - ഇടയ്ക്ക് ആദിലയോടും നൂറയോടും ഇത് പോയി പറയുന്നത് കണ്ടു. എനിക്ക് അവിടെ ഉള്ളവരിൽ എന്തെങ്കിലും ഒരു ഇഷ്ടമുള്ള ഒരേ ഒരു കോണ്ടസ്റ്റന്റ് സാബു ആണ്.

അങ്ങനെ മൊത്തത്തിൽ സീസൺ 7 ടി.ആർ.പി.യിലൊക്കെ മുന്നിലാണ് എങ്കിലും എന്നെ സംബന്ധിച്ച് കഴിഞ്ഞ സീസണിന്റെ അതെ നിലവാരം മാത്രമുള്ള ഒരു സീസൺ ആണെന്ന് തോന്നിയിട്ടുണ്ട്. നല്ല ഗെയിമേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല, പി.ആർ. ന്റെ ഭീകര ഇൻഫ്ലുവൻസ്, ഷോ നേരെ കൊണ്ട് പോകാത്ത ക്രിയേറ്റേഴ്സ്, ഓർത്തു വയ്ക്കാൻ നല്ലൊരു ടാസ്ക് പോലുമില്ല, ഏത് കാർഡും എടുത്ത് ഗെയിം കളിക്കാമെന്ന അവസ്ഥ, ആണുങ്ങളുടെ മെന്റൽ ഹെൽത്തിന് പുല്ല് വിലയാണ് ഇപ്രാവശ്യം ബിഗ് ബോസ് നൽകിയത്. ഈ സീസണിൽ ഉണ്ടായത് പോലെ വൃത്തികെട്ട ആരോപണങ്ങൾ ഒരു സീസണിലും ഉണ്ടായിട്ടില്ല. ഇന്നലെ ആ കാറിന്റെ ഉള്ളിൽ ഇരിക്കുന്ന ടാസ്കിലും നൂറ വെറുതെ അനീഷിനെ പുറത്താക്കാനും പ്രൊവോക്ക് ആക്കാനും വിമൺ കാർഡ് എടുക്കുന്നത് കണ്ടു.

ശരിക്കും ഞാൻ ഈ സീസണിൽ നിന്ന് പഠിച്ച ഒരേ ഒരു കാര്യം - പഴയകാലമല്ല സ്ത്രീകളോട് പിണങ്ങിയാൽ അവർ ഏത് മോശം രീതിയിലും നമ്മളെ പെടുത്താൻ ചാൻസ് ഉണ്ട്. അത്രയും ക്യാമറ ഉള്ള സ്ഥലത്ത് ഇങ്ങനെ ആണേൽ പുറത്ത് എന്തായിരിക്കും അവസ്ഥ! ആ ഒരു പേടി ഉണ്ടാക്കി തന്നതിന് ബിഗ് ബോസ് ടീമിന് നന്ദി', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+