അഞ്ജലിയുടെ മെഹന്തി: ഒടുവില്‍ മീശമാധവന്‍ പറഞ്ഞു ന്യായീകരണം, തൊലിക്കട്ടി സമ്മതിച്ചു: വിമർശനവുമായി ഗീതി സംഗീതയും
പ്രാങ്ക് കോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആർ ജെ അഞ്ജലി ഒരു പ്രാങ്ക് കോളിന്റെ പേരില്‍ ഇപ്പോള്‍ ആകെ എയറിലായിരിക്കുകയാണ്. സുഹൃത്ത് നിരഞ്ജനയുമായി ചേർന്ന് ചെയ്ത ഒരു പ്രാങ്ക് കോള്‍ വ്യാപക വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയത്. ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സ്ത്രീയെ പ്രാങ്ക് കോള്‍ ചെയ്തപ്പോള്‍ നടത്തിയ അശ്ലീല പരാമർശങ്ങള്‍ ആളുകളെ ചൊടിപ്പിക്കുകയായിരുന്നു.
'വിവാഹത്തിന് വരനൊരു സർപ്രൈസ് കൊടുക്കാനായി സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം, എത്രയായാണ് റേറ്റ്?' എന്നായിരുന്നു കോളില്‍ യുവതിയോട് ചോദിച്ചിരുന്നത്. ഇതോടെ അവർ ഫോണ്‍കട്ട് ചെയ്ത് പോകുകയും ചെയ്യുന്നു. വീഡിയോ അഞ്ജലി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഇതോടെ ആളുകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കടന്നല്‍ ഇളകുന്നതുപോലെ വിമർശന ശരങ്ങളുമായി ഇളകി.

വിമർശനം ശക്തമായതോടെ അഞ്ജലി ക്ഷമാപണവുമായി രംഗത്ത് വന്നു. മാപ്പ് പറഞ്ഞെങ്കിലും തന്റെതായ ചില ന്യായീകരണങ്ങളും താരം കുറിച്ചിരുന്നു. വിഷയത്തില്‍ അഞ്ജലിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നതില്‍ സാധാരണക്കാർ മുതല്‍ സെലിബ്രിറ്റികള്‍ വരേയുണ്ട്. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് നടി ഗീതി സംഗീത അഞ്ജലിയുടെ തന്നെ കമന്റ് ബോക്സില്‍ കുറിച്ചത്.
'ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും.' ഗീതി സംഗീത കുറിച്ചു.
ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ? ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം.. എന്നും -ഗീതി സംഗീത കുറിച്ചു.
അതേസമയം, ആ സ്ത്രീയോട് പരസ്യമായി ക്ഷമ പറഞ്ഞു ആ വീഡിയോ കൂടി ഇടണം എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ഒരു സ്ത്രീയുടെ തൊഴിലിനെ അപമാനിക്കുകയാണെന്ന് ഇത്രയും നെഗറ്റീവ് വന്നപ്പോഴാണ് മനസ്സിലായത് എന്ന് പറഞ്ഞപ്പോഴേ നിങ്ങളുടെ മനസ്സ് മനസ്സിലായി. മറ്റുള്ളവരെ നിങ്ങൾ എങ്ങനെ കാണുന്നു എന്ന് മനസ്സിലായി. ആ വാക്ക് ഒരു തെറ്റല്ല.. പക്ഷേ അത് തൊഴിലുമായി ബന്ധപ്പെടുത്തി നിങ്ങൾ സംസാരിച്ചപ്പോഴാണ് തെറ്റ് ആയത്.
അത് മറ്റുള്ളവർ പറഞ്ഞിട്ടാണ് മനസ്സിലായത് എന്ന് പറഞ്ഞപ്പോൾ, പിന്നെ എന്തിനാണ് നിങ്ങളൊക്കെ ആ മൈക്കും പിടിച്ചു അവിടെ നിൽക്കുന്നത്. ഇതൊക്കെ സ്വയം അറിയേണ്ട കുറെ കാര്യങ്ങളാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതൊന്നും തമാശയല്ല ക്രൂരതയാണ് എന്ന്.. ഇനിയെങ്കിലും പഠിച്ചിട്ടില്ലാത്ത പാഠം ഒന്ന് പഠിക്കൂ- എന്നും അവർ കൂട്ടിച്ചേർക്കുന്നു.
അതേസമയം തന്നെ ചിലർ അഞ്ജലിക്ക് പിന്തുണയുമായും രംഗത്ത് വന്നിട്ടുണ്ട്. 'അസ്ഥാനത്ത് ആയിപ്പോയ ഒരു പ്രാങ്ക് കോൾ , ആർ ജെ അഞ്‌ജലിക്ക് പറ്റിയ ഒരു അബദ്ധം . ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ അവർ ക്ഷമയും പറഞ്ഞു, അപമാനിതയായ ആ വനിത സംരംഭകയോട് സംസാരിച്ചെന്നും പറഞ്ഞു. ഇത്തരത്തിൽ, പൊതുസമൂഹത്തിന് മുൻപിൽ വന്ന് നിന്ന് ചെയ്ത തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കുമെന്നുള്ള ഉറപ്പവർ തരുന്നത് ഒരു മികച്ച കാര്യമാണ്. ഈ സ്ത്രീയോട് ക്ഷമ ചോദിച്ചെങ്കിൽ അതും ഒരു നല്ല കാര്യമാണ്' എന്നാണ് അനാമികയെന്നായാള്‍ കുറിച്ചത്.
ഇപ്പോഴത്തെ പ്രശ്നം അതല്ല ; തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ തയ്യാറായ ഒരാളെ സോഷ്യൽ മീഡിയ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെന്നറിയാമോ? അതറിയണമെങ്കിൽ അഞ്ജലിയുടെ സോഷ്യൽ ഹാൻഡിൽസിലെ കമന്റ് ബോക്സിൽ നോക്കിയാൽ മതി. തെറിയും ..അശ്ലീലവും ഒക്കെ എഴുതി ആനന്ദം കണ്ടെത്തുകയാണ് ഒരു സമൂഹം.
സത്യത്തിൽ ഈ കമന്റ് തൊഴിലാളികൾക്ക് ഒന്നും അവരെ തിരുത്തണമെന്നോ ബാധിക്കപ്പെട്ട സ്ത്രീയോട് അനുതാപം പ്രകടിപ്പിക്കണമെന്നോ ഒന്നുമില്ല. അവനവന്റെ ഉള്ളിലെ വൈകൃതം എവിടെയെങ്കിലും കൊണ്ട് ഒട്ടിക്കുക എന്നത് മാത്രമാണ് അവിടെ പ്രധാനം. അതിനവർക്ക് തൽക്കാലത്തേക്ക് കിട്ടിയ ഒരു സ്ഥലം മാത്രമാണ് അഞ്ജലിയുടെ വാൾ.
ഒരാളെ അയാളുടെ തെറ്റ് മനസ്സിലാക്കി കൊടുത്തു നേർവഴിക്ക് നയിക്കാനാണ് അവരുടെ ശ്രമമെങ്കിൽ അവരുടെ രീതിയും ഭാഷയും ഒന്നും ഈ തരത്തിൽ ആയിരിക്കില്ല . അഞ്ജലിയിൽ നിന്നും സംഭവിച്ച മോശം കാര്യത്തെ ഒരു അവസരം ആക്കി അവരുടെ ഉള്ളിലെ വൈകൃതങ്ങൾ കൊണ്ട് വൈകൃതങ്ങൾ പുറത്ത് തള്ളുന്നു , സത്യത്തിൽ ഈ കൂട്ടർക്കും വേണം ഒരു ചികിത്സ. പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ, അഞ്ജലിയും ആ കൂടെയുണ്ടായിരുന്ന കുട്ടിയും ആ സ്ത്രീയോട് ചെയ്തത് തെറ്റ് , ആ തെറ്റ് ഏറ്റുപറഞ്ഞിട്ടും അവരുടെ കമൻറ് ബോക്സിൽ ചെന്ന് അശ്ലീലം എഴുതി വിടുന്നവർ ചെയ്യുന്നതും മറ്റൊരു തെറ്റ് - എന്നും അനാമിക കൂട്ടിച്ചേർത്തു.












Click it and Unblock the Notifications