Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾക്ക് ബിഗ് ബോസിൽ നിന്ന് ഒരു കോടി പതിനഞ്ചുലക്ഷം രൂപ കയ്യിൽ കിട്ടും; 30 ലക്ഷം കടം വീട്ടിയാലും പണം ബാക്കി

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്നുവെന്ന് പറയപ്പെടുന്ന മത്സരാർത്ഥി അനുമോളാണ്. 50,000 രൂപയാണ് അനുവിന് പ്രതിദിനം പ്രതിഫലമായി കിട്ടുന്നതെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തനിക്ക് 65,000 രൂപയാണ് പ്രതിദിന പ്രതിഫലം എന്ന് അനു തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോൾ നെവിൻ വെളിപ്പെടുത്തിയത്.

ഇതോടെ അനുമോൾ 16 ലക്ഷം പിആർ കൊടുത്ത് വന്നിട്ടുണ്ടാകാമെന്നത് വെറും ആരോപണമായി കണക്കാക്കേണ്ട കാര്യമില്ലെന്ന് പറയുകയാണ് ഒരു വിഭാഗം ബിഗ് ബോസ പ്രേക്ഷകർ. അത്രയും തുക കിട്ടുന്നൊരാൾ എന്തുകൊണ്ട് 16 ലക്ഷം പിആർ കൊടുത്തൂട എന്നും അവർ ചോദിക്കുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ

anumol3-

'ഒരുദിവസം 65000 രൂപയാണ് അനുമോൾക്ക് അവിടെ നിൽക്കുന്നതിന് ചാനൽ കൊടുക്കുന്നതെന്ന് തന്നോട് അനുമോൾ പറഞ്ഞുവെന്ന് നെവിൻ. 65000*100= 6500000 + 5000000= 11500000
നൂറ് ദിവസം# നിന്നാൽ ഒരു കോടി പതിനഞ്ചുലക്ഷം രൂപ കയ്യിൽ വരുന്ന അനുമോൾക്ക് 16 ലക്ഷം പിആറിന് കൊടുത്താൽ എന്താണ് പ്രശ്നം ഹേ. ഇനി അനുവിന്റെ പിആർ വീണു മീഡിയയിൽ പറഞ്ഞപോലെ 35, 40 ലക്ഷമാണ് ചാർജെങ്കിൽ അതിനും കൊടുക്കാമല്ലോ. എന്നിട്ട് നിലവിൽ ഉണ്ടെന്ന് പറയുന്ന 30 ലക്ഷം കടം വീട്ടിയാലും കാശ് ബാക്കിയാണ്.

അപ്പൊ പിന്നെ അനുവിന് ഒന്നും ചെയ്യാതെ ക്യൂട്നസ് വാരി വിതറി വെറുതേ ഇരുന്നാൽ മതി.ഇപ്പോൾ അണുവിന് വേണ്ടി വോട്ട് ചെയ്യുന്ന സാധാരണ പ്രേക്ഷകർ ആരായി.???? ',
എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം പോസ്റ്റിന് താഴെ നിരവധി പേർ അനുവിനെ പിന്തുണച്ചും വിമർശിച്ചും കമന്റ് ചെയ്യുന്നുണ്ട്.

65000 രൂപ പ്രതിഫലം ഉണ്ടെങ്കിൽ അവർക്ക് അത്രയും മാർക്കറ്റ് വാല്യു ഉണ്ടായിട്ടല്ലേ എന്നാണഅ അനുവിനെ പിന്തുണയ്ക്കുന്നവർ കുറിക്കുന്നത്.' 16 ലക്ഷത്തിനു പിആർ കൊടുത്തു, ശരി ആയിക്കോട്ടെ, പിആർ കൊടുക്കരുതെന്ന് റൂൾ മറ്റോ ഉണ്ടോ? ചെയ്യുന്ന ജോലി അവർ പിആർ എടുത്ത ആളുടെ ബിഗ്‌ബോസ്സിലെ കാര്യങ്ങൾ പ്രചരിപ്പിക്കുക. ഇന്ന ആൾ നല്ലതാണ് എന്ന പ്രതീതി സൃഷ്ടിക്കുക എന്നതാണ്. ആരുടേയും തലച്ചോർ പിആർ ഊരിക്കൊണ്ട് പോകുന്നില്ല. സ്വന്തം യുക്തി വെച്ച് ശരിയും തെറ്റും മനസ്സിലാക്കി വോട്ട് ചെയ്യേണ്ടത് പ്രേക്ഷകർ ആണ്.പിആർ വന്ന് കയ്യിൽ പിടിക്കുന്നില്ല ആരുടേയും', എന്നാണ് താരത്തെ പിന്തുണച്ച് ഒരാൾ കുറിച്ചത്.

'നെവിൻ എവിക്ഷൻ ലിസ്റ്റിൽ വന്നാൽ പലതും വിളിച്ചു പറയാം. ക്രഡിബിളിറ്റി ഇല്ലാത്ത ഈ ഫിഗേഴ്സ് ഒക്കെ പൊക്കിപിടിച്ചു കണക്കുകളുമായി വരാനും ഒരു റേഞ്ച് വേണം.അക്ബർ ഉൾപ്പടെ ആരും ഫ്രീ ആയി അല്ല അവിടെ നില്കുന്നത്. സെലിബ്രിറ്റീസ് ഒക്കെ സെയിം റേഞ്ച് പയ്മെന്റ്സ് തന്നെ ആകും', വേറൊരാൾ ചൂണ്ടിക്കാട്ടി.

എന്തായാലും അനുമോൾ ടോപ് 5 ൽ എത്തുമെന്ന് തന്നെയാണ് ആരാധകർ പ്രവചിക്കുന്നത്. നിലവിൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. അനുമോൾ ഈ നിലയിൽ തന്നെ തുടർന്നാൽ ഒരു പക്ഷെ ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയായിരിക്കുമെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+