'അനീഷിന്റെ നോമിനേഷൻ പവർ തിരിച്ചെടുക്കണം, എല്ലാ അലമ്പും കാണിച്ചു, ഇപ്പോൾ ബാറ്ററി തീർന്ന റോബോട്ട്'
കോമണർ ബിഗ് ബോസിൽ എത്തിയ അനീഷിന് വലിയ ആരാധകരാണ് പുറത്തുളളത്. ഷോയിൽ വൈൽഡ് കാർഡ് ആയി എത്തിയവർ കൊടുത്ത വലിയ പണിയിലൂടെ അനീഷിന്റെ നോമിനേഷൻ പവർ നഷ്ടപ്പെട്ടിരുന്നു. എന്നാൽ മോഹൻലാൽ നൽകിയ ടാസ്കിൽ ജയിച്ചതോടെ അനീഷിന് ആ പവർ തിരിച്ച് കിട്ടി.
എന്നാൽ ഈ പവർ അനീഷിൽ നിന്ന് തിരിച്ചെടുക്കണം എന്നാണ് ഫാൻസിൽ ചിലർ ആവശ്യപ്പെടുന്നത്. കാരണം ഫാക്ടറി ടാസ്ക് അനീഷ് മര്യാദയ്ക്ക് ചെയ്തില്ലെന്നും ജിന്റോ 2.0 ആണ് അനീഷ് എന്നും ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
കുറിപ്പ് വായിക്കാം: വൈൽഡ് കാർഡുകൾ ബിഗ് ബോസിൽ കയറിയപ്പോൾ അനീഷിനും അക്ബറിനും കൊടുത്ത ഏഴിന്റെ പണിയായിരുന്നു, അനീഷിന്റെ നോമിനേഷൻ പവർ എടുത്തു കളയലും അക്ബറിന്റെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് മത്സരിക്കാൻ ഉള്ള ചാൻസ് റദ്ദാക്കലും. അനീഷിന്റെ നോമിനേഷൻ പവർ എടുത്തു കളഞ്ഞതിന് കാരണമായി വൈൽഡ് കാർഡുകൾ പറഞ്ഞത് "അനീഷ് ബാലിശമായ രീതിയിൽ പെരുമാറുന്നു, സംസാരിക്കുന്നു" എന്നതായിരുന്നു.

എന്നാൽ ഈ കഴിഞ്ഞ അൻപതാം എപ്പിസോഡിന്റെ വേളയിൽ ശ്രീ മോഹൻലാൽ രണ്ട് പേർക്കും തങ്ങളുടെ നഷ്ടമായ പവർ തിരിച്ചു എടുക്കുന്നതിന് വേണ്ടി ഒരു ടാസ്ക് നൽകുകയും അതിൽ വിജയിച്ചു അക്ബർ തന്റെ നഷ്ടമായ പവർ തിരിച്ചു എടുക്കുകയും ചെയ്തു. എന്നാൽ ഇതിൽ പരാജയപ്പെട്ട അനീഷിന് വേണ്ടി മാത്രമായി ജികെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു ടാസ്ക് നടത്തി നോമിനേഷൻ പവർ തിരികെ ദാനമായി ബിഗ് ബോസ്സ് നൽകുകയും ചെയ്തു.
എന്നാൽ അനീഷിന്റെ പെരുമാറ്റം ബാലിശമെന്ന വൈൽഡ് കാർഡുകളുടെ നിരീക്ഷണം ശരി വയ്ക്കുന്ന പ്രകടനമാണ് ബോട്ടിൽ ടാസ്ക് തുടങ്ങിയ ശേഷം അനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസവും അനീഷ് അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ബിബി പ്രോപ്പർട്ടി അടിച്ചു തെറിപ്പിച്ചു ഇറങ്ങി പോകുകയാണ് ഉണ്ടായത്.
ഈ സാഹചര്യത്തിൽ 40 വയസ്സോളമായിട്ടും അങ്ങേയറ്റം അപക്വവും ബാലിശവുമായ പെരുമാറ്റം കാണിക്കുന്ന അനീഷിന്റെ നോമിനേഷൻ പവർ വീണ്ടും ബിബി തിരിച്ചു എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതിന്റെ കൂടെ തന്നെ ബിബിയുടെ ഈ തീരുമാനത്തെ മറികടക്കാൻ വേണ്ടി അനീഷ് വിളിച്ചു കൂവി വീണ്ടും നോമിനേഷൻ ചെയ്യാൻ ശ്രമിച്ചാൽ, അതിനെതിരെ പ്രത്യേകം ശിക്ഷ സ്വീകരിക്കണം എന്നും അഭ്യർത്ഥിക്കുന്നു.
അനീഷിനെ വിമർശിക്കുന്ന മറ്റ് പ്രതികരണങ്ങൾ വായിക്കാം: '' ഒരു ടാസ്കും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ല ജിന്റോ 2.0 ആയ അനീഷിന്.. ടാസ്കിൽ ബുദ്ധി ഉപയോഗിച്ച് കളിക്കാനോ സംസാരിച്ച് നിൽക്കനോ സാധിക്കില്ല.. ഇന്നലെ തന്നെ കാപ് യൂസ് ആകിയില്ല, സാമ്പിൾ ബോട്ടിൽ പ്രിപ്പറയർ ക്യു സി ടീമിന് കൊടുത്തില്ല, എന്നിട്ടും കരുണ തോന്നി 4 പോയിന്റ് തരാമെന്ന് ജീഷിൻ പറഞ്ഞു, അപ്പോ അനീഷ് ഓറഞ്ച് ജ്യൂസ് എടുത്ത് എറിയുകയും, റിപീറ്റഡ് ടോക് സ്റ്റാർട്ട് ചെയ്യുകയും ചെയ്ത്... സെക്കൻഡ് റൗണ്ടിൽ ബോട്ടിൽ എടുത്ത് പാന്റിൽ ഉരയ്ക്കുന്നതും കണ്ടു..
ഇത്രയും അരോചകമായി വള വളാന്ന് സംസാരിക്കുന്ന പ്ലെയർ വേറെ ഇല്ല.. എന്ത് കൊണ്ട് തനിക് പോയിന്റ് ലഭിക്കാൻ അർഹതയുണ്ടെന് പറയാൻ ഇയാൾക് അറിയില്ല... എല്ലാ അലമ്പും കാണിച്ചിട്ട് അവസാനം ബാറ്ററി ചാർജ് തീർന്ന റോബോട് പോലെ ഇയാളുടെ ഇരിപ്പിണ്ട്...''
മറ്റൊരു കുറിപ്പ് വായിക്കാം: '' ഇന്നത്തെ ബോട്ടിൽ ടാസ്കിലൂടെ അനീഷിന്റെ റിയൽ ഫേസ് പുറത്തു വന്നു... റിയർ ഫേക്ക് ആൻഡ് ക്രൂക്കഡ് പേഴ്സൺ. ഷാനവാസ് അനീഷിനെ അല്ല അനീഷ് ഷാനവാസിനെ ആയിരുന്നു യൂസ് ചെയ്തതും ചതിക്കുന്നതും. ഷാനവാസിന്റെ ഫെയിം കണ്ടു കൂടെ കൂടിയതാണ് അനീഷ്. ആദ്യം മുതൽ ഷാനവാസിന്റെ പുറകെ പോയ് ഫൈറ്റ് ചെയ്യുന്നു... ഫൈറ്റ് കഴിഞ്ഞ ഉടനെ തന്നെ സ്വിച്ചിട്ട പോലെ പിൻ കുത്തിത്താ എന്ന് പറഞ്ഞു അത് സോൾസ് ആക്കാൻ നോക്കുന്നു... ഹി ഈസ് എ മാനിപുലേറ്റർ.
സർക്കാർ ജോലിയിൽ 5 വർഷം ലീവെടുത്തു ബിബിക്ക് വേണ്ടി പ്രിപ്പയർ ചെയ്ത ആളാണ് അനീഷ്..മറ്റൊരാൾക്ക് കിട്ടേണ്ട ജോലി സാധ്യത കളഞ്ഞ ആൾ. കോമണർ എന്ന ടാഗ് കൊടുത്തു അനീഷിനെ ആരും പാവമാക്കാൻ ശ്രെമിക്കണ്ട... പുറത്തു നല്ല പിആർ സെറ്റ് ചെയ്തു വന്ന പ്ലാൻഡ് ഗെയിമർ ആണ്. അനീഷ് ഈ സീസൺ ജയിക്കില്ല. വേറെ ആര് ജയിച്ചാലും അനീഷ് ഈ സീസൺ ജയിക്കാൻ പാടില്ല''.












Click it and Unblock the Notifications