തീപ്പൊരിയാകാന്‍ രണ്‍ബീറിന്റെ ആനിമല്‍, മാസ് റോളിന് താരത്തിന്റെ പ്രതിഫലം ഞെട്ടിക്കും, ആസ്തി ഇത്ര
രണ്‍ബീര്‍ കപൂര്‍ ബോളിവുഡില്‍ അധികം ആമുഖങ്ങളൊന്നും വേണ്ട സൂപ്പര്‍ താരമാണ്. നിരവധി സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും രണ്‍ബീറിന്റെ പേരിലുണ്ട്. രണ്‍ബീറിന്റെ പുതിയ ചിത്രം ആനിമല്‍ ഡിസംബര്‍ ഒന്നിന് റിലീസാവുകയാണ്. ഇതുവരെ കാണാത്ത രൂപത്തിലാണ് ചിത്രത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. വയലന്റായിട്ടുള്ള ചിത്രം കൂടിയാണിതെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു.
ചിത്രത്തിന്റെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നീളന്‍ മുടിയും, താടിയുമെല്ലാം നീട്ടി വളര്‍ത്തിയ രണ്‍ബീറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പ്രതിഫല കാര്യത്തില്‍ രണ്‍ബീര്‍ വളരെ മുന്നിലാണെന്ന് എല്ലാവര്‍ക്കും അറിയാം. താരത്തിന്റെ ആസ്തി എത്രയുണ്ടെന്ന് പരിശോധിക്കാം. തുടര്‍ച്ചയായ രണ്ട് വലിയ ഹിറ്റുകള്‍ക്ക് ശേഷമാണ് രണ്‍ബീറിന്റെ ആനിമല്‍ റിലീസ് ചെയ്യുന്നത്.

ബ്രഹ്‌മാസ്ത്ര, തു ജൂട്ടി മേ മക്കര്‍ എന്നീ ഹിറ്റുകളാണ് ഇതിന് മുമ്പ് രണ്‍ബീറിന് ലഭിച്ചത്. ബ്രഹ്‌മാസ്ത്ര 400 കോടിക്ക് മുകളില്‍ കളക്ട് ചെയ്തപ്പോള്‍, തു ജൂട്ടി മേ മക്കര്‍ ഇരുന്നൂറ് കോടിക്ക് മുകളിലും നേടിയിരുന്നു. ആനിമല്‍ പക്ഷേ ഈ ചിത്രങ്ങളുടെ എല്ലാം കളക്ഷനെ മറികടക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തെ തന്നെ ഉയര്‍ന്ന ബുക്കിംഗുകളിലൊന്നാണ് ആനിമലിന് ലഭിച്ചിരിക്കുന്നത്.
പഠാനെയും ജവാനെയും ചിത്രം മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രമൊരുക്കുന്നത്. ആനിമലിന് 100 കോടി രൂപയാണ് ബജറ്റ്. സാധാരണ രണ്‍ബീര്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണ്. രണ്‍ബീര്‍ കപൂറിന് 70 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ ഈ പ്രതിഫലം 35 കോടിയായി രണ്‍ബീര്‍ കുറച്ചുവെന്നാണ് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് ചിത്രത്തിന്റെ മികവിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രണ്‍ബീറിന്റെ ആസ്തി 345 കോടി രൂപയാണ്. സിനിമയും പരസ്യങ്ങളുമാണ് രണ്‍ബീറിന് ഇത്ര വലിയ ആസ്തി സമ്മാനിച്ചത്. ഒാരോ വര്‍ഷവും നാല്‍പ്പത് ശതമാനത്തോളം വര്‍ധനവാണ് രണ്‍ബീറിന്റെ ആസ്തിയില്‍ ഉണ്ടാവുന്നത്. ഒരു ചിത്രത്തിനായി സാധാരണല 50 കോടിയാണ് താരം പ്രതിഫലമായി വാങ്ങാറുള്ളത്. ഒപ്പം ലാഭവിഹിതവും ലഭിക്കും.












Click it and Unblock the Notifications