'ഈ സിനിമയ്ക്ക് എന്ത് ചെലവായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല'; കാരണം പറഞ്ഞ് ആന്റണി പെരുമ്പാവൂർ
കഴിഞ്ഞ ദിവസമാണ് എമ്പുരാൻ സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി എമ്പുരാനുണ്ട്. ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. റീലിസിനായി കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമയും. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തുന്ന ചിത്രം നിർമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. അതേ സമയം ഈ സിനിമയുടെ ചെലവ് ആരെങ്കിലും ചോദിച്ചാൽ പറയാൻ പറ്റില്ലെന്നും ആന്റണി പറഞ്ഞു. പറയുന്നത് കളവാണ് എന്ന് ആളുകൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.

' മലയാള സിനിമ എന്നുള്ളതിൽ നിന്ന് മാറി, ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്താൻ പാകത്തിലുള്ള സിനിമ നിർമിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാൻ. നമ്മൽൾ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്ത് ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാൽ പറയാൻ പറ്റില്ല. കള്ളം പറയുന്നതാണ് എന്ന് പറയും. ഞാൻ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല ' ആന്റണി പറഞ്ഞു.
' രാജുവിന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ടാ, സിനിമയ്ക്ക് മാത്രം മതി, സ്വന്തമായി ഒന്നും വേണ്ട എന്ന് പറയും.
സിനിമയ്ക്ക് വേണ്ടി ചോദിക്കുന്ന കാര്യങ്ങൽ ചിരിച്ച് നിന്നുകൊടുക്കണം.
എപ്പോഴും സന്തോഷത്തോടെ നിന്ന്, അണ്ണാ എന്തുവാണ്ണാ എഴുതി വെച്ചിരിക്കുന്നേ, ഏത് രാജ്യത്തോട്ടാ പോവുന്നേ എന്ന് ഞാൻ മുരളി ചേട്ടനോട് ചോദിക്കാറുണ്ട്. രാജുവിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഇടയ്ക്ക് പറയും അണ്ണാ എന്നെ നോക്കിക്കോളണം കേട്ടോ എന്ന്. അങ്ങനെ മാത്രമെ പറയാറുള്ളൂ, ' ആന്റണി പറഞ്ഞു.
അതേ സമയം ആന്റണി രണ്ട് വർഷമായി എനിക്ക് രാജുവിനെ കിട്ടുന്നില്ല, എല്ലാ സമയത്തും നിങ്ങളുടെ സിനിമ എന്ന് പറഞ്ഞാണ് പോവുന്നത് കേട്ടോയെന്ന് സുപ്രിയ പറയുമെന്നും ഇത് ഞങ്ങൾ ഒന്നിച്ച് എവിടെയോ എത്തും, അക്കൂട്ടത്തിൽ ഞങ്ങൾക്കൊപ്പം കട്ടയ്ക്ക് പിടിച്ചങ്ങ് പോരെയെന്ന് താൻ മറുപടി പറയുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications