Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോൾ മൂന്നാമത്, ബിഗ് ബോസ് വിജയി ആകാനുളള ചാൻസ് 50 ശതമാനം പോലുമില്ല, ഫാൻസിന് പറയാൻ നാണക്കേട്

ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഇതുവരെ ഏറ്റവും കൂടുതൽ ആരാധകരുളള മത്സരാർത്ഥികളിലൊരാളാണ് അനുമോൾ. ആദ്യ ആഴ്ചകളിൽ ഗ്രൂപ്പായുളള ആക്രമണത്തിന് ഇരയായത് അനുമോളിന് ഫാൻസിന്റെ എണ്ണം കൂട്ടി. ദിവസങ്ങളോളം കണ്ടന്റ് ഉണ്ടാക്കുന്നത് അനുമോളെ ചുറ്റിപ്പറ്റി മാത്രമായിരുന്നു എന്നതായിരുന്നു അവസ്ഥ.

എന്നാൽ ഇപ്പോൾ കളി മാറി. കരച്ചിൽ കാർഡ് അനുമോൾ ഇപ്പോൾ എടുക്കുന്നില്ല. അതോടെ കണ്ടന്റ് തീർന്നു എന്നാണ് അനുമോൾ ഹേറ്റേഴ്സ് പറയുന്നത്. അതുകൊണ്ട് തന്നെ അനുമോൾ ബിഗ് ബോസിലെ വിജയി ആകാൻ സാധ്യത ഇല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം: ബിഗ് ബോസ് അൻപതു ദിവസം പിന്നിടുമ്പോൾ ഒരു അനുമോൾ ഹേറ്റർ എന്നാ നിലയ്ക് ആകെയുള്ള ആശ്വാസം അനു വിന്നർ ആകാൻ ഇനിയുമൊരു 50% സാധ്യത പോലുമില്ല എന്നുള്ളത് മാത്രമാണ്.. അൻപതു ദിവസം അനുവിന്റെ നാടകവും കരച്ചിലും സദാചാരവും മാത്രമായിരുന്നു കണ്ടന്റ്.. എല്ലാം ഒന്ന് കുറഞ്ഞു വന്നിട്ടുണ്ട് താങ്ക്സ് ടു വൈൽഡ്കാർഡ്സ് ആൻഡ് ചലഞ്ചേഴ്സ്..

bb

അനുമോൾടെ ഇപ്പോളത്തെ ലക്ഷ്യം എങ്ങിനെ എങ്കിലും ഉള്ള ഫാൻസിനെ വെച്ച് 100 ഡേയ്‌സ് അവിടെ നിക്കണം എന്ന് മാത്രമാണ് ( അത് അങ്ങിനെ തന്നെ ആയിക്കോട്ടെ ).. ഒന്നുമില്ലേലും ഓവർഡ്രാമ മോങ്ങൽ ഒന്നും കാണണ്ടല്ലോ... അനുവിന്റെ ഫാൻസും ഹേറ്റേഴ്‌സും ഒരുപോലെ ആഗ്രഹിക്കുന്നത് അനുവിന്റെ ഊള കണ്ടന്റ് ഇല്ലാത്ത ബിഗ്ഗ്‌ബോസ് തന്നെയാണ്...

അനുവിന്റെ ഫാൻസൊക്കെ ആദ്യം പുറത്ത് പറയുന്നത് ഞങ്ങൾ അധില നൂറയുടെ ഫാൻസാണ് അല്ലേൽ അനീഷിന്റെയോ ഷാനവാസിന്റെയോ ഫാൻസാണ് എന്നായിരുന്നു.. ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ തന്നെ ഒരാളുടെ ഫാൻ ആണെന്ന് ഓപ്പൺ ആയി പറയാൻ കുടി ഫാൻസിനു നാണക്കേടുള്ള കണ്ടെസ്റ്റന്റ് അനുമോൾ മാത്രമാരിക്കും.

അനുമോൾ മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപെട്ടത് ആശ്വാസമുള്ള ഒന്നുതന്നെയാണ്. പക്ഷെ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്നവർ അനുവിനെ പോലെ തന്നെ അർഹതയില്ലാത്തവർ ആണെന്ന് ഓർക്കുമ്പോൾ ആ ആശ്വാസം അങ്ങ് പോയി കിട്ടും.. താമസിയാതെ അനുമോൾക് മൂന്നാംസ്ഥാനവും നഷ്ടമാകും അവിടെ ലക്ഷ്മി കേറിയിരിക്കും... ടോപ് 4 ഇൽ അനീഷ് ഷാനവാസ്‌ ലക്ഷ്മി അനുമോൾ തന്നെയാകും വരുന്നത് പുരോഗമന കേരളത്തിന്‌ അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത്. ആഹ്ലാദിപ്പിൻ ആർമിധിപ്പിൻ'' എന്നാണ് കുറിപ്പ്.

കഴിഞ്ഞ ദിവസം നടന്ന ബോട്ടിൽ ടാസ്ക് ബിഗ് ബോസ് പൂർത്തിയാകും മുൻപ് റദ്ദാക്കിയിരുന്നു. അനുമോളുടെ പിടിവാശിയാണ് കാരണം എന്നാണ് ഉയരുന്ന വിമർശനം. ഇത് അനുമോൾക്ക് എതിരെ ഫാൻസ് തിരിയാനും കാരണമായിട്ടുണ്ടെന്ന് വേണം കരുതാൻ. ഇതേക്കുറിച്ചുളള കുറിപ്പ് ഇങ്ങനെ: '' എല്ലാവരും പറയുന്നു അനുമോൾ ആണ് ടാസ്ക് ആണ് കുളമാക്കിയത് എന്ന്... ബട്ട് അനുമോൾ ജിഷിൻ അവരുടെ റോൾ നല്ല രീതിക്ക് ചെയ്യാൻ ശ്രമിച്ചു എന്നാണ് എനിക്ക്
തോന്നിയത്.

അവരുടെ റോൾ ക്വാളിറ്റി ചെക്കിംഗ് ഓഫീസേഴ്സ് ആണല്ലോ... അവര് അത് നല്ല രീതിക്ക് ചെയ്ത് വരുവായിരുന്നു...അതിൻ്റെ ഇടയിൽ ആണ് പുറത്ത് നിന്ന് ഉള്ള ആര്യൻ ബിന്നി ഒക്കെ ബഹളം ആദ്യം ഉണ്ടാക്കാൻ തുടങ്ങിയത്...ശരിക്കും അനുമോൾ ആൻഡ് ജിഷിൻ ടോക്ക് വരുന്നത് നെവിൻ ആൻഡ് അനീഷ് ആയിട്ട് മാത്രം ആണ്..അങ്ങനെ തന്നെ ആയിരുന്നു തുടക്കം... അതിൻ്റെ ഇടക്ക് പുറത്ത് ഉള്ള ബോട്ടിൽ ഏജൻസി അതിൽ കയറി ഇടപെട്ട്...അത് ഒരിക്കലും ചെയ്യാൻ പാടില്ല...അത് ചെയ്തപ്പോൾ ആണ്..അനുമോൾ ഗതികെട്ട് ഇറങ്ങി പോയത്...പുറത്ത് നിന്ന് ഉള്ള ഇടപെടൽ..ആര്യൻ മാത്രം അല്ല...നൂറ ആദില ഷാനവാസ് അക്ബർ..അങ്ങനെ ഇടപെട്ട് ഇടപെട്ട് ലാസ്റ്റ് എല്ലാവരും ഇടപെടൽ തുടങ്ങി..

അങ്ങനെ ആകെ വഴക്കായി. അനുമോൾ അവരോട് ചോദിക്കുന്നും ഉണ്ട് " നിങ്ങൾ എന്തിനാ ഇതിൽ ഇടപെടുന്നേ... നിങ്ങൾ ഇതിൽ ഇടപെടാൻ പാടില്ല...ഇത് ജ്യൂസ് കമ്പനി മുതലാളിമാരും ക്വാളിറ്റി ചെക്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ടോക്ക് ആണ് " എന്ന് അനുമോൾ പലവട്ടം പറയുന്നും ഉണ്ട്..അതൊന്നും അവർ കേൾക്കാൻ കൂട്ടാക്കില്ല...ടാസ്ക് മൊത്തത്തിൽ കുളം ആവുകയും ചെയ്യും. ടാസ്ക് കുളം ആയതിൽ എല്ലാവർക്കും പങ്കുണ്ട്...ആരേലും ഒരാൾക്ക് വിവരം വേണ്ടേ..ഇത് എല്ലാവരും ഒന്നിനൊന്ന് മെച്ചം...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+