മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ; കുറിപ്പുമായി നടി ശ്രുതി
അങ്കമാലി ഡയറീസ് എന്ന് സിനിമയിലൂടെയാണ് നടി ശ്രുതി ജയൻ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് ശ്രുതി. ഇപ്പോൾ നടൻ മോഹൻലാലിനെക്കുറിച്ച് ശ്രുതി പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക എന്നും അതിലുപരി തന്റെ അനുജൻ വലിയ ലാലേട്ടൻ ഫാനായിരുന്നുവെന്നും സെറിബ്രൽ പാൽസിയെട് കൂടി ജനിച്ച അവന് ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻഡുൽക്കറെന്നും ശ്രുതി കുറിച്ചു. ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നുവെന്നും ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടനെന്നും ശ്രുതി പറയുന്നു.

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും. ..( എന്റെ കുഞ്ഞനിയൻ )
സെറിബ്രൽ പാൽസി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻദുൽകറും....
ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു. ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല...
മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്. അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. .
അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷം ആയി. ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും. ..നന്ദി ലാലേട്ടാ @mohanlal
പ്രിയപ്പെട്ട രാം ജി @ram_saraha നന്ദി. ..എല്ലാത്തിനും...... ശ്രുതി കുറിച്ചു. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications