Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോളെ നേരിട്ട് കാണാൻ ഭംഗിയില്ലെന്ന്, അനീഷ് ആദ്യ ആഴ്ച തന്നെ ബിഗ് ബോസിന് പുറത്തെത്തുമോ? ചർച്ച

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7 ന് തുടക്കമായിരിക്കുകയാണ്. ഒരു കോമണർ മത്സരാർത്ഥി അടക്കം 19 പേരാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നിരിക്കുന്നത്. ഹൗസിൽ ആദ്യം കയറിയത് കോമണറായ അനീഷ് ആണ്. മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിൽ വിജയിച്ചാണ് അനീഷ് ബിഗ് ബോസ് എൻട്രി നേടിയത്.

തൃശൂർ കോടന്നൂർ സ്വദേശിയാണ് അനീഷ്. സർക്കാർ ജോലിയിൽ നിന്നും ലീവെടുത്ത് ബിഗ് ബോസിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്. ജോലിയിൽ നിന്നും ലീവെടുത്ത് 2 വർഷം കഴിഞ്ഞെന്നും നാളുകളായുള്ള ശ്രമത്തിനൊടുവിൽ അവസാനം ബിഗ് ബോസിലേക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു.

anu-17542

അനീഷ് എഴുത്തുകാരനും കൂടിയാണ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും അനീഷ് എഴുതിയിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്നതാണ് അനീഷിന്റെ കുടുംബം. സ്ത്രീ വിരുദ്ധനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ അനീഷിനെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തത്. താൻ ഒരു വിവാഹമോചിതനാണെന്നും ഡിവോഴ്സ് നേടിയ ശേഷം സമൂഹത്തിൽ പുരുഷൻമാർക്ക് പല ദുരനുഭവങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും അനീഷ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സമൂഹത്തിൽ ചർച്ചയാക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഹൗസിൽ വെച്ച് വിഷയത്തിൽ സംസാരിക്കുമെന്നും അനീഷ് പറഞ്ഞു.

അതേസമയം അനീഷ് എന്ന കോമണറിന്റെ ബിഗ് ബോസിലെ ആറ്റിറ്റ്യൂഡിന് തുടക്കം തന്നെ വിമർശനമാണ്. മറ്റൊരു മത്സരാർത്ഥിയായ അനുമോളിനോട് ഹൗസിലേക്ക് കയറി വന്നപ്പോൾ തന്നെ അനീഷ് പറഞ്ഞ വാക്കുകളാണ് ഒരു കൂട്ടരെ ചൊടിപ്പിച്ചത്. സ്ക്രീനിൽ കാണുന്നത്ര ഭംഗി അനുവിനെ നേരിട്ട് കാണാൻ ഇല്ലെന്നായിരുന്നു അനീഷിന്റെ പ്രതികരണം. അതേസമയം ഈ നിലയിലാണ് പ്രതികരണങ്ങളും ഗെയിമുമെങ്കിൽ അനീഷ് അധികനാൾ മുന്നോട്ട് പോകില്ലെന്നാണ് കമന്റുകളിൽ ഏറെയും. മറ്റ് മത്സരാർത്ഥികൾക്ക് മുൻപിൽ അനാവശ്യ ആറ്റിറ്റ്യൂഡ് ഇട്ട് നിൽക്കുകയാണെന്നും തനിക്ക് സെലിബ്രിറ്റികളെ ആരേയും അറിയില്ലെന്നൊക്കെയുള്ള അനീഷിന്റെ വാക്കുകളും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അനീഷിനെതിരെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ കമന‍്റുകളുടെ പ്രവാഹമാണ്. ചില കമന്റുകൾ വായിക്കാം

'ആൾ കുറച്ച് ഓവർ ആണ് മനപ്പൂർവ്വം തരം താഴ്ത്തുന്ന വർത്തമാനം ആണ് മോശം ആറ്റിറ്റ്യൂഡ് ആണ്. അനുമോൾ വന്നു കയറിയപ്പോൾ തന്നെ ആരാ മനസ്സിലായില്ല നേരിട്ട് കാണാൻ സൗന്ദര്യം ഇല്ല എന്ന ഡയലോഗ്. കുറച്ച് സ്ത്രൈണത ഉണ്ട് സംസാരത്തിൽ'

'കുറച്ചല്ല, നല്ല ഓവർ. സ്ത്രീ വിരോധി ആണെന്ന് പറഞ്ഞ് പണ്ട് രജിത് കുമാറിനെ പോലെ ഫാൻസ് കൂട്ടാൻ നോക്കുന്നു. പിന്നെ പുതിയതായി വരുന്നവരോട് മറ്റുള്ളവർ പെരുമാറുന്നതിൽ നിന്നും എന്തോ വ്യത്യസ്ഥൻ ആണെന്ന് തോന്നിപിക്കാൻ ശ്രമിക്കുന്നു. 5 വർഷം കാത്തിരുന്നത് തുടക്കത്തിലേ ഇത്ര വെറുപ്പിക്കാൻ ആരുന്നോ കോമണറെ'

'ഇത്തവണത്തെ ബിഗ് ബോസില്‍ ആദ്യ ആഴ്ചയില്‍ പുറത്ത് പോയില്ലേല്‍ രണ്ടാമത്തെ ആഴ്ച താണ്ടുക ദൂഷ്കരം .അത് ഭേതിച്ച് മുന്നാം ആഴ്ച കടന്നാല്‍ ഇവനേ പിടിച്ച് കെട്ടാന്‍ ദൂഷ്കരം'

'സാധാരണക്കാരുടെ ഇടയിൽ നിന്ന് ആദ്യം കയറി സാധാരണക്കാരുടെ ഇടയിലോട്ടു ആദ്യം ഔട്ട് ആയി ഇറങ്ങും.

'ആറ്റിറ്റ്യൂഡ് ഇട്ട് നിൽക്കുന്നു. പുള്ളിക്ക് ആരെയും അറിയില്ല എല്ലാവരും അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടോണം.എഴുത്തുകാരൻ ആണെന്ന് ഭാവം സംസാരത്തിൽ മൊത്തം നിൽക്കുന്നു'

'ആറ്റിട്യൂട് കൊണ്ടൊന്നും ജയിക്കാൻ പറ്റില്ല'

'രണ്ടാം ആഴ്ച പുറത്ത് പോകും,ഒരു ലോഡ് ജാഡയും ആയാആണ് അവിടെ നിക്കുന്നത് ആരോ ആണെന്ന ഭാവം', കമന്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+