'ബിഗ് ബോസിന്റെ ചരിത്രത്തിലില്ല ഇത്രയും മോശമൊരു മത്സരാർത്ഥി; ഇതൊക്കെ ചോദിക്കേണ്ടി വരുന്ന മോഹൻലാലിന്റെ അവസ്ഥ'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മത്സരാർത്ഥി അനുമോൾ തന്നെയാണ്. ടാസ്കിനിടയിലും അല്ലാതെയുമെല്ലാം അനു ഇടപെട്ട് ഉണ്ടാക്കുന്ന വിഷയങ്ങൾ തന്നെയാണ് ബിഗ് ബോസ് ഹൗസിലും പുറത്തും ചർച്ചയാകുന്നത്. എന്നാൽ അനുവിനോളം മോശമായ രീതിയിൽ ബിഗ് ബോസിൽ ഇടപെട്ട മറ്റൊരു മത്സരാർത്ഥിയും പരിപാടിയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലെന്നാണ് ചില പ്രേക്ഷകരുടെ വിമർശനം. അത്തരത്തിൽ ഒരു ബിഗ് ബോസ് ആരാധിക പങ്കിട്ടൊരു കുറിപ്പ് വായിക്കാം
'ബിഗ്ഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ഇത്രേം മോശം കോൺടെന്റ് കൊടുക്കുന്ന മത്സരാർത്ഥി ഉണ്ടായിട്ടില്ല. ഒരു ക്വാളിറ്റിയുള്ള കോൺടെന്റ് എങ്കിലും കൊടുത്തുകൂടെ...? അടുക്കള, പ്രാക്ക്, വ്യക്തിഹത്യ ഇതൊന്നും അല്ലാതെ എന്താണ് അനുവിന്റെ കോൺടെന്റ്? ഇവർക്ക് തന്നെ ഉളുപ്പ് തോന്നുന്നില്ലേ...? സ്വന്തം നിലനിൽപിന് വേണ്ടി എന്തൊക്കെ ആരോപണങ്ങൾ ആണ് പടച്ചു വിടുന്നത്? മറ്റുള്ളവർക്കും ജീവിതം ഉണ്ടെന്ന് വിചാരമില്ലേ? ബിഗ്ഗ്‌ബോസ് ഹൗസിനു പുറത്ത് ഒരു ജീവിതം ഉണ്ടെന്ന് ചിന്തിക്കാത്തത് എന്താണ്..? ഇനിയുമുണ്ട് കുറെയധികം ചോദ്യങ്ങൾ, പക്ഷെ ചോദിച്ചിട്ട് എന്താണ് പ്രയോജനം, ന്യായീകരിക്കാൻ കുറെ പിആറുകൾ ഉള്ളപ്പോൾ എന്തും കാണിക്കാമല്ലോ..???

ഒരു ഫിസിക്കൽ ടാസ്ക് നടക്കുമ്പോൾ എങ്ങനെയാണ് മറ്റുള്ളവരെ ടച്ച് ചെയ്യാതിരിക്കുന്നത്, അറിയില്ല പറഞ്ഞ് തരൂ ആരെങ്കിലും. ടച്ച് ചെയ്യുന്നതും അടുത്ത് നിൽക്കുന്നതും ഇഷ്ടമല്ലെങ്കിൽ മാറി നിൽക്കൂ. ഷാനവാസ് മാറി നിന്നില്ലേ, കാരണം പുള്ളിയുടെ ആരോഗ്യസ്ഥിതി നോക്കി ഫിസിക്കലി പറ്റില്ലയെന്ന് അങ്ങേർക്കു നല്ല ഉറപ്പുണ്ട്. അനു ഉണ്ടെങ്കിൽ ആർക്കും ടാസ്ക് ചെയ്യേണ്ടേ? ഇന്നലെ എന്ത് വൃത്തികെട്ട ഷോയാണ് അവര് കാണിച്ചുകൂട്ടിയത്? കരച്ചിലോ, ആരെ കാണിക്കാൻ ആണ്? എന്നിട്ട് ഒരു ഒറ്റപ്പെടൽ നാടകവും. പണി പാളിയെന്നു മനസ്സിലായി.എന്തിനും ഏതിനും വുമൺ കാർഡ് ഇറക്കിയേക്കുവാ. ഇനിയുള്ള ടാസ്കുകൾ ആണിനും പെണ്ണിനും പ്രത്യേകം വെക്ക് ബിഗ്ഗ്‌ബോസ്, അപേക്ഷയാണ്.സത്യംന്നെ, ഇമ്മാതിരി നിലവാരം ഇല്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യയും കേൾക്കണ്ടല്ലോ അതുകൊണ്ടാ.
ആ കൊടി കുത്തുന്ന മഡ് ടാസ്ക് ഒക്കെ എന്ത് അടിപൊളിയായിട്ടാണ് ചെയ്തത്. കാരണം അനു അന്ന് പുറത്താണ് നിന്നത് മണ്ണിൽ ഇറങ്ങിയില്ല.ഇറങ്ങിയിരുന്നെങ്കിൽ അന്നേ കേൾക്കാമായിരുന്നു ആർക്കെങ്കിലും എതിരെ ആരോപണം. ആ ജിസെലിനെ ഒക്കെ സമ്മതിക്കണം എത്ര പേരാണ് ആ ടാസ്കിൽ ലോക്ക് ചെയ്ത് വെച്ചത്.എത്ര പേരാണ് അവരുടെ മുകളിൽ കേറി കിടന്നത് ആണും പെണ്ണും ഒക്കെയായിട്ട് ഒരു പരാതി പോലും പറഞ്ഞിട്ടില്ല. അന്ന് ഉണ്ടായിരുന്ന എത്ര സ്ത്രീകൾ ആ ടാസ്കിൽ പങ്കെടുത്തു, ശാരിക, സരിഗ, ശൈത്യ, ബിന്നി തുടങ്ങി എത്ര പേർ.ഇതൊക്കെ ചോദിക്കേണ്ടി വരുന്ന ലാലേട്ടന്റെ അവസ്ഥ 🙄 കഷ്ടവാ കെട്ടോ അങ്ങേരുടെ കാര്യം.
ജിസൽ, ആര്യൻ, ദേ ഇപ്പോൾ അക്ബർ...പാവം ആ സാബുമാനെ എങ്കിലും വെറുതെ വിടണേ... അപേക്ഷയാണ്..ഇന്നലെ ആ പയ്യൻ പറയുന്നുണ്ടായിരുന്നു എന്റെ നേരെ എങ്ങാനും ഇങ്ങനെ ഒരു ആരോപണം വന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന്, എന്റെ അമ്മയൊന്നും സഹിക്കില്ല എന്ന്... പിന്നെ pr ഫാൻസ് ആളുകളോട് ആണ് പറയാൻ ഉള്ളത് ഇതൊക്കെ ന്യായീകരിക്കേണ്ടി വരുന്ന നിങ്ങളുടെ ഒക്കെ അവസ്ഥ, സങ്കടം ഉണ്ട് കെട്ടോ..പിന്നെ എന്നെ അക്ബറിന്റെ മാത്രമല്ല ആരുടേയും pr ഉം ഫാൻ ഉം ആക്കുകയും വേണ്ട, കാരണം ഒരാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ മറ്റുള്ളവരുടെ ഫാനും pr ഉം ആക്കുന്നതാണല്ലോ പതിവ്. ഞാൻ അനുവിനെപ്പറ്റി കുറെ നാൾ റിവ്യൂ ഇടാതിരുന്നപ്പോൾ എന്നെ അനുവിന്റെ pr ഉം ഫാനും ആക്കിയിട്ടുണ്ട്..ആര് തെറ്റ് ചെയ്താലും നല്ലത് ചെയ്താലും പറയും, കാരണം ഞാൻ ബിഗ്ഗ്‌ബോസിന്റെ സാധാ പ്രേക്ഷകയാണ്.












Click it and Unblock the Notifications