ജിസേലിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കി? അനുമോളെ തല്ലി?.. ഹൗസിൽ നാടകീയ സംഭവങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 7 നാലാം ആഴ്ചയിലേക്ക് കടന്നതോടെ വലിയ നാടകീയ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. ഹൗസിനെ നയിക്കാൻ രണ്ട് 'സ്വച്ഛാധിപതിമാരെ' ഏൽപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. നെവിനും ജിസേലുമാണ് സ്വേച്ഛാധിപതികൾ. ഇവരുടെ നിർദ്ദേശങ്ങളും അത് അനുസരിക്കുന്നതിൽ ഹൗസ് അംഗങ്ങൾ കാണിക്കുന്ന എതിർപ്പുമാണ് പുതിയ വഴക്കുകൾക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന.
ഇരുവർക്കും തുടക്കം മുതൽ അനുമോളുമായി പ്രശ്നം ഉണ്ടായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലിയാണ് പുതിയ തർക്കം. നെവിൻ റെനയോട് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ റെന പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ താത്പര്യമില്ലെന്ന് അനുമോൾ പറഞ്ഞതോടെയാണ് പൊട്ടിത്തെറികൾ ഉണ്ടാകുന്നത്. തുടർന്ന് നടന്ന വാഗ്വാദങ്ങൾക്കിടയിൽ ഹൗസിൽ നിന്നും ക്വിറ്റ് ചെയ്യാൻ താൻ ആഗ്രഹിക്കുകയാണെന്ന് നെവിൻ ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു.

ക്യാമറ നോക്കി ഇക്കാര്യം പറഞ്ഞതോടെ ബിഗ് ബോസ് എല്ലാവരേയും ലിവിങ് ഏരിയയിൽ വിളിച്ചിരുത്തി. തുടർന്ന് നെവിനോട് കാര്യങ്ങൾ തിരക്കി. ക്വിറ്റ് ചെയ്യണമെന്ന നിലപാടിൽ തുടരുകയാണോയെന്ന് ചോദിച്ചതോടെ അതെയെന്ന് നെവിൻ ബിഗ് ബോസിനെ അറിയിച്ചു. ഇതോടെ പുറത്തേക്കുള്ള വാതിൽ തുറക്കുമ്പോൾ നെവിന് വരാം എന്ന് ബിഗ് ബോസ് പറയുന്നതും വാതിൽ തുറക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം നെവിനെ കൂടാതെ ജിസേലും ബിഗ് ബോസിൽ നിന്നും പുറത്തേക്ക് എന്ന സൂചനയാണ് ബിഗ് ബോസ് അനലിസ്റ്റായ അൻസിഫ് തന്റെ ചാനലായ മൂൺലൈറ്റ് മീഡിയയിലൂടെ അറിയിക്കുന്നത്. 'ജിസേൽ അനുമോളെ ഉന്തുകയാണ്. ഇതിനിടയിൽ അനുമോളെ തല്ലിയോ എന്ന് വ്യക്തമല്ല. എന്തായാലും ഹൗസിലൊരു ഫിസിക്കൽ അസോൾട്ട് നടന്നിരിക്കുകയാണ്. ജിസേലിനെ പുറത്താക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. കഴിഞ്ഞ സീസണിൽ റെസ്മിൻ ജാസ്മിനെ ഹെൽമെറ്റ് വെച്ച് അടിച്ചായിരുന്നു. അന്നൊന്നും പുറത്താക്കിയിട്ടില്ല, പിന്നെ ഇപ്പോൾ പുറത്താക്കാൻ സാധ്യത ഇല്ല, ഫിസിക്കൽ അസോൾട്ടൊന്നും ഇപ്പോഴൊരു സംഭവമല്ല. പക്ഷെ പിടിച്ച് ഉന്തിത്തളി. എന്തായാലും അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കും എന്നാണ് തോന്നുന്നത്. എന്തായാലും നാളത്തെ പ്രമോ വരുമ്പോൾ എന്തായാലും കാര്യങ്ങൾ വ്യക്തമാകും', അൻസിഫ് പറഞ്ഞു.
അതേസമയം നെവിൻ ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്തുവെന്ന വാർത്തകളോട് ആരാധകർ പ്രതികരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു സാധ്യത ഇല്ലെന്നാണ് പലരും കുറിക്കുന്നത്. 'നെവിൻ പോയി എന്ന് കേൾക്കുന്നുണ്ട് , എന്നാൽ അത് സത്യമാകാൻ സാധ്യതയില്ല, നെവിൻ പോകാൻ മാത്രം വലിയ ഇഷ്യൂ ഹൗസിൽ ഉണ്ടായതായി അറിയില്ല. ഇഷ്യൂ ഉണ്ടാകുകയാണെങ്കിൽ തന്നെ അനുമോളുമായാണ് തർക്കം ഉണ്ടാകേണ്ടത്. തുടക്കം മുതൽ അനുവിനെ ടാർഗറ്റ് ചെയ്ത് നടക്കുന്ന ആളാണ് നെവിൻ'. എന്നാണ് ഒരു ആരാധകൻ ചൂണ്ടിക്കാട്ടുന്നത്.
ഹൗസിലെ എന്റർടെയിനറായാണ് നെവിനെ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ വരുന്ന എപ്പിസോഡുകളിലടക്കം തമാശ നിറഞ്ഞ കണ്ടന്റുകൾ നൽകാൻ നെവിൻ ശ്രമിക്കാറുണ്ട്. എന്നാൽ നെവിൻ കാണിക്കുന്നത് കോമാളിത്തരമാണെന്ന് വിമർശിക്കുന്ന ചിലരുണ്ട്. അതേസമയം ഇപ്പോൾ നെവിനും അനുമോളും തമ്മിലുള്ള തർക്കത്തിൽ മറ്റ് ചിലർ നെവിനെ പാവയാക്കിയിരിക്കുകയാണെന്നും ചിലർ താക്കോൽ കൊടുക്കുന്നതിന് അനുസരിച്ചാണ് നെവിൻ നീങ്ങുന്നത് എന്നുമാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. എന്തായാലും ബിഗ് ബോസ് പോലൊരു വലിയൊരു പ്ലാറ്റ്ഫോം ലഭിച്ചിട്ട് അതിൽ നിന്നും സ്വയം ക്വിറ്റ് ചെയ്ത് പോകാൻ നെവിനെ പോലൊരു മത്സരാർത്ഥി തയ്യാറാകുമോയെന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications