Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ക്ക് അസൂയ എന്ന് പറയുന്നത് അല്‍പത്തരമാണ്: ജാന്മണിയുടെ ആറ്റിറ്റ്യൂഡ് ആണ് ജിസേലിന്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ കഴിഞ്ഞ ദിവസത്തെ പ്രധാന കണ്ടന്റ് ജിസേലും അനുമോളും തമ്മിലുള്ള വിഷയങ്ങളായിരുന്നു. അനു മോളിന്റെ സിഐഡി പണിയും ജിസേല്‍ ബിഗ് ബോസ് നിയമങ്ങള്‍ തെറ്റിക്കുന്നതുമെല്ലാം മോഹന്‍ലാല്‍ ചോദിച്ചു. നല്ല അഭിപ്രായങ്ങളോടൊപ്പം തന്നെ ചില വിമർശനങ്ങളും അനുമോള്‍ക്ക് മോഹന്‍ലാലിന്റെ അടുത്ത് നിന്ന് കേള്‍ക്കേണ്ടി വന്നു.

ജിസേലാകട്ടെ വീണ്ടും മോഹന്‍ലാലിന്റെ അടുത്ത് നിന്ന് വിമർശനം കേട്ട ക്ഷീണത്തിലായിരുന്നു. ബെസ്റ്റ് പെർഫോമർ ഓഫ് വീക്ക് ആയിട്ട് സഹതാരങ്ങള്‍ തിരഞ്ഞെടുത്തതോടെ ജിസലിന്റെ മുഖത്തെ ചിരി തിരികെ വരികയും ചെയ്തു. അതേസമയം പുറത്ത് ഇരുവരേയും ഒരു പോലെ വിമർശിക്കുന്നവരും പിന്തുണയ്ക്കുന്നവരുമുണ്ട്. 'ജിസേലിന് കിട്ടുന്ന ഈ എക്സ്ട്രാ പരിരക്ഷ അനുമോൾക്ക് പ്രശ്നം ആകുന്നുണ്ടാവാം. അത് സ്വാഭാവികം ആണ്. അതിനെ അസൂയ എന്നൊക്കെ വിളിക്കുന്നത് അൽപത്തരം ആണ്. അതിനെ ചോദ്യം ചെയ്യുന്നയാൾ എൻ്റെ കണ്ണിൽ ധൈര്യശാലിയാണ്.' എന്നാണ് ജാനകി രാവണ്‍ എന്ന ബിഗ് ബോസ് പ്രേക്ഷക കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

anu-gizel

ജിസേലിനെ ഒരു മോഡേൺ, പ്രോഗ്രസ്സിവ് ലേഡി ആയും അനുമോളെ ഒരു കുലസ്ത്രീയും മാത്രം കാണാൻ വളരെ എളുപ്പമാണ്. അതുകൊണ്ടാണ് വീടിനകത്തും പുറത്തും ജിസേലിനെ പിന്തുണയ്ക്കുന്നത് വളരെ മോഡേൺ ആയ ഒരു കാര്യമായി എളുപ്പത്തിൽ മാറുന്നത്. അതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നത്തിൽ വളരെ കൃത്യമായി ന്യായം അനുമോളുടെ ഭാഗമെങ്കിലും ജിസെൽ ആണ് ശരി എന്ന് വാദിക്കാൻ തോന്നുന്നു.

ജിസേൽ നിരന്തരം ബിഗ് ബോസ് നിയമങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കാര്യം വീട്ടിലെ മറ്റാര് ചെയ്താലും ഇതായിരിക്കില്ല പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും നിലപാട്. ജിസേലിനോട് അനുമോൾക്ക് അസൂയയാണ്, കുശുമ്പാണ് എന്നൊക്കെ സ്‌റ്റേറ്റ് ചെയ്യുന്നതിൻ്റെ ലോജിക് ജിസേൽ നമ്മളെക്കാൾ ഭയങ്കര വ്യത്യസ്‌തമാണ്, കൂടുതൽ മുകളിൽ ആയ വേറേതോ ഗ്രഹത്തിൽനിന്നുവന്നാൽ ആർക്കും അസൂയ തോന്നുന്നു ആരോ ആണെന്നുള്ള വിചാരം കൊണ്ടാണ്.

ഇതേ ആറ്റിട്യൂഡ് കഴിഞ്ഞ സീസണിൽ ജന്മി കാണിച്ചപ്പോൾ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ജാൻമണിക്ക് ജിസേലിൻ്റെ അത്ര വക്രത ഓ ഈ ഗെയിം നെ കുറിച്ചുള്ള ധാരണയോ ഈ എലൈറ്റ് മനോഭാവത്തെ ഒളിച്ചുകടത്താൻ വേണ്ട ബുദ്ധിയോ ഇല്ലാതിരുന്നതുകൊണ്ട് അത് വേഗത്തിൽ വെളിവാക്കപ്പെട്ടു. അതിനുപുറമേ ജന്മി നിരസിക്കപ്പെടാനും ജിസേൽ സ്വീകാര്യമായ അവനും അവരുടെ ഐഡൻ്റിറ്റിയും പ്രൊഫഷനും ഉൾപ്പെടെ വേറെയും കാരണങ്ങളുമുണ്ട്.

എന്തായാലും ഇവർ രണ്ടാളും എതിരെ നിൽക്കുന്നവരെ റദ്ദാക്കുന്നത് ഇവർ എല്ലാത്തിനും മുകളിലുള്ള ഒരു entity ആണെന്നുള്ള മനോഭാവത്തിൽ തന്നെയാണ്. അനുമോൾ ഉൾപ്പെടെയുള്ള നോർമൽ മല്ലു പെൺകുട്ടികൾക്ക് അസൂയ തോന്നുന്ന തരം സൗന്ദര്യമാണ് ജിസെലി എന്നെനിക്ക് തോന്നുന്നില്ല. പക്ഷെ ജിസേലിന് കിട്ടുന്ന ഈ എക്സ്ട്രാ പരിരക്ഷ അനുമോൾക്ക് പ്രശ്നം ആകുന്നുണ്ടാവാം. അത് സ്വാഭാവികം ആണ്.

അതിനെ അസൂയ എന്നൊക്കെ വിളിക്കുന്നത് അൽപത്തരം ആണ്. അതിനെ ചോദ്യം ചെയ്യുന്നയാൾ എൻ്റെ കണ്ണിൽ ധൈര്യശാലിയാണ്. എല്ലാവരും എതിരാണ് എന്നറിഞ്ഞിട്ടും തനിക്ക് ന്യായമല്ല എന്ന് തോന്നുന്ന ചോദ്യം അനുമോൾ ചെയ്യുന്നത് എന്നെ സംബന്ധിച്ച് മിടുക്കാണ്. അവൾ വൈകാരികമായി ആവുന്നുണ്ടാകാം, ഉപയോഗിക്കുന്ന വാക്കുകളിലോ പ്രതികരിക്കുന്ന രീതിയിലോ പ്രശ്നവും ഉണ്ടാകാം. എന്നുവച്ച് ജിസേൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്നതിന് അർത്ഥമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+