Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജിത നായരുടെ യുട്യൂബ് വീഡിയോയ്ക്ക് വരുമാനം ലക്ഷങ്ങൾ?; മറുപടി ഇങ്ങനെ

കൊച്ചി: വീഡിയോകൾ പങ്കുവെയ്ക്കുമ്പോൾ കടുത്ത സൈബർ ആക്രമണവും ബോഡി ഷെയ്മിംഗ് കമന്റുകളും നേരിടേണ്ടി വരാറുണ്ടെന്ന് യുട്യൂബർ അഞ്ജിത നായർ. വളരെ മോശം കമന്റുകളാണ് പലരും പങ്കുവെയ്ക്കാറുള്ളത്. ചിലതിന് ചുട്ടമറുപടി നൽകാറുണ്ട്. എന്നാൽ ചിലതിനോട് പ്രതികരിക്കാറില്ലെന്നും അഞ്ജിത പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജിതയുടെ പ്രതികരണം. അഞ്ജിതയുടെ ചേച്ചി അഞ്ജനയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇരുവരുടേയും വാക്കുകളിലേക്ക്

'വണ്ണം കുറക്കെടി, അമ്മച്ചി ലുക്കായി ഇങ്ങനെയൊക്കെ പറഞ്ഞ് ഞങ്ങൾക്ക് കമന്റ്സ് വരാറുണ്ട്. ഞങ്ങൾ അത് കാര്യമാക്കാറില്ല. വസ്ത്രത്തിന്റെ പേരിലും നെഗറ്റീവ് കമന്റുകൾ ഉണ്ടാകാറുണ്ട്. അച്ഛന്റെ വീഡിയോ പങ്കുവെച്ചപ്പോൾ ഇത് നിങ്ങളുടെ അച്ഛനാണോയെന്ന് വരെ കമന്റ് വന്നു. അത് കേട്ടപ്പോൾ ഞങ്ങൾക്ക് തന്നെ എന്തോപോലെയായി.ഷോർട് ഡ്രസ് ചെയ്തൊന്നും വീഡിയോ ചെയ്യില്ല. ഞങ്ങൾക്ക് അത്യാവശ്യം ഷെയ്പ്പുള്ള വസ്ത്രങ്ങൾ ഇടുന്നത് ഇഷ്ടമാണ്. പക്ഷേ ശരീരം കാണിച്ചുള്ള വസ്ത്രങ്ങൾ ഇടില്ല.

njithanairw-

ചേച്ചിയെ കുറിച്ചും അച്ഛനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം മോശം പറയുമ്പോഴാണ് ഞാൻ പ്രതികരിക്കാറുള്ളത്. ഇൻസ്റ്റയിലൊക്കെ പല മെസേജുകളും വരും. ഞാൻ നിന്നെ കല്ല്യാണം കഴിച്ചോട്ടെ പൊന്ന് പോലെ നോക്കാം എന്നൊക്കെ പറഞ്ഞ് മെസേജ് വരും. അവരെയൊന്നും വിശ്വസിക്കാൻ പറ്റൂല. എല്ലാം ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള മെസേജുകളാണ്. ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അടുത്ത വർഷം വിവാഹം ഉണ്ടാകും. 25 വയസ് ആകാറായില്ലേ.

അഞ്ജിത വീഡിയോ കോൾ വരുമോയെന്നൊക്കെ ചോദിച്ചാണ് കോളുകൾ വരുന്നത്. അപ്പോൾ തന്നെ ഞാൻ ബ്ലോക്ക് ചെയ്തിടും. ഇവർക്കൊന്നും മറുപടി കൊടുക്കാൻ പറ്റില്ല. മോശമായിട്ടുള്ള കമന്റ്സിനൊക്കെ എന്തിന് മറുപടി കൊടുക്കണം', അഞ്ജിത ചോദിച്ചു.

യുട്യൂബ് വരുമാനമായി ലക്ഷങ്ങൾ ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതിന് ഉത്തരം ഞങ്ങൾ പറയില്ലെന്നായിരുന്നു അഞ്ജിതയുടേയും സഹോദരിയുടേയും മറുപടി. 'കഴിഞ്ഞ തവണ പറഞ്ഞപ്പോൾ വലിയ ട്രോളായിരുന്നു. അതുകൊണ്ട് ഇപ്പോൾ അത് പറയാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ വീഡിയോകൾ വൈറലാകുന്നതോടെ ആളുകൾ തിരിച്ചറിയുന്നുണ്ട്. ബോയ്സ് വന്ന് സെൽഫിയെടുക്കാറുണ്ട്. പെൺകുട്ടികൾ കുറവാണ്', അഞ്ജിത പറഞ്ഞു.

'തുണിയിട്ടിട്ടാണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത് അല്ലാതെ തുണിയിടാതെ അല്ല. എന്തിനാണ് ആളുകൾ മോശം പറയുന്നത്. കാണുന്നവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്.വസ്ത്രധാരണമൊക്കെ അവനവന്റെ സ്വാതന്ത്ര്യമാണ്', ഇരുവരും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+