'അനു ജോസഫും റോക്കിയും തമ്മിലുള്ള ബന്ധം എന്ത്?, അനുവിനെ റോക്കി പറ്റിച്ചോ'; എല്ലാത്തിനും മറുപടിയുമായി താരങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് അസി റോക്കിയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഷോയിൽ ഫൈനൽ വരെ എത്താൽ സാധ്യത കൽപ്പിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു റോക്കി. എന്നാൽ സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിന്റെ പേരിൽ താരത്തെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു.
റോക്കി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നപ്പോൾ പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യം നടിയും അവതാരകയുമായ അനു ജോസഫും റോക്കിയും തമ്മിലുള്ള സൗഹൃദമായിരുന്നു. ഒരിക്കൽ അനു ജോസഫ് തന്റെ വീടെന്ന് പറഞ്ഞ് കാണിച്ച അതേ വീട് ബിഗ് ബോസിൽ വെച്ച് അസി റോക്കി തന്റെ വീടാണെന്ന് പറഞ്ഞ് കാണിച്ചു. ഇതായിരുന്നു ചർച്ചയ്ക്ക് കാരണമായത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധമാണെന്ന ചോദ്യം ഉയർന്നു. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് അനുവും റോക്കിയും.

തിരുവനന്തപുരത്തി നിന്ന് കൊച്ചിയിലേക്ക് ബിഗ് ബോസ് താരം റിഷി എസ് കുമാറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഇതിനോടെല്ലാം പ്രതികരിച്ചത്. റോക്കിയുടെ ജീവിതത്തെ കുറിച്ചും യഥാർത്ഥ ക്യാരക്ടറിനെ കുറിച്ചുമെല്ലാം അഭിമുഖം എന്ന പോലെ അനു ചോദിക്കുന്നുണ്ട്. റോക്കി വളരെ ദേഷ്യക്കാരനാണോയെന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന് അനു പറയുന്നുണ്ട്. എന്റെ അനുഭവത്തിൽ റോക്കി അത്യാവശ്യം ദേഷ്യക്കാരനാണ്. എന്നാൽ എല്ലാ കാര്യത്തിലും ദേഷ്യപ്പെടുന്നയാളല്ല എന്ന് അനു പറഞ്ഞു.
ഞാൻ നല്ലവനല്ല, റൊമ്പ കെട്ടവനുമല്ല എന്നായിരുന്നു റോക്കിയുടെ പ്രതികരണം. ' ' ' എന്നോടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും, ഞാൻ ഒളിച്ചോടില്ല. ജീവിതത്തിൽ എന്തിനോടും നിന്ന് പൊരുതും. ചോദ്യങ്ങൾക്ക് മുൻപിൽ ജീവിതത്തിന് മുൻപിലും പകച്ച് നിന്നിട്ടില്ല, ഒളിച്ചോടിയിട്ടിയില്ല. ജീവിത്തതിൽ പറ്റിപ്പോയല്ലോയെന്ന് തോന്നിയത് ബിഗ് ബോസിൽ നിന്ന് പുറത്തായപ്പോഴാണ്. എങ്ങനെ തിരിച്ച് കയറുമെന്ന് ആലോചിച്ചിട്ടുണ്ട്. എന്നിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയായിരുന്നു അത്. സംഭവിച്ച് പോയി.
ഞാൻ ബിഗ് ബോസിൽ പറഞ്ഞിട്ടുണ്ട് കുഞ്ഞ് നാൾ മുതൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നൊരാളായിരുന്നു ഞാൻ. എന്നാൽ ഒരു ഘട്ടം എത്തിയപ്പോൾ ഇതെല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഗൾഫ് യുദ്ധം ആയപ്പോൾ വാപ്പ നാട്ടിൽ വന്നു. ഗൾഫുകാരൻ എന്ന പേരുണ്ട് . പണമില്ലാത്ത പണക്കാരൻ എന്ന അവസ്ഥ. റേഷനരിയും പുളിയും വെള്ളവും ഞെരടി ഭക്ഷണം കഴിച്ചിട്ടുണ്ട്. അഞ്ച് വർഷത്തോളം കാലം വളരെ ബുദ്ധിമുട്ടി ജീവിക്കേണ്ടി വന്നു. അതിന് ശേഷം വാപ്പ വീണ്ടും ഗൾഫിൽ പോയി സ്ഥിതി മെച്ചപ്പെട്ടു. ഇനി ആ അവസ്ഥ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് കരുതുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എൻറെ സ്വപ്നങ്ങൾ വളരെ വലുതാണ്.
എനിക്ക് ജീവിതത്തിൽ ആരോടും പുച്ഛമില്ല. എന്നെക്കാൾ താഴെയെന്നോ എന്നെക്കാൾ ഉയർന്നതെന്നോ ഒരാളെ ഞാൻ കണക്കാക്കുന്നില്ല. എല്ലാവരും കഷ്ടപ്പെട്ടാണ് മുന്നോട്ട് വരുന്നത്. അങ്ങനെയുള്ളവരെ നമ്മുക്ക് ബഹുമാനിക്കാം. ആദരിക്കേണ്ട കാര്യമൊന്നുമില്ല. സ്വന്തം പ്രയത്നം കൊണ്ട് മുന്നോട്ട് വരുന്ന ആരേയും ഞാൻ ബഹുമാനിക്കും', റോക്കി പറഞ്ഞു.
റോക്കി മാൻഷനെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിലും റോക്കി മറുപടി നൽകി.'
'അനു ജോസഫ് എന്റെ ബിസിനസ് പാട്ണറാണ്. റോക്കി മാൻഷൻ ഷൂട്ടിങിന് കൊടുക്കാൻ വേണ്ടി തയ്യാറാക്കിയിട്ടുള്ള വീടാണ്. അടുത്ത മാസം മുതൽ അത് കൊടുക്കും. ആറ് വർഷത്തിനടുത്ത് സൗഹൃദം ഉണ്ട് ഞങ്ങൾ തമ്മിൽ',അസി റോക്കി വ്യക്തമാക്കി.












Click it and Unblock the Notifications