'അനുമോൾ, മരപ്പാഴ്..അസൂയയും കുശുമ്പും മാത്രം, വിമർശനം..പക്ഷെ സ്ട്രാറ്റജി ബിഗ് ബോസിൽ വാർക്കാവുന്നു'
ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കൂടുതൽ കലുഷിതമാകുകയാണ് ഹൗസിലെ അന്തരീക്ഷങ്ങൾ. ചെറിയ തർക്കങ്ങൾ മാറി വലിയ അടികളിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൗസിലുണ്ടായ അടി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കിച്ചണുമായി ബന്ധപ്പെട്ടാണ് അടി ആരംഭിച്ചത്. തർക്കം ഉണ്ടായത് അനുമോളും അപ്പാനി ശരതും തമ്മിലും.
കിച്ചൺ ടീമിന്റ് കാപ്റ്റൻ അപ്പാനി ശരത് ആണ്. അനുമോൾ അടക്കമുള്ളവരാണ് അംഗങ്ങൾ. നേരത്തേ ഒനിയൽ സാബുവും ജിസേലും അടങ്ങുന്നവരായിരുന്നു കിച്ചണിന്റെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ. അന്ന് അനു അടക്കം ടീമിന് പുറത്തുള്ളവരെ കിച്ചണിൽ കയറി ഇടപെടാൻ ടീം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളും ആരേയും അനുവദിക്കി്ല്ലെന്ന നിലപാടിലാണ് അനുമോൾ. പക്ഷെ കിച്ചൺ കാപ്റ്റൻ ആയ ശരതിന്റെ അനുമതിയോടെ ഒനിയലും ജിസേലും നെവിനുമൊക്കെ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്ത് അനു എത്തിയതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്.

അപ്പാനി ശരതിന്റെ കഴിവില്ലായ്മയാണ് പലരും കിച്ചണിൽ കയറി ഇറങ്ങുന്നത് എന്നാണ് അനുവിന്റെ ആരോപണം. ഇത് ശരതിനെ പ്രകോപിപ്പിച്ചു. ഒടുവിൽ അനുവിനെ തല്ലാനോങ്ങി ശരത്. ഇതിനിടെ നിയന്ത്രണം വിട്ട അനു ആർജെ ബിൻസി ഹൗസിൽ നിന്ന് പോകാൻ കാരണം ശരത് ആണെന്ന് ആരോപിച്ചു. ഇത് തർക്കം കൂടുതൽ രൂക്ഷമാക്കി. അക്ബറും കൂടി തർക്കത്തിൽ ഇടപെട്ട് കൂട്ടത്തല്ലായി.
എന്നാൽ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞ് ആരോപണം ഉയർത്തിയത് മോശമാണെന്ന് കാപ്റ്റൻ ആര്യൻ അനുവിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതോടെ ശരതിന്റെ കാല് പിടിച്ച് കരഞ്ഞ് അനു മാപ്പ് തേടി. അതേസമയം ഈ സംഭവം അനുവിനെതിരെ ഒരു വിഭാഗം ബിഗ് ബോസ് ആരാധകരിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സംഭവത്തിൽ അനുവിന്റെ ഭാഗത്താണ് പൂർണമായും തെറ്റ് സംഭവിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്. 'സമ്മതിക്കാതിരിക്കാൻ വയ്യ, ഇന്നത്തെ വിഷയത്തിൽ 100% തെറ്റ് അനുമോളുടെ ഭാഗത്താണ്. ഹ്യുമാനിറ്റി ഉളളവർക്ക് അവിടെ പ്രത്യേക അവകാശം ഉള്ള കാര്യം ഈ മണ്ടിക്ക് അറിയില്ല. തലേ ദിവസം എല്ലാം പറഞ്ഞ് തീരുമാനം ആക്കി വച്ചാലും ഹ്യുമാനിറ്റി ഉള്ള ഒരാൾ വന്ന് ചോദിച്ചാൽ നിങ്ങൾക്ക് കുക്ക് ചെയ്യാൻ പറ്റില്ല പകരം ഞങ്ങൾ കുക്ക് ചെയ്ത് തരാം എന്ന് പറയാൻ ഒരു ഗ്രൂപ്പിസവും കാണിക്കാത്ത സ്നേഹനിധിയായ ഒരു കിച്ചൺ ക്യാപ്റ്റന് പറ്റുമെന്ന് തോന്നുണ്ടോ? അയാൾക്ക് അവിടെ എല്ലാവരും ഒരുപോലെ ആണ്.
ആര് വന്ന് ചോദിച്ചാലും ഈവൺ അത് അനീഷ് ആയിരുന്നാൽ പോലും സ്വന്തമായി കുക്ക് ചെയ്ത് കഴിക്കാൻ സമ്മതിച്ചേനെ. ഒനീൽ കുക്കിംഗ് ടീമിൽ ഉണ്ടായിരുന്നപ്പോഴേും ജിസേൽ കുക്കിംഗ് ടീമിൽ ആയിരുന്നപ്പോഴും ഇതേ പരിഗണന എല്ലാർക്കും കിട്ടിയിരുന്നു. ആര് കിച്ചണിൽ പോയാലും ഇന്നാ മോനെ/മോളെ കുക്ക് ചെയ്തോ ഞങ്ങൾ മാറി തരാം എന്ന് പറഞ്ഞ് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിരുന്നു. ഇവിടെ ഒരു ഫേവറിസവും നടന്നിട്ടും ഇല്ല. ഉയരം കൂടുതൽ ഉളളവർ ഇടുന്ന ബർമുഡ ഉയരം കുറഞ്ഞവർ ഇട്ടാൽ അത് സ്വാഭാവികമായും വള്ളി നിക്കർ ആയിരിക്കുമല്ലോ. ഈ ബേസിക് പോലും ഇല്ലാത്ത മണ്ടിയെ എത്രയും പെട്ടെന്ന് അവിടെ നിന്ന് പറഞ്ഞ് വിടാൻ നമ്മൾ ഓഡിയൻസ് മുന്നിട്ട് ഇറങ്ങണം. ജയ് ഹ്യുമാനിറ്റി
Note: സംഭവം നടക്കുമ്പോൾ അനുവിനെ ആക്കി ഇമിറ്റേറഅറ് ചെയ്തു കൊണ്ട് നടന്ന് പോവുന്ന ജിസേലിനെയും നോക്കി ഇളിക്കുന്ന റെനയെയും ശാരികയേയും ആർക്കും കാണാൻ പറ്റില്ല', ഒരാൾ കുറിച്ചു.
'എജ്ജാതി മരപ്പാഴ്. കിച്ചൺ ഇവൾക്ക് തീറ് എഴുതി കൊടുത്തതാണല്ലോ.അവിടെ ഉള്ളതിൽ ഏറ്റവും കുശുമ്പും അസൂയയും..വെറുപ്പും വിദ്വേഷവും വെച്ച് നടക്കുന്നത് ഈ മോൾ ആണ്.ഇത്രേം കൊടിയ വിഷം,നവീൻ എല്ലാവർക്കും കൂടെ ആണ് ഫുഡ് ഉണ്ടാക്കുന്നത്,എന്നിട്ട് അതിനും വഴക്ക്..ബികോസ് ജിസേൽ അവിടെ നിന്നത് കൊണ്ട് ഇങ്ങനെയും Ego ഉണ്ടാവോ,ഞാൻ വലിയ എന്തോ സംഭവം ആണ് എന്ന ഒരു മെൻ്റാലിറ്റി.പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് കരുതി ഇങ്ങനെയും അഹങ്കാരമോ',മറ്റൊരാൾ കമ്‍റ് ചെയ്തു.
അതേസമയം അഅനുമോളിന്റെ സ്ട്രാറ്റജി ആണ് ഇപ്പോൾ ബിഗ് ബോസിൽ വർക്കാവുന്നത് എന്നാണ് ഒരാൾ കുറിച്ചത്. 'അനുമോളിന്റെ ഗെയിം സ്ട്രാറ്റജി കാണുമ്പോൾ ഒരു ഫിക്സഡ് പാറ്റേൺ ഇല്ല. അതാണ് ആക്ച്വലി വർക്ക് ചെയ്യുന്നത്.
അനീഷ് ശ്രമിച്ച ഒറ്റപ്പെടൽ സ്ട്രാറ്റജി ഇപ്പോൾ വർക്ക് ഔട്ട് ആയി കൊണ്ട് ഇരിക്കുന്നത് അനുമോൾക് ആണ്. ഹൗസിൽ ഉള്ള മറ്റുള്ളവർ ഇത് മനസിലാക്കി ഗെയിം അറിഞ്ഞു കളികുന്നില്ല .ഇപ്പോൾ അനുമോൾക്ക് നല്ല സോഷ്യൽ മീഡിയ ആന്റ് വോട്ടിങ് സപ്പോർട്ട് ഉണ്ട്.
അനുമോൾ പോലും സ്വയം അറിയാതെ ഒരു അധോലോകം ആയി മാറിക്കൊണ്ട് ഇരിക്കുകയാണ് ', മറ്റൊരു കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications