അനുമോൾക്ക് കിട്ടിയത് 1 കോടിക്ക് മേലെ! അനീഷിന് 2 ലക്ഷത്തിന്റെ ഫോൺ, ബിഗ് ബോസിലെ സമ്മാനങ്ങൾ ഇതാ

16 ലക്ഷത്തിന്റെ പിആര്‍ കൊടുത്തിട്ടാണ് വിജയിച്ചത് എന്നതാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 കപ്പ് നേടിയതിന് പിന്നാലെ അനുമോള്‍ കേള്‍ക്കുന്ന പ്രധാന ആരോപണം. 42 ലക്ഷം വരുന്ന സമ്മാനത്തുകയില്‍ നികുതി കിഴിച്ച് കിട്ടുന്ന തുകയ്ക്ക് വേണ്ടി ആരെങ്കിലും 16 ലക്ഷം മുടക്കുമോ എന്നാണ് അനുമോളെ പിന്തുണയ്ക്കുന്നവര്‍ തിരിച്ച് ചോദിക്കുന്നത്.

വിജയകിരീടം ചൂടിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ 16 ലക്ഷം പിആറിന് നല്‍കി എന്ന ആരോപണം അനുമോള്‍ തളളിക്കളയുന്നു. 1 ലക്ഷം രൂപ മാത്രമാണ് പിആറിന് വേണ്ടി മുടക്കിയിട്ടുളളത് എന്നും അതില്‍ അന്‍പതിനായിരം ഷോയിലേക്ക് വരുന്നതിന് മുന്‍പ് കൊടുത്തിട്ടുണ്ട് എന്നും അനുമോള്‍ വെളിപ്പെടുത്തുന്നു.

ഇനി 16 ലക്ഷം തന്നെയാണ് പിആറിന് കൊടുത്തിട്ടുളളത് എങ്കില്‍ തന്നെയും അനുമോള്‍ക്ക് അതൊരു നഷ്ടമല്ല എന്നാണ് പുറത്ത് വരുന്ന പ്രതിഫലക്കണക്കുകളും സമ്മാനങ്ങളുടെ വിലയും അടക്കമുളള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം എല്ലാം കൂടി നോക്കിയാല്‍ 1 കോടിക്ക് മുകളിലാണ് ബിഗ് ബോസ് വിജയിച്ചതോടെ അനുമോളുടെ കയ്യിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

bb

ബിഗ് ബോസിലേക്ക് മത്സരാര്‍ത്ഥിയായി വരുമ്പോള്‍ തന്നെ മലയാളികളായ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ് അനുമോള്‍. മറ്റ് മത്സരാര്‍ത്ഥികളെക്കാള്‍ സെലിബ്രിറ്റി സ്റ്റാറ്റസും സോഷ്യല്‍ മീഡിയയില്‍ 1 മില്യണിന് മുകളില്‍ ഫോളോവേഴ്‌സും അനുമോള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ ഇക്കുറി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അനുമോളാണ്.

ഒരു ദിവസം 65000 രൂപയാണ് അനുമോള്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ 100 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നത് കൊണ്ട് തന്നെ പ്രതിഫലം വകയില്‍ മാത്രം 65 ലക്ഷം രൂപ അനുമോള്‍ക്ക് ലഭിക്കണം. ഇത് ബിഗ് ബോസ് വിജയിക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുകയായ 50 ലക്ഷത്തിനും മേലെ ആണെന്ന് ഓര്‍ക്കണം.

ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയപ്പോള്‍ ക്യാഷ് പ്രൈസ് ആയി 42,55,210 രൂപയാണ് അനുമോള്‍ക്ക് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസിലെ ബിഗ് ബാങ്ക് വീക്കിലെ ടാസ്‌കുകളില്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് ലഭിച്ച സമ്മാനത്തുകകള്‍ വിജയിയുടെ സമ്മാനത്തില്‍ നിന്നായിരുന്നു വെട്ടിക്കുറച്ചത്. ബിഗ് ബാങ്ക് വീക്ക് അവസാനിച്ചപ്പോള്‍ വിജയിക്ക് ബാക്കി ഉണ്ടായിരുന്നത് 43,05210 രൂപ ആയിരുന്നു. ടാസ്‌കുകളില്‍ പങ്കെടുത്ത് ഒന്നര ലക്ഷത്തോളം രൂപ അനുമോളും സ്വന്തമാക്കിയിരുന്നു.

മോശം പെരുമാറ്റത്തിന് മോഹന്‍ലാല്‍ നല്‍കിയ പണിഷ്‌മെന്റിന്റെ ഭാഗമായി നെവിന് ഈ ടാസ്‌കുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ശിക്ഷ നീക്കി നെവിന് അവസരം നല്‍കിയതോടെ 50000 രൂപ കൂടി വിജയിയുടെ സമ്മാനത്തുകയില്‍ നിന്ന് കുറഞ്ഞു. 42 ലക്ഷത്തില്‍ നിന്ന് 30 ശതമാനം ജിഎസ്ടി കഴിഞ്ഞുളള തുകയാണ് അനുമോള്‍ക്ക് ലഭിക്കുക.

എന്നാല്‍ സമ്മാനത്തുക കുറഞ്ഞാലും അത് നികത്താന്‍ ലക്ഷങ്ങള്‍ വിലയുളള കാര്‍ കൂടിയാണ് അനുമോള്‍ക്ക് ലഭിച്ചിരിക്കുന്നത്. പരിപാടിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ കാറായ വിക്ടോറിയസ് ആണ് വിജയിക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. ടോപ് എന്‍ഡ് മോഡലിന് 24 ലക്ഷം രൂപ വരെ ഓണ്‍റോഡ് വില വരുന്ന വാഹനമാണിത്. അങ്ങനെ എല്ലാം കൂടി നോക്കുമ്പോള്‍ 1 കോടിക്ക് മുകളില്‍ സ്വന്തമാക്കിയാണ് അനുമോള്‍ ബിഗ് ബോസ് യാത്ര അവസാനിപ്പിച്ചിരിക്കുന്നത്.

സാധാരണ വിജയിക്ക് മാത്രമാണ് സമ്മാനങ്ങളെങ്കില്‍ ഇക്കുറി ടോപ് 5ല്‍ എത്തിയ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എത്തിയ അനീഷിന് വീട്ടിലേക്കുളള എല്ലാ ഗൃഹോപകരണങ്ങളും നല്‍കുമെന്നാണ് സ്‌പോണ്‍സര്‍മാരായ മൈജിയുടെ പ്രഖ്യാപനം. അത് കൂടാതെ സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് 7 ഫോണും അനീഷിന് സമ്മാനമായി ലഭിച്ചു. ഇതിന് 2 ലക്ഷത്തോളം വില വരും. അത് കൂടാതെ 100 ദിവസം നിന്നതിന്റെ പ്രതിഫലമായി ദിവസം 3000-3500 രൂപ വെച്ച് 3 ലക്ഷത്തോളവും അനീഷിന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q