അനുമോൾ ആദിലയും നൂറയുമായി തെറ്റിയതിന് കാരണം ഇതാണ്; അനീഷിനെ കുട്ടുപിടിക്കുന്നതിന് പിന്നിൽ..
ബിഗ് ബോസ് ഹൗസിനുള്ളിൽ മത്സരാർത്ഥികൾ തമ്മിൽ സൗഹൃദത്തിലെത്തുകയും പിന്നീട് ഗ്രൂപ്പായി കളിക്കുന്നതെല്ലാം പതിവ് കാഴ്ചയാണ്. ഇത്തവണത്തെ ബിഗ് ബോസ് സീസണിലും പല ഗ്രൂപ്പുകളുണ്ട്. അക്കൂട്ടത്തിലൊരു കൂട്ടുകെട്ടായിരുന്നു ആദിലയും നൂറയും അനുമോളും തമ്മിലുള്ളത്. വളരെ പെട്ടെന്നാണ് മൂവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. ഇവരുടെ കൂട്ടുകെട്ട് 'പട്ടായ ഗേൾസ്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇവരുടെ കൂട്ടുകെട്ടിനെ ചൊല്ലിയും ഇവർ മറ്റുള്ളവരെ കൂട്ടമായി ആക്രമിക്കുന്നുവെന്നൊക്കെ ആരോപിച്ച് ഹൗസിൽ ധാരാളം വഴക്കുണ്ടായിട്ടുണ്ട്.
എന്തായാലും ഫൈനൽ വീക്കിലേക്ക് അടുത്തപ്പോൾ ആ കൂട്ടുകെട്ട് അടിച്ച് പിരിഞ്ഞിരിക്കുകയാണ്. സാധാരണ ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും അവസാനം പരസ്പരം സംസാരിച്ച് പരിഹരിക്കാറുണ്ട്. എന്നാൽ ഇത്തവണ അടുക്കളയിൽ വെച്ചുണ്ടായ തർക്കത്തോടെ മൂന്ന് പേരും വഴിപിരിഞ്ഞു. പരസ്പരം ചളിവാരിയെറിഞ്ഞുള്ള ഇവരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.

എന്നാൽ ഇപ്പോഴുണ്ടായ തർക്കവും തല്ലിപിരിയലും അനുമോളുടെ തന്ത്രമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ
'ഫൈനൽ വീക്കിലേക്ക് അടുക്കുമ്പോൾ തന്റെ ഗെമിൽ ഗിയർ ഷിഫ്റ്റ് നടത്തി അനുമോൾ ഇതിന് മുമ്പും വാക്തർക്കങ്ങൾ ഉണ്ടാകുമ്പോൾ കുറച്ച് കഴിഞ്ഞ് കെട്ടി പിടിച് തീർക്കാരാണ് പതിവ് എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. ഇത്രേം നാൾ നൂതിലകളെ കൊണ്ടുള്ള ആവിശ്യം കഴിഞ്ഞപ്പോൾ പയർ വിളമ്പുന്നത് ശരിയല്ലന്നൊക്കെ പറഞ്ഞു അനാവശ്യ പ്രശ്നമിണ്ടാക്കി പിരിയാൻ നോക്കുന്നതാണ് കണ്ടത്.ആദില എന്തൊക്ക ചെയ്ത് പുറകെ വന്നിട്ടും ഫെയിമിന് വേണ്ടി കൂട്ട് കൂടി എന്നുള്ള വിഷവാക്കുകൾ തുപ്പി അകറ്റുകയായിരുന്നു.
ഫൈനൽ വീക്ക് അടുത്തത് കൊണ്ട് ഇനി കോമ്പോ കളിച്ച് നടന്നാൽ തന്റെ വോട്ട് സ്ലിറ്റ് ആവും എന്നുള്ള ഭയമാകാം. അതെ പോലെ ഫാമിലി വീക്കിലെ അറിവ് വെച്ച് തന്നേക്കാൾ സപ്പോർട്ട് ഇണ്ടെന്ന് കരുതുന്ന അനീഷിനെ തന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ എപ്പിസോഡിൽ കണ്ടു. അതോ അനീഷ് ബുദ്ധിപൂർവം മനസ്സിലാക്കി ഒറ്റപ്പെടൽ പൊളിക്കാൻ കൂടെ കുടിയതാണോ എന്നും അറിയില്ല,
കഴിവതും ഇത് പോലുള്ളവരായിട്ട് സൗഹൃദം പങ്കിടാതിരിക്കുക', കുറിപ്പിൽ പറയുന്നു.
മറ്റൊരു കുറിപ്പ് ഇങ്ങനെ 'അനുമോൾ ഇത്രയും മോശം ഒരു കണ്ടസ്റ്റന്റ്. ഇന്ന് ഉണ്ടായ വിഷയം അവൾ മനപ്പൂർവം സൃഷ്ട്ടിച്ചതാണ്. കാരണം ഈ ആഴ്ച്ച ഇവരുടെ മൊത്തം പ്ലാനും ബിഗ് ബോസ്സ് ആട്ടിമറിച്ചു. എല്ലാവരും നോമിനേഷനിൽ വന്നു.. ഇനിയും ആദില നൂറമാരോട് പാട്ട ഗേൾസ് കളിച്ചു നിന്നാൽ ഒരു ഗുണവും ഉണ്ടാവില്ല.. മറിച്ചു ഒരുമിച്ചു നിന്നാൽ അനുമോൾടെ കുറച്ചു വോട്ട് എങ്കിലും അവർക്ക്. പോവും എന്നുള്ള പേടി. അത് മാത്രം ആണ് അനുമോൾ ഇന്ന് ഈ ഡ്രാമ കളിച്ചത്.
ഇനിയെങ്കിലും സീരിയൽ പ്രേക്ഷകർ അനുമോളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്ക്.അനുമോൾക്ക് ആരോടും ആത്മാർത്ഥ ഫ്രണ്ട്ഷിപ്പോ ആത്മാർത്ഥയോ ഇല്ല.അവൾക്ക് ഒറ്റ ലക്ഷ്യം ആണ് ഉള്ളത് ഇപ്പോൾ ഈ ഷോ യിൽ വിന്നർ ആവുക അതിലൂടെ ഉണ്ടാവുന്ന ഫെയിം ക്യാഷ് ഉം. ഈ ഷോ കഴിയുമ്പോൾ ഇതിൽ പങ്കെടുത്ത ഒരാളോട് പോലും അനുമോൾ എന്ന വ്യകതി ഒരു കോണ്ടാക്റ്റും വെയ്ക്കില്ല..
ഷോ കഴിയുമ്പോൾ അനുമോൾ വിന്നർ ആയാലും ഇല്ലെങ്കിലും ഏറ്റവും കൂടുതൽ നെഗറ്റീവ് ഉണ്ടാവാൻ പോവുന്ന കണ്ടസ്റ്റന്റ് അനുമോൾ ആയിരിക്കും.. അനുമോളുടെ പിആർ കഥകൾ എല്ലാം പുറത്തു വരും'.












Click it and Unblock the Notifications