അനീഷ് വാതിലിന് ചവിട്ടിയതോ അതോ..? ബിഗ് ബോസിന് പരാതി നല്‍കി ശാരിക; ആദ്യ ടാസ്ക് തന്നെ പൊളിഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ - 7ന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരാർത്ഥികള്‍ക്ക് ഇടയില്‍ 'അടിപൊട്ടി'. ഇതോടെ സീസണില്‍ ആദ്യമായി നല്‍കിയ ടാസ്കും പൂർത്തീകരിക്കപ്പെടാതെ അവസാനിപ്പിക്കേണ്ടി വന്നു. ബിന്നി, ഷാനവാസ്, ആര്യന്‍ എന്നിവർക്കായി മൂന്ന് സ്റ്റാറുകള്‍ ബിഗ് ബോസ് നല്‍കിയിരുന്നു. സ്റ്റാറുകള്‍ ലഭിച്ചവർക്ക് രണ്ട് പെട്ടിയും അല്ലാത്തവർക്ക് ഒരോ പെട്ടി വീതവുമാണ് വന്നത്. എന്നാല്‍ ഈ സ്റ്റാറുകള്‍ മറ്റുള്ളവർക്ക് ഏത് വിധേനയും സ്വന്തമാക്കാം എന്നുള്ള ടാസ്കും ബിഗ് ബോസ് നല്‍കി.
ഇതോടെ മത്സരാർത്ഥികള്‍ക്കിടയില്‍ വാശിയേറിയ പോരാട്ടം തന്നെ നടന്നു. സത്രീകള്‍ക്കിടയിലെ പോര് തള്ളലിലേക്കും പിച്ചലിലേക്കും വരെ പോയി. ഇന്നത്തെ എപ്പിസോഡില്‍ ഇതെല്ലാം കാണാം സാധിക്കും. സ്റ്റാറുമായി ബാത്ത്റൂമില്‍ കയറി ഒളിച്ചിരുന്നപ്പോള്‍ പുറത്ത് നിന്നും കയർക്കുന്ന അനീഷിനേയും ബിഗ്ബോസ് പുറത്തുവിട്ട പ്രമോയില്‍ കാണാന്‍ സാധിക്കും.

അനീഷ് ബാത്ത് റൂം വാതിലിന് അരികില്‍ നില്‍ക്കുന്ന രംഗത്തോടെയാണ് പ്രമോ അവസാനിക്കുന്നത്. അദ്ദേഹം വാതിലിന് ചവിട്ടി, അത് അല്ല അകത്ത് നിന്ന് വാതില്‍ വലിച്ച് അടയ്ക്കുകയായിരുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങളും തുടങ്ങി കഴിഞ്ഞു. ഇന്നലെ ലൈവില്‍ ഈ രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എപ്പിസോഡില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തയുണ്ടാകും. ഷാനവാസിന് പുറകെ അക്ബറും അനീഷും കൂടെ നടന്നപ്പോള്‍ ബിന്നിയുടെ പുറകെ ഉണ്ടായിരുന്നത് റെന ഫാത്തിമയും ടീമുമായിരുന്നു.
സ്റ്റാർ സ്വന്തമാക്കാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ ഉന്തിലേക്കും തള്ളിലേക്കും നീങ്ങുകയും ചെയ്തു. ഇതിനിടെ ഷാനവാസ് തന്റെ സ്റ്റാർ ഊരി ഒനീലിന് കൊടുക്കുകയും ചെയ്തു. അദ്ദേഹം സ്റ്റാർ പിന്നീട് നല്‍കിയത് അക്ബറിന് നല്‍കി. ഇതോടൊപ്പം തന്നെ ശാരിക ബിഗ് ബോസിന് മുന്നില്‍ തന്റെ ആദ്യ പരാതി ഉന്നയിക്കുകയും ചെയ്തു. ബിന്നിയെ മറ്റുള്ളവർ ആക്രമിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പരാതി നല്‍കുന്നതെന്നും ശാരിക വ്യക്തമാക്കി.
ഇതോടെ ബിഗ് ബോസ് വിഷയത്തില്‍ ഇടപെടുകയും ടാസ്ക് തല്‍ക്കാലം നിർത്തിവെക്കുന്നതായി അറിയിക്കുകയും ചെയ്തു. അതിന് ശേഷമാണ് എല്ലാവരും കിടക്കാന്‍ പോകുന്നത്. തുടക്കം ആയതുകൊണ്ട് തന്നെ എല്ലാവർക്കും കിടക്കാന്‍ വേണ്ടത്ര സജ്ജീകരണങ്ങളും ബിഗ് ബോസ് ഒരുക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കിടക്കുന്നതിന് വേണ്ടി മത്സരാർത്ഥികള്‍ വലിയ രീതികള്‍ ബുദ്ധിമുട്ടി തുടങ്ങി.
അതേസമയം, സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും ഷോ സംബന്ധിച്ച ചർച്ചകള്‍ സജീവമായി കഴിഞ്ഞു. അതോടൊപ്പം തന്നെ ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ആരാധകർ പങ്കുവെക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആദ്യ സീസണിലെ എവിക്ഷന്‍ ഒഴിവാക്കുക എന്നുള്ളത്.
'ബിഗ് ബോസിൻ്റെ നടത്തിപ്പുകാരോട് ഒരു ചെറിയ അപേക്ഷയുണ്ട് . ദയവ് ചെയ്ത് നിങ്ങൾ ആദ്യ ആഴ്ച്ചയിലെ എവിക്ഷൻ ഒഴിവാക്കുക. ഒരു കണ്ടസ്റ്റൻ്റിന് ഒന്ന് ചുവട് വെക്കാനും അവരുടെ പെർഫോമൻസ് പ്രേക്ഷകർക്ക് മനസിലാക്കാനും ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും സമയം വേണ്ടി വരും. ആളുകളൊക്കെ ഒന്ന് പരിചയപ്പെട്ട് വരാനെങ്കിലുമുള്ള സമയമെങ്കിലും നിങ്ങൾ കണ്ടസ്റ്റൻസിന് കൊടുക്കണം. ആദ്യ ആഴ്ച്ചയിൽ തന്നെ എവിക്ഷൻ വരുന്നത് ഷോ ഡൗൺ ആവാൻ കാരണമാകും. അപ്പോള്‍ ആദ്യ ആഴ്ച്ചയിലെ പുറത്താക്കൽ ദയവ് ചെയ്ത് നിർത്തലാക്കുക .
അനീഷ് എന്ന കോമണർ ബിബി ഹൗസിൽ ഓളമുണ്ടാക്കാൻ ചാൻസുള്ള വ്യക്തിയായിട്ട് തോന്നി. രണ്ടാഴ്ച്ച സമയം കൊടുക്കണം' എന്നാണ് ജെഫ്രിന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
ഇതിനെ അനുകൂലിച്ചും നിരവധിയാളുകള്‍ കമന്റ് ബോക്സിലൂടെ രംഗത്ത് വന്നു. 'ശരിയാണ്. പ്രത്യേകിച്ച് ഫോളോവേർസ് ഇല്ലാത്ത ആളുകൾക്ക് ആദ്യ ആഴ്ചകളിലെ എവിക്ഷൻ കടക്കാൻ പ്രയാസം ആയിരിക്കും' എന്ന് ശിവരാമകൃഷ്ണ എന്നയാള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications