Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോളുമായി ആദിലയ്ക്ക് ഇനിയൊരു ബന്ധവുമില്ല? എല്ലാത്തിനും നന്ദി പറഞ്ഞ് താരം, സംഭവിച്ചത്

ബിഗ് ബോസിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചവരാണ് അനുമോളും ആദിലയും. ഹൗസിലെ സംഘർഷങ്ങളിലെല്ലാം ഇരുവരും പരസ്പരം താങ്ങായും തണലായും നിന്നിട്ടുണ്ട്. എന്നാൽ ഷോ അവസാന ലാപ്പിലേക്ക് അടുത്തപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഹൗസിൽ നിന്നും പുറത്ത് പോയ മത്സരാർത്ഥികൾ തിരികെ എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പിആറിന്റെ ബലത്തിലാണ് അനു ഹൗസിൽ തുടരുന്നതെന്നും യാതൊരു മമതയും അനുമോൾക്ക് ഇല്ലെന്നുമാണ് ആദില ആരോപിച്ചത്. ഇന്ന് മോണിങ് ടാസ്കിനിടയിലും അനുവിനെ ആദില അളവറ്റ് വിമർശിച്ചു.

സംഭവത്തിൽ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ-'ഇന്നത്തെ മോർണിംഗ് ആക്ടിവിറ്റി മത്സരാർഥികൾക്ക് ഹൗസിൽ ഉണ്ടായിരുന്ന ഒരാളോട് ആത്മാർത്ഥമായ നന്ദിയും മനസ്സിൽ തട്ടിയ സോറിയും പറയാനുള്ള അവസരം.അനുമോളോടാണ് ആദില താങ്ക്സ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് തുടങ്ങിയപ്പോൾ ഇതെത്രാമത്തെ ചാഞ്ചാട്ടം എന്ന ഭാവത്തോടെയാണ് കേട്ടിരുന്നത്. പക്ഷേ...സ്പാനിഷ് മസാലയിൽ ദിലീപ് സോറി പറയുന്ന കോമഡി രംഗത്തെ അനുസ്മരിപ്പിക്കുന്ന താങ്ക്സ് ആണ് ആദില സമയമെടുത്ത് എണ്ണിയെണ്ണി അനുമോളോടു പറഞ്ഞത്!

anumoladila

ആളുകളെ എത്രമാത്രം മാനിപുലേറ്റ് ചെയ്യാൻ പറ്റും എന്ന് പഠിപ്പിച്ചു തന്നതിന്.
ഒട്ടും ജെനുനിറ്റി ഇല്ലാതെ എന്ത് പറഞ്ഞാലും കേൾക്കുന്നയാൾ തിരിച്ചൊന്നും പറയാതെ കേട്ടിരിക്കുന്ന രീതിയിൽ സംസാരിക്കാൻ സാധിക്കുമെന്ന് പഠിപ്പിച്ചതിന്. എത്ര ഫേക്ക് ആയി നിന്നാലും എല്ലാവരെ കൊണ്ടും ഇന്ററാക്ട് ചെയ്യിക്കാൻ സാധിക്കുമെന്ന് പഠിപ്പിച്ചതിന്
ഉള്ളിലുള്ള മനോഭാവം എന്താണെങ്കിലും പുറമേ മറ്റൊരു ഭാവം കാണിക്കാൻ സാധിക്കുന്നത് - ആക്ടിങ് അത്ര സിമ്പിളാണ് എന്ന് പഠിപ്പിച്ചതിന്. ഇവിടെ എത്ര ഫ്രണ്ട്ഷിപ് ഉണ്ടെന്ന് പറഞ്ഞ് നിന്നാലും, പുറത്തുപോയാൽ അതൊന്നും കാണിക്കേണ്ടതില്ല എന്ന് പറഞ്ഞു തന്നെ പഠിപ്പിച്ചതിന്. അക്ബർഖാനെയാണ് ഞാൻ ഏറ്റവും കൂടുതൽ തെറ്റിദ്ധരിച്ചിട്ടുള്ളത്. അതിൽ എന്നെ മാനിപുലേറ്റ് ചെയ്യുമ്പോൾ ഇവിടെ ഗെയിം കളിക്കാനാണ് വന്നത് സൗഹൃദം ഉണ്ടാക്കാനല്ലെന്ന് പഠിപ്പച്ചതിനും അങ്ങനെ അഭിനയിക്കാൻ പഠിപ്പിച്ച് അഭിനയം എനിക്കൊരു ഭ്രമമാക്കിയതിനും!

ആദില പറഞ്ഞതൊക്കെ മറ്റൊരു ഗെയിം ആവാം, അല്ലെങ്കിൽ ആത്മാർത്ഥമാവാം. എന്തായാലും കയ്യടി ഇഷ്ടം പോലെ കിട്ടിയും ചോദിച്ചു വാങ്ങിയും നടത്തിയ നന്ദിപ്രകടനം ഒരൊന്നൊന്നര നന്ദി ആയിരുന്നുവെന്ന് പറയാതെ വയ്യ!', പോസ്റ്റിൽ പറഞ്ഞു. ആദില നടത്തിയത് മികച്ച ഗെയിം സ്ട്രാറ്റജിയാണെന്നാണ് മറ്റൊരാൾ കുറിച്ചത്. 'ഇന്ന് മോർണിംഗ് ടാസ്ക് കൊടുത്തത് ഹൗസിൽ ഇപ്പോൾ ഉള്ള ഫൈനൽ 7 വേണ്ടി മാത്രം ആയിരിന്നു.. ഈ 97 ദിവസം നിന്നതിൽ ആരോട് ആണ് sorry പറയാൻ ഉള്ളതും ആരോട് ആണ് നന്ദി പറയാൻ ഉള്ളതും അതാണ് ടാസ്ക്.

ഓരോരുത്തർ ആയി വന്നു അവർക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞു പോയി. എല്ലാവരും ആർക്കും ഹെർട്ട് ആവാത്ത പോലെ പറഞു.. പക്ഷെ ഇത്‌ ബിഗ് ബോസ്സ് ഷോ ആണെന്നും ബിഗ് ബോസ്സ് കൊടുക്കുന്ന ഏതൊരു ടാസ്കിലും ഒരു ഗെയിം ഉണ്ടാവും എന്ന് മനസ്സിലാക്കുന്നവരും അവിടെ ഉണ്ടെന്നും എങ്ങനെ അത് യൂസ് ചെയ്യണം എന്നും ആദില ഇന്ന് അവിടെ കാണിച്ചു. അതിന് ആദില യ്ക്ക് അവളുടേ ന്യായങ്ങൾ ഉണ്ട്. ഇവിടെ നിന്ന് ഉണ്ടായത് ഇവിടെ തന്നെ തീർത്തു പോവണം എന്നത്.അത് അവൾ ബ്രില്ല്യാന്റ് ആയി യൂസ് ചെയ്തു.. ഇനി ആകെ 3 ദിവസം വിന്നർ എന്തായാലും അനീഷ് ഉറപ്പിച്ചു.. അപ്പോൾ ആദിലയ്ക്ക് അനു മോളോട് പറയാൻ ഉള്ളത് മുഴുവൻ അതായത് അനുമോൾ ഹൗസിൽ കാണിച്ചിട്ടുള്ള മൊത്തം മനുപ്പുലേഷൻസ് അടക്കം എല്ലാം എടുത്തു പറഞ്ഞൊരു നന്ദി പറച്ചിൽ. ഇത്‌ എന്ത് മാത്രം എപ്പിസോഡിൽ കാണിക്കും എന്ന് അറിയില്ല.

ആദിലയുടെ നന്ദി പറച്ചിൽ കേട്ട് ഹൗസിൽ ഉള്ള എല്ലാവരും വായും പൊളിച്ചിരിക്കുന്നത് ആണ് കണ്ടത്. ആദില എന്ത് മൈൻഡ് ഉള്ള കണ്ടസ്റ്റന്റ് ആയാലും ഇന്ന് ആദില ഈ ടാസ്ക് യൂസ് ചെയ്തത് വളരെ ഭംഗി ആയി എവിടേലും ഒരു കോർണറിൽ പോയി ഇരിന്നു പറഞ്ഞാൽ ഇതിനു ഇത്ര എഫെക്ട് കിട്ടില്ലയിരിന്നു.

ഇതിന്റെ ഇടയിൽ മണ്ടൻ ഷാനവാസ് കിളി പോയി എന്തെക്കെയോ പറയുന്നുണ്ട്.പെങ്ങളൂട്ടി ചേട്ടച്ചന്റെ വാക്ക് നിഷേധിച്ചു ചതിച്ചു എന്നൊക്കെ എന്തെക്കെയോ പറയുന്നുണ്ട്, അയാൾ ഇത്‌ ഒരു കുടുംബ സീരിയൽ ആക്കാൻ വന്നത് ആണെന്ന് തോന്നുന്നു', എന്നാണ് ഒരാൾ കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+