Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ക്ക് ഇതിനെല്ലാം അനുവാദം കൊടുത്തത് ആരാണ്: അങ്ങോട്ട് പോയി ചൊറിയും, തിരിച്ചു കിട്ടുമ്പോള്‍ കരയും

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഈ ആഴ്ചയിലെ പ്രധാന ചർച്ചാ വിഷയം അനുമോളും ജിസേലും തമ്മിലുള്ള വഴക്ക്. ആദ്യ ദിവസം തന്നെ ഇരുവർക്കും ഇടയിലുണ്ടായ അകല്‍ച്ച് നിരന്തരം വർധിച്ച് വരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ബിഗ് ബോസിന്റെ നിർദേശം ലംഘിച്ച് ജിസേല്‍ നിരന്തരം സ്വന്തം വസ്ത്രങ്ങളും മേക്കപ്പ് വസ്തുക്കളും ഉപയോഗിക്കുന്നത് തുറന്നുകാട്ടാന്‍ വലിയ ശ്രമങ്ങളാണ് അനുമോള്‍ നടത്തുന്നത്.

അനുമോളിന്റെ നീക്കം മികച്ചതാണെങ്കിലും ജിസേല്‍ അതിനെ പ്രതിരോധിക്കുമ്പോള്‍ താരം പലപ്പോഴും പതറിപ്പോവുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ജിസേലിന്റെ തിരിച്ചടികള്‍ സഹിക്കാന്‍ കഴിയാതെ പിടിവിട്ട് കരയുന്ന അനുമോളെ പലതവണ കാണാന്‍ കഴിഞ്ഞു. ഇന്നലെ ജയില്‍ നോമിനേഷന്‍ സമയത്ത് സകല നിയന്ത്രണവും വിട്ട അനുമോള്‍ ജിസേലിന്റെ കൈ തട്ടിമാറ്റുന്നതും കാണാന്‍ സാധിച്ചു.

anumol-gizeal

ഈ വിഷയത്തില്‍ സഹമത്സരാർത്ഥികളില്‍ അനുമോള്‍ ജിസേലിനും ഇടയില്‍ വിഘടിച്ച് നില്‍ക്കുകയാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകരും. അനുമോളെ പിന്തുണയ്ക്കുന്നവരും അതുപോലെ തന്നെ ജിസേലിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. 'ജിസേലിന്റെ തെറ്റുകൾ ബിഗ്ഗ് ബോസ്സും ജനങ്ങളും കണ്ടു കൊണ്ടിരിക്കയല്ലേ. അനു കാണിച്ച് തന്നിട്ട് വേണോ? അവൾക്ക് അത് ഇഷ്യൂ ആക്കാം, പക്ഷേ പിടിച്ച് നിൽക്കാൻ പറ്റണം. ഇരുന്ന് മോങ്ങരുത്. അല്ലെങ്കില്‍ ഇടപെടാതിരിക്കുക' എന്നാണ് ഈ വിഷയത്തെക്കുറിച്ച് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

അനുമോൾ റിയൽ ആയിട്ടാണ് അവിടെ നിൽക്കുന്നത് .. അവളുടെ ഇമോഷൻസ് ജെനുവിന്‍ ആണ്. പക്ഷെ പറഞ്ഞ പോലെ കരച്ചിൽ കാർഡ് എന്ന പേരിൽ നിന്നും അനു മാറി വരണം എന്ന് മറ്റൊരു പ്രേക്ഷകയും അഭിപ്രായപ്പെടുന്നു. അനുമോളുടെ വീഡിയോസ് ആദ്യം തൊട്ടേ കാണുന്നവർക്ക് അറിയാം അവൾ ഒറിജിനലിൽ ഇങ്ങനെ തന്നെയാണ്. അല്ലാതെ കരച്ചിൽ ഡ്രാമ ഒന്നുമല്ല, ഇമോഷൻസ് കൂടുതലുള്ള കുട്ടിയാണ്. അത് പൊട്ടിത്തെറി ആണെങ്കിലും കരച്ചിലാണെങ്കിലും എല്ലാം അങ്ങനെ തന്നെയാണ്.

അനുമോൾ കരച്ചിൽ എന്ന് സെർച്ച് ചെയ്താൽ യൂട്യൂബിൽ ഒരുപാട് വീഡിയോസ് കിടക്കുന്നുണ്ട്. അതൊന്നും റിയാലിറ്റി ഷോയുടെ ഭാഗമായിട്ട് അല്ല, അല്ലാതെ തന്നെ അവൾ ചെറിയ കാര്യങ്ങൾ കിട്ടുമ്പോള്‍ തന്നെ ഇമോഷണൽ ആവുന്ന കുട്ടിയാണ്. സ്ട്രോങ്ങ് അല്ല എങ്കിലും പോയിന്റുകൾ പറയുന്നതും ഇപ്പോൾ ബിഗ് ബോസ് വീട് കൊണ്ടുപോകുന്നതും അനുമോൾ തന്നെയാണ്. എല്ലാ പ്രശ്നങ്ങളിലും ഇടപെടാറുണ്ട് അനുമോൾ. ജിസേലിന്റെ പ്രശ്നത്തിന് ശേഷം അനീഷിന്റെ സ്ക്രീൻ സ്പേസ് പോലും കുറഞ്ഞു വന്നിട്ടുണ്ട്

ഒരു ബിഗ് മെറ്റീരിയൽ അല്ലാത്തതുകൊണ്ട് അനുമോൾക്ക് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ നെഗറ്റീവ് ആവാനും അതല്ലെങ്കിൽ പോസിറ്റീവായി മുന്നേറാനും സാധ്യതയുണ്ട്. പിന്നെ അനീഷ്, അനുമോൾ, ഷാനവാസ്, ആദില - നൂറ, ശൈത്യ എന്നിവരെ മാറ്റിനിർത്തിയാൽ ബാക്കിയൊക്കെ ഗ്രൂപ്പിസം ആണെന്നും ആ പ്രേക്ഷക കൂട്ടിച്ചേർക്കുന്നു.

അതേസമയം, 'ജിസേൽ പല പ്രാവശ്യവും റൂൾ തെറ്റിച്ചു മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. റേഷൻ കട്ടെടുത്ത് ആരും കാണാതെ കഴിക്കുന്നു. ഇത് അറിഞ്ഞിട്ടും അപ്പാനി ശരത് അത് വേറെ ആരെയും അറിയിക്കുന്നുമില്ല... സത്യത്തിൽ ഈ സീസൺ കാണാൻ തോന്നാൻ വ്യക്തിപരമായി ഇഷ്ടപ്പെട്ട ആരും ഇല്ല. എല്ലാവരും ബിഗ് ബോസ്സ് നിയമം തെറ്റിക്കാൻ മുന്നിൽ ആണ്. ബിഗ് ബോസ്സ് എന്തൊക്കെയോ പറയുന്നു മത്സരാർത്ഥികള്‍ അവർക്ക് തോന്നിയ പോലെ ചെയ്യുന്നു.' എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

ആദ്യ ആഴ്ചയില്‍ മികച്ച ഒരു മത്സരാർത്ഥി ആണെന്ന് തോന്നിയിരുന്നു എങ്കിലും പോകെ പോകെ ജിസെലിൻ്റെ ഗ്രാഫ് താഴേക്ക് പോകുകയാണ്. മുന്നറിയിപ്പ് കിട്ടിയിട്ടും തുടർച്ചയായ നിയമലംഘനം ആണ് കാണിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഒരു സുഖവാസ കേന്ദ്രം അല്ല സർവൈവൽ ഗെയിം ആണ്.. മെയിക്കപ്പ് ഇല്ലാതെ തുടരാന്‍ പറ്റില്ലെങ്കിൽ ക്വിറ്റ് ചെയ്ത് പോകു - എന്ന് പറയുന്നുവരുമുണ്ട്.

അതേസമയം, അനുവിന് കുശുമ്പ് കൂടി ഇന്നലെ എപ്പിസോഡ് കണ്ടിട്ട് ഒരു മാനസികാരോഗിയെ പോലെ ഒക്കെ തോന്നിയെന്നാണ് ജിസേലിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. കൊല്ലാനും മടിക്കില്ല എന്നൊക്കെ പറയുന്നുണ്ട്. ദേഷ്യം വന്നപ്പോൾ പറഞ്ഞതാവും. എന്നാലും എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.. ഒരു കൌൺസ്സിലിംഗ് കൊടുക്കേണ്ട ടൈം ആയി അനുമോൾക്ക്.. 24×7 ജിസെലിനെ മാത്രം ആണ് അനുമോൾ ഫോക്കസ് ചെയ്യുന്നത്. ഗെയിം പോലും ശ്രദ്ധിക്കുന്നില്ല.. എന്ത് പറഞ്ഞാലും ഒരു കരച്ചിൽ.. ഇതൊക്കെ വല്ലാതെ ബോർ ആകുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഒരു പെൺകുട്ടിയോട് മറ്റ് പുരുഷന്മാർ ഒന്ന് സംസാരിച്ചാൽ അവർ മൊണ്ണകളും കോഴികളുമൊക്കെ ആവുമോ..? ഏത് യുഗത്തിൽ ആണ് ഈ അനുമോൾ എന്ന് പറയുന്ന ഈ പെൺകുട്ടി ജീവിക്കുന്നത്.. ജിസേൽ മോശം വാക്ക് യൂസ് ചെയ്തെങ്കിൽ അതിനു കാരണം അനുമോൾ ആണ്. ഒരാളുടെ അനുവാദം ഇല്ലാതെ അവരുടെ ബാഗ്, പെട്ടി എന്നിവയൊക്കെ തുറക്കാന്‍ ആരാണ് ഈ അനുമോൾക്ക് അനുവാദം കൊടുത്തതെന്നും ഇവർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+