Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറാണ് ഇവരുടെ മെയിന്‍ സാറേ, ആനിമലിന്റെ താരനിരയുടെ വാഹന ശേഖരത്തിലുള്ളത് ഈ കാറുകള്‍

ആനിമല്‍ ഇറങ്ങിയതോടെ ബോളിവുഡ് ആകെ തരംഗത്തിലാണ്. ചിത്രത്തിന്റെ താരനിരയും, അതോടൊപ്പം സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയും ഒരേസമയം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ട്രെയിലറിനേക്കാള്‍ പതിന്മടങ്ങ് മികവുറ്റതാണ് ചിത്രങ്ങള്‍ എന്നാണ് അഭിപ്രായങ്ങള്‍.

അതേസമയം ആനിമലിലെ വമ്പന്‍ താരനിരയുടെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയായതാണ്. എന്നാല്‍ ഈ താരങ്ങളെല്ലാം ആഡംബര കാറുകളുടെ വലിയ ആരാധകരാണെന്ന് എത്ര പേര്‍ക്കറിയാം. ഇവരുടെ കാര്‍ ശേഖരത്തില്‍ മികച്ച നിരവധി കാറുകളുണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിച്ച് നോക്കിയാലോ?

ranbir-kapoor-car-collection

രണ്‍ബീര്‍ കപൂറിന് ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫിയാണ് ശേഖരത്തിലുള്ളത്. കടുത്ത വാഹനപ്രേമിയായത് കൊണ്ട് രണ്‍ബീര്‍ ഏറ്റവും ലേറ്റസ്റ്റായി ഗ്യാരേജില്‍ എത്തിച്ച വാഹനമാണിത്. ബെല്‍ഗ്രാവിയ ഗ്രീന്‍ നിറത്തിലാണ് ഈ വാഹനമുള്ളത്. 3.0 ലിറ്റര്‍, സിക്‌സ് സിലിണ്ടര്‍, മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍, 350 പിഎസ് പവര്‍, 700 എന്‍എം ടോര്‍ക്ക് എന്നിവയാണ് ഇതിന്റെ പ്രത്യേകത.

എന്നാല്‍ കാര്‍ മാത്രമല്ല ഓഡി ആര്‍8, ഓഡി എ8എല്‍, മെഴ്‌സിഡസ് എഎംജി ജി63, ലാന്‍ഡ് റോര്‍ റേഞ്ച് സ്‌പോര്‍ട്ട്, എന്നീ കാറുകളും രണ്‍ബീറിനുണ്ട്. 8 അല്ലെങ്കില്‍ 8000 എന്നിങ്ങനെ നമ്പറുകളാണ് ഈ കാറുകള്‍ക്കെല്ലാം വരുന്നത്. രണ്‍ബീറിന്റെ അമ്മ നീതു കപൂറിന്റെ പിറന്നാളിനെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ഈ നമ്പറിനോട് രണ്‍ബീറിന് പ്രിയം.

അനില്‍ കപൂര്‍ ആനിമലില്‍ രണ്‍ബീറിന്റെ പിതാവിന്റെ റോളിലാണ് എത്തുന്നത്. അനില്‍ കപൂറും അതുപോലെ കാറുകളോട് താല്‍പര്യമുള്ള താരമാണ്. അടുത്തിടെയാണ് ബ്രിട്ടീഷ് ഗ്രീന്‍ മെഴ്‌സിഡസ് മെയ്ബാക്ക് എസ് ക്ലാസ് താരം സ്വന്തമാക്കിയത്. 4.0 ലിറ്റര്‍ ്ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് മൈല്‍ഡ് ഹൈബ്രിഡ് വി8 എഞ്ചിന്‍ ഇതിന്റെ പ്രത്യേകതയാണ്. 500 പിഎസ പവര്‍, 700 എന്‍എം ടോര്‍ക്ക് എന്നിവയും മേയ്ബാക്കിന്റെ സവിശേഷതയാണ്.

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയ്ക്ക് കാറുകളുടെ കളക്ഷന്‍ തന്നെയുണ്ട്. അടുത്തിടെ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് നടി സ്വന്തമാക്കിയിരുന്നു. അതിന് മുമ്പ് ഓഡി ക്യൂത്രീയായിരുന്നു രശ്മിക ഉപയോഗിച്ചിരുന്നത്. 2.0 ലിറ്റര്‍ ഫോര്‍ ലിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്‌നുള്ളത്. 300 പിഎസ് ആണ് പരമാവധി കരുത്ത്. 400 എന്‍എം ആണ് പരമാവധി ടോര്‍ക്ക്.

ആനിമലിലെ പ്രധാന വില്ലന്‍ ബോബി ഡിയോളാണ്. ട്രെയിലറില്‍ അടക്കം ബോബിയുടെ ലുക്കും ആക്ഷന്‍ രംഗങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോബിക്ക് അതുപോലെ കാറുകളുടെ കളക്ഷനുണ്ട്. ചുവന്ന 2013 മോഡല്‍ പോര്‍ഷെ 911 കരേര 4എസാണ് ഇതില്‍ പ്രമുഖന്‍. 997 കുടുംബത്തിന്റെ ഭാഗമാണ് ഈ പോര്‍ഷെ 911. റിയര്‍ എഞ്ചിന്‍ സ്‌പോര്‍ട്‌സ് കാറായിട്ടാണ് ഇവ അറിയപ്പെടുന്നത്. 3.0 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് പെട്രോള്‍ എഞ്ചിനും, 450 പിഎസ് കരുത്തും, 530 എന്‍എം ടോര്‍ക്കുമാണ് ഇതിനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+