സ്റ്റാര്‍ മാജിക് തീര്‍ന്നതോടെ വരുമാനമില്ല, അനുമോള്‍ക്ക് 35 ലക്ഷത്തിന്റെ കടം, ബിഗ് ബോസിലെത്തിയത് കടം വീട്ടാന്‍
ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെയാണ് അനുമോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റുന്നത്. അത് തന്നെയാണ് അനുമോളെ ബിഗ് ബോസിലേക്ക് എത്തിക്കുന്നത്. സിനിമാ താരം അപ്പാനി ശരത്തിനെ പോലെയോ അതിന് മുകളിലോ സെലിബ്രിറ്റി സ്റ്റാറ്റസും ബിഗ് ബോസിലുളളത് അനുമോള്‍ക്ക് മാത്രമാണ്.
ഷോയുടെ ആദ്യ ദിവസങ്ങളില്‍ ബുള്ളിയിംഗിന് കൂടി വിധേയമായതോടെ അനുമോള്‍ക്ക് ഫാന്‍സും വോട്ടും കൂടി. എന്നാല്‍ ഗെയിമുകളൊന്നും ജയിക്കാതെ അനുമോള്‍ ബിഗ് ബോസില്‍ തുടരുന്നത് ലക്ഷങ്ങള്‍ മുടക്കിയുളള പിആര്‍ കൊണ്ടാണ് എന്നാണ് എതിര്‍ മത്സരാര്‍ത്ഥികളും അവരുടെ ആരാധകരും ആരോപിക്കുന്നത്.
പിആര്‍ കൊടുത്തിട്ടുണ്ട് എന്ന് അനുമോള്‍ തന്നെ പറയുന്നു. 16 ലക്ഷം രൂപ അനുമോള്‍ കൊടുത്തു എന്നാണ് ബിന്നിയുടെ ആരോപണം. എന്നാല്‍ അത്രയും ഇല്ലെന്നും 50000 കൊടുത്തിട്ടുണ്ട് അഡ്വാന്‍സ് ആയിട്ട് എന്ന് അനുമോള്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിആര്‍ എന്നത് മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് ചെയ്യുന്നതാണെന്നും അനു അതല്ല മറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സുഹൃത്തായ വിനു പറയുന്നു.

ചാനല്‍ തന്നെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പിആര്‍ കൊടുക്കുന്നുണ്ട്. മറ്റൊരു പിആറിന്റെ ആവശ്യമില്ല. അനുമോള്‍ക്ക് വരുന്ന നെഗറ്റീവ് കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് താന്‍ ചെയ്യുന്നതെന്ന് വിനു പറയുന്നു. പുറത്ത് അവള്‍ക്ക് ഒരു ജീവിതം വേണം. പുറത്ത് നെഗറ്റീവ് വരാന്‍ പാടില്ല എന്നേ അനുമോള്‍ക്ക് ഉളളൂ. നല്ലൊരു കരിയര്‍ ഉണ്ടാകണം. ഇതുവരെ വലുതായി സിനിമയിലൊന്നും വരാത്ത ആളാണ് അനു.
ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളായിരുന്നു അനുമോള്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മാത്രമാണ് അനുമോള്‍ ബിഗ് ബോസിലേക്ക് പോയത്. ഒരു വര്‍ഷമായി സ്റ്റാര്‍ മാജിക് ഇല്ല. ആള്‍ക്ക് മറ്റ് വലിയ പരിപാടികളില്ല. വളരെ ചെറിയ തുകയ്ക്ക് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന ആളാണ്. അല്ലാതെ വേറെ ഒരു രീതിയിലുളള പ്രൊജക്ട്‌സും ഇല്ല. കാശിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്.
35 ലക്ഷം രൂപ കടവും ലോണും ഉളള ആളാണ്. 100 ദിവസം നിന്ന് കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാന്‍ സാധിക്കും എന്നത് കൊണ്ട് മാത്രമാണ് പോയത്. അതില്‍ നിന്ന് 16 ലക്ഷം പിആറിന് വേണ്ടി തരേണ്ട ആവശ്യം ഇല്ല. തന്നാലും വാങ്ങില്ല. കാശ് കൊടുത്ത് ജയിക്കേണ്ട ആവശ്യം അനുമോള്‍ക്ക് ഇല്ല. അനു അങ്ങനെ ഒരാളല്ല. പിആര്‍ കൊണ്ട് ജയിച്ചു എന്ന് പറയുന്നെങ്കില്‍ ആ ജയം വേണ്ട എന്ന് അനുമോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് പിആര്‍ ആരോപിക്കുന്നവര്‍ക്കുളള മറുപടി'', വിനു പറയുന്നു.












Click it and Unblock the Notifications