പെപ്പെയെ വച്ച് കളിക്കുന്നത് നിങ്ങളാണ്: ആര് കാശ് വാങ്ങി? കിച്ചു ടെല്ലസിനെ പിന്തുണച്ച് റോഷ്നയും
തന്റെ പുതിയ ചിത്രം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവുമായി നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്. നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ നിരുത്തരവാദിത്തം മൂലമാണ് അജഗജാന്തരത്തിന് ശേഷം പ്രഖ്യാപിച്ച സിനിമ ഉപേക്ഷിക്കുന്നതെന്നാണ് കിച്ചു ടെല്ലസ് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിരാശ വ്യക്തമാക്കുന്നത്.
എന്നെ പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്. ഇവരുടെ ഫോട്ടോ അടക്കം പങ്കുവെക്കുന്നത് നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയിൽ വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവർ എന്നുള്ളതുകൊണ്ടാണെന്നും അദ്ദേഹം കുറിക്കുന്നു. അതേസമയം തന്നെ ആരോപണ വിധേയനും മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. കിച്ചു ടെല്ലസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിനിമാ മേഖലയിൽ. അങ്കമാലി ഡയറീസ്മുതൽ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ. അഭിനയത്തോടൊപ്പമാണ് എഴുത്തും സ്റ്റാർട്ട് ചെയ്തത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്നു രണ്ടു സബ്ജക്റ്റ് കൈയിലുണ്ടായിരുന്നു.
ഇത് പലരുമായും ഞാൻ വ്യക്തിപരമായി ചർച്ച ചെയ്തിരുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് തന്നെ "കുരുവിപ്പാപ്പ" എന്ന സിനിമ ചെയ്തവർ, ജോഷി , അരുൺ എന്നിവർ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓൺ ആക്കണമെന്ന് പറയുകയും നായകനായി "അപ്പാനി ശരത്തിനെ " വെയ്ക്കുകയും ചെയ്തു.
ഒഫീഷ്യൽ മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോൾ അഡ്വാൻസ് തുക , എനിക്കും നായകനും ബാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കിൽ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട്. കുറച്ചു ദിവസം വെയിറ്റ് ചെയ്തു. പതുക്കെ പതുക്കെ ഓരോരോ പ്രശ്നങ്ങൾ പലരീതിയിൽ ഉന്നയിച്ച് കൊണ്ട് പ്രൊഡ്യൂസർ വന്നെങ്കിലും ഞാൻ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരിൽ കണ്ടു സംസാരിച്ചു സോൾവ് ചെയ്തു അപ്പോഴും.
ചെക്ക് സബ്മിറ്റ് ചെയ്യേണ്ട ഡയറക്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരുമാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കൈയിലിരിക്കുന്നു. ഒരു സിനിമ ഓണ്‍ ആകുമ്പോൾ എല്ലാവരെയും പോലെ തന്നെ നമ്മൾ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ .... മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓൺ ആയെന്നുള്ളത് തന്നെയായിരുന്നു .
എന്നെ പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്. ഇവരുടെ ഫോട്ടോ അടക്കം ഞാൻ പോസ്റ്റ് ചെയ്യുന്നതിന് കാരണമുണ്ട്. നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയിൽ വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവർ. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത്-കിച്ചു ടെല്ലസ് കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, കിച്ചുവിന്റെ കുറിപ്പിന് താഴെ തന്നെ മറുപടിയുമായി അരുണും രംഗത്ത് വന്നിട്ടുണ്ട്. താരം തങ്ങളെയാണ് പറ്റിച്ചതെന്നാണ് അരുണ്‍ കുറിക്കുന്നത്. ഇതിൽ പറയുന്ന അരുൺ ഞാൻ ആണ്. സ്ക്രിപ്റ്റ് പോലും എഴുതാത്ത സിനിമ, അത് ഒരു മാസം കൊണ്ട് എഴുതി തരാം എന്ന് പിന്നെ പറയുന്നു. ആന്റണി പെപ്പ അറിയാതെ അദ്ദേഹത്തെ ഗസ്റ്റ് റോളിൽ കൊണ്ട് വരാം എന്ന് പറഞ്ഞു പടം പ്ലാൻ ചെയ്ത് അഡ്വാൻസ് ചെക്ക് മേടിക്കുക. അത് കഴിഞ്ഞു പെപ്പയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ കഥ എഴുതി തീരട്ടെ എന്നാണ് പറഞ്ഞിരുന്നതെന്നും അരുണ്‍ കൂട്ടിച്ചേർക്കുന്നു.
പെപ്പ വന്നില്ലെങ്കിൽ ചെമ്പൻ വിനോദ്, അർജുൻ അശോകൻ, സുരാജ് വെഞ്ഞാറമൂട്, എന്നിവരെ കൊണ്ട് വരാം എന്ന് പറയുക. ഇവരൊക്കെ ഈ സിനിമയുടെ കാര്യം അറിഞ്ഞോ എന്ന് ആർക്ക് അറിയാം. ചുമ്മാ വാക്കുകൾ പറഞ്ഞു കാശ് മേടിച്ചു പറ്റിക്കുന്ന ഫ്രോഡ് അപ്പോള്‍ ആരാണ്. ഇതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോൾ കലിപ്പ് തീർക്കാൻ എഫ് പോസ്റ്റ്. ഈ പോസ്റ്റിന്റെ സത്യാവസ്ഥ ഇതാണ്. ഇങ്ങനെ സിനിമ ചെയ്യാം എന്ന് പറഞ്ഞു വന്നപ്പോൾ അത് വിശ്വസിച്ചു കാശായോ ചെക്കായോ കൊടുത്തത് എന്റെ മണ്ടത്തരമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിന് മറുപടിയുമായി കിച്ചു ടെല്ലസിന്റെ ഭാര്യയും രംഗത്ത് വന്നു. 'കഥ വളരെ നന്നവുന്നുണ്ട് .. താങ്കളും ജോഷിയും കൂടെ ഒന്നിച്ചിരുന്നാൽ ഇതുപോലുള്ള കഥകൾ ഉണ്ടാവുന്നുണ്ടെങ്കിൽ സ്വന്തമായി എഴുതുന്നതിൽ നിർമാണവും ചേർത്തു പണം ലാഭിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താങ്കൾ മുൻപ് ഏതെങ്കിലും പടം നിർമിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നടത്തിപ്പുകൾ എന്താണ് ? കഥ മുഴുവനാക്കാൻ വേണ്ടിയല്ലേ താങ്കൾ ത്രെഡ് കേട്ടയുടനെ അഡ്വാൻസ് ചെക്ക് കൊടുത്തത്? അതോ ആന്റണി പെപ്പെ വരുമെന്ന് വിചാരിച്ചാണോ താങ്കൾ അഡ്വാൻസ് നായകനായ അപ്പാനിക്കും കിച്ചു ടെല്ലസിനും നൽകിയത്?
കിച്ചു ഭീഷണിപ്പെടുത്തിയാണോ താങ്കൾ കോട്ടയത്തുനിന്ന് ഓടിയെത്തി അഡ്വാൻസ് കൊടുത്തത് ? ആന്റണി പെപ്പെയെ വച്ച് കളിക്കുന്നത് ഇപ്പോ താങ്കളാണ്. അതുമല്ല ഇനിയിപ്പോൾ ആഘോഷമായി ഇതും പറഞ്ഞു ഇറങ്ങിയാൽ ആരുമറിയില്ലാത്ത നിങ്ങളെ പത്ത് പേര് അറിയുമെന്നു മാത്രമല്ല ആ പബ്ലിസിറ്റി കൊണ്ട് വേണേൽ പടവും ചെയ്യാം. കിച്ചു മോശക്കാരനെന്നും, ജോഷിയുടെ സിനിമയുടെ ഷൂട്ടിന് വരെ തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നിട്ടും കിച്ചുവിന്റെ തിരക്കഥ എടുത്തു ചെയ്യാൻ നിങ്ങൾ കാണിച്ച ഹൃദയ വിശാലത പറയാതിരിക്കാൻ പറ്റില്ലെന്നും റോഷ്ന കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications