'മോഹൻലാൽ അനുമോൾക്ക് ആ ചാപ്പ നൽകരുത്,സാധാരണക്കാർക്ക് കൂടി ആ പേര് ചാർത്തിക്കിട്ടും'
ബിഗ് ബോസിൽ എപ്പോഴും വഴക്ക് നടക്കുന്ന ഒരു വിഷയം ശുചിത്വമില്ലായ്മയാണ്. ഇതിന്റെ പേരിൽ ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന അടികൾ വരെ ഉണ്ടായിട്ടുണ്ട്. ഈ സീസണിലും വൃത്തിയില്ലായ്മയുടെ പേരിലുള്ള തർക്കങ്ങൾക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മോണിങ് ടാസ്കിനിടെ രേണു സുധിയുടെ വൃത്തിയില്ലായ്മ ചൊല്ലിയായിരുന്നു വലിയ വിഷയം ഉടലെടുത്തത്. രേണു സുധിയുടെ തലയിൽ പേനാണെന്നും കുളിക്കാറില്ലെന്നുമൊക്കെ അനുമോളാണ് ചൂണ്ടിക്കാട്ടിയത് വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുക്കം തനിക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കില്ലെന്ന് വരെ രേണു സുധി പറയുന്ന സാഹചര്യവും ഉണ്ടായി.
അതേസമയം രേണുവിനെ കുറ്റപ്പെടുത്തിയ അനുവിനും വൃത്തിയില്ലെന്നാണ് ബിഗ് ബോസിൽ ഒരു കൂട്ടർ ആരോപിച്ചത്. അനു കിച്ചൺ സ്ലാബിൽ കയറി നിന്ന് ഭക്ഷണം ഉണ്ടാക്കിയതാണ് പ്രശ്നമായത്. വിഷയം ബിഗ് ബോസ് ഹൗസിൽ മാത്രമല്ല പുറത്ത് ആരാധകർക്കിടയിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഇപ്പോഴിതാ ഈ വിഷയത്തിൽ അനുമോളെ പിന്തുണച്ചുകൊണ്ടുള്ളൊരു കുറിപ്പാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ശ്രദ്ധനേടുന്നത്. അനുമോൾ ചെയ്തതിൽ യാതൊരു തെറ്റും ഇല്ലെന്നും വീക്കെന്റ് എപ്പിസോഡിൽ ബിഗ് ബോസ് അവതാരകനായ മോഹൻലാൽ ഈ വിഷയം അനുവിനോട് ചോദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. എന്തുകൊണ്ടെന്നും കുറിപ്പിൽ വിശദമാക്കുന്നുണ്ട്. വായിക്കാം

'പ്രിയപ്പെട്ട ലാലേട്ടാ / ബിഗ്‌ബോസ്, ബിഗ്‌ബോസ് ഹൗസിലും പുറത്തും ഇപ്പോൾ ഹൈജീൻ ആണല്ലോ വിഷയം, അനുമോൾ കിച്ചൻ സ്ലാബിൽ ഇരുന്നു കുക്ക് ചെയ്തത് വലിയ വൃത്തി ഇല്ലായ്മ ആയെന്നാണ് പലരും പറയുന്നത്, ഇതിനെ പറ്റി ചോദിച്ച് കഴിഞ്ഞ ആഴ്ച അനീഷിനെ വൃത്തിഇല്ലാത്ത ആൾ ആക്കിയത് പോലെ അനുമോളേയും ആക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. അനുമോളെ ആക്കിയാൽ ആ ചാപ്പ അനുമോൾക് മാത്രമല്ല പുറത്തുള്ള എലൈറ്റ് അല്ലാത്ത കുറെ പേർക്ക് കൂടെ ചാർത്തി കിട്ടും, അവരൊന്നും ബിഗ്‌ബോസ് കാണുന്നവരോ, പ്രതികരിക്കുന്നവരോ ആകണം എന്നില്ല.
മുന്നെയൊക്കെ എല്ലാ സ്ഥലത്തും, ഇപ്പൊ നാട്ടിൻ പുറങ്ങളിലും കല്യാണങ്ങൾക്ക് ഒക്കെ പറമ്പിൽ പന്തലിൽ അടുപ്പ് ഉണ്ടാക്കി ആണ് പാചകം ചെയ്യുക, അവിടെ ചെരിപ്പ് ഇട്ടു പോലും ആളുകൾ നടക്കും, ചില ഉരുളികൾ കാൽ മുട്ടവരെ ഒക്കെയേ ഉയരവും കാണു.
അത്പോലെ സ്കൂൾ കലോത്സവങ്ങൾക്ക് ഒക്കെ ഭക്ഷണം ഉണ്ടാക്കുന്നതും ഇത്പോലെ ഒക്കെ തന്നെയാണ്. ചില ഹോസ്റ്റലിൽ ആളുകൾ സ്റ്റോവ് നിലത്തു വച്ചാണ് പാചകം ചെയ്യുക, ചില ലേബർ ക്യാമ്പുകളിലും ഇത് തന്നെ ആകും അവസ്ഥ.
അടുപ്പിന്റെ പ്രതലത്തിൽ ഇരിക്കുന്നത് ഹൈജീൻ ഇല്ലായ്മ ആണെങ്കിൽ ഇപ്പറഞ്ഞവർ ഒക്കെ അതിലും വൃത്തി ഇല്ലാത്തവർ ആകും. അതുപോലെ തന്നെ, അനീഷ് ഒരു അവസരത്തിൽ, അടുക്കളയിൽ ഉറുമ്പിനെ കണ്ടപ്പോൾ, അവിടെ വൃത്തിയാക്കുന്ന ചൂല് കൊണ്ട് തട്ടിക്കളഞ്ഞത് വൃത്തി ഇല്ലായ്മ ആയി കാട്ടി, എനിക്ക് നേരിട്ട് അറിയുന്നതും, ഓൺലൈൻ ഉള്ളതുയ നിരവധി പേരോട് ചോദിച്ചതിൽ മിക്ക ആളുകളും അങ്ങനെ തന്നെയാണ് ചെയ്യുക, പിന്നീട് അവിടെ കഴുകി, തുടച്ചു വൃത്തി ആക്കുകയും ചെയ്യും. കുറച്ചു ഒസിഡി ഉള്ളവരും, ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞങ്ങൾ എന്തോ സംഭവം ആകും എന്ന് കരുതുന്നവരും, കാരണം കുറെ അതികം പേരെയാണ് വൃത്തി ഇല്ലാത്തവർ എന്ന് ഒരുമിച്ച് ചപ്പ കുത്തുന്നത്', കുറിപ്പിൽ പറഞ്ഞു. എന്തായാലും മോഹൻലാൽ എന്ത് ചോദിക്കുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications