'ബിന്നിയെ പൊളിക്കലായിരുന്നില്ല അനീഷിന്റെ ലക്ഷ്യം; അക്കാര്യം ഷാനവാസ് ആദിലയോടും നൂറയോടും പറഞ്ഞു'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ കോമണർ മത്സരാർത്ഥിയാണ് അനീഷ്. തുടക്കം മുതൽ ഹൗസിൽ ചർച്ചയാകാൻ അനീഷിന് സാധിച്ചിരുന്നു. മുൻ സീസണുകളിൽ മത്സരാർത്ഥികൾ പരീക്ഷിച്ച് വിജയിച്ച ഒറ്റപ്പെടൽ തന്ത്രമായിരുന്നു അനീഷും ഹൗസിൽ പയറ്റിയത്,, എല്ലാ വിഷയങ്ങളിലും അനീഷ് ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ട് കണ്ടന്റ് നൽകിയിട്ടുണ്ട്. ഇനി അനീഷിന്റെ ഗെയിം എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടയിൽ അനീഷിന്റെ ഗെയിം വിശകലനം ചെയ്യുന്നൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
'അനീഷ് ഒരു ഇറിറ്റേറ്റിങ് പേഴ്സനാണ്. അയാൾ മനപ്പൂർവം പറഞ്ഞത് തന്നെ റിപീറ്റ് അടിച്ച് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കുന്ന ആളാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത്രയും ദിവസങ്ങളായിട്ട് നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല അനാവശ്യമായി ഈ മനുഷ്യൻ ദേഷ്യപ്പെടുന്നതോ റൂഡായി മറ്റുള്ളവരോട് പെരുമാറുന്നതോ കണ്ടെൻ്റ് ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം ഒരാളെ ട്രിഗർ ചെയ്യുന്നതോ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അനീഷ് ഒരു കാര്യത്തിന് പ്രതികരിച്ചിട്ടുണ്ടെങ്കിൽ അയാൾ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു കാര്യം നിങ്ങൾക്കുറപ്പിക്കാം. 100 ൽ 101 ശതമാനവും ന്യായം അനീഷിൻ്റെ ഭാഗത്തായിരിക്കും.അതാണ് കഴിഞ്ഞ ദിവസം കിച്ചണിൽ സംഭവിച്ചതും.

വലിയ ഹൈജീനിക് പേഴ്സനായി മറ്റുള്ളവർ തിരഞ്ഞെടുക്കുകയും സ്വയം അവകാശപ്പെടുകയും ചെയ്തിട്ടുള്ള ഡോക്ടർ കൂടിയായ ബിന്നി എന്ന കിച്ചൺ ക്യാപ്റ്റൻ കിച്ചൺ വൃത്തിഹീനമാക്കിയിട്ടിരിക്കുന്നത് അനീഷ് ചോദ്യം ചെയ്തു . ബിന്നിയുടെ ഹൈജീനിക് തകർത്ത് കാണിക്കാനോ മനപൂവം അവരെ തരം താഴ്താനോ അല്ല അനീഷ് അത് ചോദ്യം ചെയ്തത് . ഒരു കിച്ചണിൽ പെരുമാറേണ്ട പ്രത്യേകിച്ച് ബിഗ്ബോസ് വീട്ടിൽ പെരുമാറേണ്ട ചില ഹൈജീനിക് റൂൾസുണ്ട്. അതിനെതിരെ ആര് നിന്നാലും അയാൾ പ്രതികരിച്ചിരിക്കും.
നേരെ വാ നേരെ പോ എന്ന ലൈനാണ് അനീഷിൻ്റേത്.
അത് ഷാനവാസ് ആദിലയോടും നൂറയോടും വ്യക്തമായി പറഞ്ഞ് മനസിലാക്കുനുണ്ട്. നിങ്ങൾക്ക് അവനോടൊന്നും തോന്നരുത്. കാര്യം അവന് എല്ലാവരോടും സ്നേഹം മാത്രമെയുള്ളൂ. അവനതേ അറിയൂ.പക്ഷേ നാളെ ഒരു ദിവസം നിങ്ങളേയോ എന്നേയോ വരെ അവൻ നോമിനേറ്റ് ചെയ്തെന്ന് വരാം.
ഫാമിലി ടാസ്കിൽ അനീഷിൻ്റെ അനുജൻ അനീഷിനോട് പറയുന്നുണ്ട്. നീ ഇത്രയും ദിവസം കളിച്ച കളി തന്നെ തുടർന്ന് കളിച്ചാൽ മതിയെന്ന്. അതെന്താട നീ അങ്ങനെ പറഞ്ഞത് ? ഞാൻ എന്ത് കളി കളിക്കാനാണിവിടെ ? ഞാൻ പുറത്ത് ജീവിച്ച പോലെ ഇവിടെയും ജീവിക്കുന്നു .. ഞാൻ വളരെ ഹാപ്പിയാണ്', പോസ്റ്റിൽ പറഞ്ഞു.
അതേസമയം അനീഷ് ഈ സീസണിന്റെ ടോപ് 5 ൽ വരുമെന്നാണ് മറ്റൊരു ബിഗ് ബോസ് ആരാധകൻ പറയുന്നത്. 'അനീഷ് ഒറിജിനലായി നിൽക്കുന്ന മൽസരാർത്ഥി ആണ്, പലരും അനീഷിനെ അവഹേളിക്കുന്നതായി തോന്നിയിട്ടുണ്ട്, പറഞ്ഞത് പലതവണ പിന്നെയും പിന്നെയും പറയുന്ന ശീലം ഉണ്ട്, പക്ഷെ അനീഷ് പറയുന്നതിൽ സത്യസന്ധത ഉണ്ട്. ജീവിതാനുഭവങ്ങൾ കൊണ്ടാവാം സൗഹൃദങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് പക്ഷെ അയാൾക്ക് ആരോടും വെറുപ്പോ വിരോദമോ ഇല്ല, പല തവണ ആദില അവഹേളിച്ചപ്പോഴും ആദിലയോട് ഒരു കരുതൽ അനീഷിനുണ്ട്.
പുറത്തായ മൽസരാർത്ഥികളിൽ പുറത്താകേണ്ടിയിരുന്നില്ല എന്ന് തോന്നിയത് ജിഷിൻ ആണ് ബാക്കി ഉള്ളവർ എല്ലാം പുറത്താകേണ്ടവർ തന്നെ ആയിരുന്നു. ഇനി പോകേണ്ടവർ നിവിനും ആദിലയും ആണ് പുറകേ സാബുമോനും. ഫൈനൽ 5- അനീഷ്,ഷാനവാസ് ആര്യൻ'അനുമോൾ, ബിന്നി ഇവരാവാൻ സാധ്യത', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications