സത്യത്തിൽ അനുമോളിന്റെ പ്രശ്നം എന്താണ്? ജിസേലും ആര്യനും തുമ്മുന്നത് വരെ നോക്കി ഉറക്കം കളയുകയാണ്
ജിസേല്‍-ആര്യന്‍ റിലേഷന്‍ഷിപ്പ് ബിഗ് ബോസ് മലയാളം ഷോയില്‍ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയമാണോയെന്ന സംശയം തങ്ങള്‍ക്ക് ഉണ്ടെന്ന് അക്ബർ ഉള്‍പ്പെടേയുള്ള മത്സരാർത്ഥികള്‍ കഴിഞ്ഞ ദിവസം തുറന്ന് പറയുകയും ചെയ്തു. ഇതോടെ ജിസേലിനും ആര്യനും എതിരെ നേരത്തെ വലിയ ആരോപണം ഉന്നയിച്ച അനുമോളും പഴയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നുണ്ട്. താന്‍ പറഞ്ഞ കാര്യം ഇപ്പോഴെങ്കിലും ആളുകള്‍ അംഗീരിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് അനുമോളുടെ വാദം.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ അവസാനം ഷാനവാസിനോടിനായിരുന്നു ഇതേക്കുറിച്ച് അനുമോള്‍ വീണ്ടും സംസാരിച്ചത്. എന്നാല്‍ എന്തിനാണ് ഇതുപോലുള്ള വിഷയം അനുമോള്‍ വീണ്ടും അവിടെ ചർച്ചാ വിഷയമാക്കുന്നത് എന്നാണ് ഒര ബിഗ് ബോസ് ആരാധകന്‍, അതായത് അനുമോള്‍ വിരുദ്ധനായ ഒരു ആരാധകന്‍ ചോദിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സദാചാരം, അസൂയ, കുശുമ്പ്, ചിലരെ കാണുമ്പോൾ മാത്രം ഉണ്ടാകുന്ന കണ്ണുകടി, പരദൂഷണം, ഏഷണി, ഇല്ലാക്കഥകൾ പ്രചരിപ്പിക്കൽ, കള്ളത്തരം, കളവ് പറയൽ തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങൾ ഒരു മനുഷ്യനായി ജനിച്ച ഏതൊരു വ്യക്തിക്കും സ്വാഭാവികമായി ഉണ്ടാകാവുന്നതാണ്. എത്ര പുരോഗമനവാദി ആണെങ്കിലും, ചില സമയങ്ങളിൽ അയാൾ ചെറിയ തോതിൽ സദാചാരവാദിയായി മാറുന്നത് സാധാരണമാണ്, പക്ഷേ സദാചാരത്തിന്റെ ഉച്ചകോടിയിലെത്തുന്നത് നിങ്ങളെ മാനസിക രോഗിയാക്കി മാറ്റിയേക്കാം.
സദാചാരത്തിന്റെ യഥാർത്ഥ ഉറവിടം ഇന്നത്തെ എപ്പിസോഡിന്റെ അവസാന സീനിൽ ഷാനവാസും അനുമോളും തമ്മിലുള്ള സംഭാഷണത്തിലുണ്ട്, അവിടെ എക്സ്ട്രാ ബ്ലാങ്കറ്റുകൾ തിരിച്ചുകൊടുക്കാൻ പറഞ്ഞുകൊണ്ട് അനുമോൾ ജിസേലിനോടും ആര്യനോടും കാണിക്കുന്ന ക്രിഞ്ച് ഫെസ്റ്റ് ഒന്നുകൂടി കാണേണ്ടതാണ്. അതേസമയം, ഷാനവാസ് ആദിലയോടും നൂറയോടും അനുമോളെക്കുറിച്ച് പറയുന്നത് അവൾക്ക് കണ്ണുകടിയാണെന്നാണ്.
സത്യത്തിൽ അനുമോളിന്റെ പ്രശ്നം എന്താണ്? ജിസേലും ആര്യനും ഒരുമിച്ച് കിടക്കുന്നത് കാണുമ്പോൾ തനിക്ക് നെഗറ്റീവ് വൈബുകൾ വരുമെന്ന് അവൾ ഷാനവാസിനോട് പറഞ്ഞ് അയാളെ മാനിപുലേറ്റ് ചെയ്യുന്നു, പിന്നീട് അയാളെക്കൂട്ടി ബ്ലാങ്കറ്റിന്റെ പേരിൽ അവരെ വെറുപ്പിക്കാൻ ശ്രമിക്കുമ്പോൾ അനീഷ് ഇടപെടുന്നു, "നിങ്ങൾക്കെന്താ പ്രശ്നം? അവർ നല്ല സുഹൃത്തുക്കളായി മാത്രമേ തോന്നിയിട്ടുള്ളൂ" എന്ന് പറഞ്ഞ്.
എടോ, മറ്റുള്ളവരുടെ പുതപ്പിനടിയിൽ സിഐഡി പോലെ ഒളിഞ്ഞുനോക്കി പ്രശ്നമുണ്ടാക്കാൻ അനുമോൾ പോകുന്നത് എന്തിനാണ് എന്ന് അവളുടെ ഫാൻസ് തന്നെ ഒന്ന് പറയണം. പ്രേക്ഷകരായ നിങ്ങളും പറയൂ: എന്താണ് അനുമോളിന്റെ യഥാർത്ഥ പ്രശ്നം? അവളുടെ ഒരു നല്ല ക്വാളിറ്റി എങ്കിലും പറഞ്ഞുതരാമോ? അതോ, അവളുടെ കള്ളക്കരച്ചിലിൽ നിങ്ങളെല്ലാവരും വീണുപോയോ? ഉറക്കമില്ലാതെ ജിസേലും ആര്യനും തുമ്മുന്നതുവരെ നോക്കി, കണ്ണിൽ എണ്ണയൊഴിച്ച് സിഐഡിയായി കാത്തിരിക്കുന്ന അനുമോളിന്റെ ആ അവസ്ഥ എത്ര ഭയാനകമാണെന്ന് ഓർക്കണം.












Click it and Unblock the Notifications