Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ 7 കപ്പ് അനുമോൾ തന്നെ തൂക്കും, അതാണ് അനുവിന്റെ ബെസ്റ്റ് ഗെയിം പ്ലേ'

ബിഗ് ബോസ് മലയാളം സീസൺ 7 കപ്പ് ആർക്കായിരിക്കും? സാധാരണ നിലയിൽ സീസൺ തുടങ്ങുമ്പോൾ തന്നെ ആരായിരിക്കും കപ്പടിക്കുകയെന്ന പ്രവചനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കുറി അത്തരമൊരു ഒറ്റപ്പേരിലേക്ക് എത്താൻ ബിഗ് ബോസ് ആരാധകർക്ക് സാധിച്ചിട്ടില്ല. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത് ഇക്കുറി അനുമോൾക്കായിരിക്കും കപ്പ് എന്നാണ്. ഇത് സംബന്ധിച്ച് ഒരു ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പൊ ഒരു കാര്യം ഉറപ്പായി കപ്പ് ഇവൾ തന്നെ നേടുമെന്ന്,കാരണം 90 ശതമാനം മലയാളികളെ ആണ് ഇവൾ റിപ്രെസെന്റ് ചെയുന്നത്. കുശുമ്പ്, സദാചാരം, പഴകിയ ചിന്താഗതി,കാലത്തിന് അനുസരിച്ച് പുരോഗമനം ഇല്ലാത്ത ആളുകൾ അവരുടെയൊക്കെ റോൾ മോഡൽ ഇവൾ തന്നെ. അവരെ സുഖിപ്പിക്കാൻ തന്നെ ആണ് ഇവളുടെ ഗെയിം. സീരിയൽ നടി ആണല്ലോ സ്വാഭാവികം, അവരെ പ്രേക്ഷകർ ആരാന്നും അവർക്ക് എന്ത് കണ്ടന്റ് കൊടുക്കണം എന്നും ഇവൾക്ക് അറിയാം. അതോണ്ട് ഇവൾ ഈസി ആയി ജിസേലിനെ ടാർഗറ്റ് ആക്കി പിന്നാലെ നടന്ന് അനാവശ്യ ഹേറ്റ് അടി നാടകം നടത്തി, പിന്നെ വേണ്ടത് ഒരു സെക്സ് സ്റ്റോറി ആണ്, അപ്പൊ കാര്യങ്ങൾ കിടുക്കുമല്ലോ.

anumolbiggboss-

അപ്പൊ അതാ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും മിൽക്ക് എന്ന പോലെ ഇവൾ ഇഷ്ടപ്പെട്ടവൻ ജിസേലിന്റെ ഒപ്പം കിടക്കുന്ന്.അവനെ കിട്ടാത്ത ദേഷ്യവും ആവും. പ്ലസ് ജിസേൽ ഈസ് എ സ്ട്രോങ് കണ്ടസ്റ്റന്റ്. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ ഇവരെ തീർക്കാൻ ഇവൾക്ക് പിന്നെ അധികം ചിന്തിക്കേണ്ട ആവശ്യം ഇല്ല. പ്രത്യേകിച്ച് അവൾ മോഡേൺ ആണ്, പുറത്തിന്ന് വന്നത്, അവരോട് ഉണ്ടാവുന്ന സീരിയൽ സ്‌നേഹി ആയ അമ്മച്ചി അമ്മാവന്മാരെ ഒരു ആറ്റിറ്റ്യൂഡ് അറിയാലൊ. അപ്പൊ ആദ്യ പടി ആയി നമ്മുക്ക് കാണിച്ച് തരണം ആയിരുന്നു ഇവർ ഒരുമിച്ച് ആണ് കിടപ്പ് ,അതിന് കിറ്റ് നാടകം നടത്തി മുകളിൽ പറഞ്ഞ പ്രേക്ഷകരെ മനസിൽ സംശയത്തിന്റെ വിത്ത് ഇട്ട്, ബാക്കി കണ്ടത് ഇന്നലെ വരെ അനു എന്ന ബ്രിലിയന്റ് പ്ലെയെർടെ സിനിമ ദാറ്റ്സ് ഓൾ .

മാർഗം അല്ല ലക്ഷ്യം ആണ് പ്രാധാനം. അതിന് ഏത് തറ ലെവലിലേക്കും പോവും അനുമോൾ. അതുപോലെ ഇവരുടെ പിആറും മുകളിൽ പറഞ്ഞ ടീംസ് വാദിക്കുന്നത് ആണ് ഇവൾ ഉറച്ച് നിന്നെന്ന്, ലാലേട്ടൻ ഇത്രേം പറഞ്ഞിട്ട് കുലുങ്ങീല, ഇവൾ ശരി ആയത് കൊണ്ടാണെന്ന്. ഈ മണ്ടന്മാരെ എന്ത് പറയാൻ ആണ്, ഇവറ്റകൾ എന്ത് കരുതി. പണ്ട് മിഥുൺ തല കറങ്ങി വീണ് സമ്മതിച്ച പോലെ സമ്മതിക്കുന്നോ ,ഇത് അത് പോലെയുള്ള ആരോപണ ആണോ, ഇത് അവളെ കരിയർ തീരും ലെവൽ പ്രശ്നം ആണ്, ഇവൾക്ക് ഇതിൽ പിടിച്ച് നിക്കാതെ നിർവാഹം ഇല്ല,അതോണ്ട് ബിഗ് ബോസീന്ന് പുറത്ത് പോയാലും അവൾ ഇതിൽ ഉറച് നിൽക്കും. ഇത് തന്നെ ആണ് അവളെ ബെസ്റ്റ് ഗെയിം പ്ലേയും.

ഇനി മുകളിൽ പറഞ്ഞ എല്ലാ ടീംസ് അനുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കും,അത് പോലെ നിസാര കാര്യത്തിന് കരയുന്നവൾ അത് പോലെ കള്ളി എന്ന് വിളിച്ചപ്പൊ കാണിച്ച നാടകം ഒക്കെ കണ്ടാൽ അറിയാം,ഇവൾ ഇത്രേം പ്രശ്നം ഇണ്ടായിട്ടും വീട്ടിലെ എല്ലാരും പിന്നെ ലാലേട്ടാനും ഇത്രേം പറഞ്ഞിട്ട് എതിർത്ത് നിന്നിട്ട് കുലുങ്ങീലെങ്കിൽ എല്ലാം അവളെ അഭിനയം ആണെന്ന് മനസിലാക്കാം. ജസ്റ്റ് കോമൺ സെൻസ് ഇണ്ടായാൽ മതി .എന്തായാലും ഒരു കാര്യം ഇന്നലത്തോടെ മനസിലായി ,ഒരു കള്ളം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞാൽ സത്യം ആണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ്

നമ്മൾ ജീവിക്കുന്നത്. പിന്നെ കുറെ മണ്ടന്മാർ പറയുന്നതാണ് ബിഗ് ബോസ് എന്ത് കൊണ്ട് ആ ക്ലിപ്പ് കാണിച്ചില്ല, എന്തുവാടെ ഒരു മര്യാദ വേണ്ടേ 24x7 live കാണുന്നവർ കാണാത്തതും അവിട ഒരു മത്സരാർത്ഥിയും കാണാത്ത കാര്യവും ഇവൾ മാത്രം കണ്ടതും, ഇതൊക്കെ മതി ചോർ തിന്നുന്നവർക്ക് ബോധ്യപ്പെടാൻ .പിന്നെ വേറൊരു ബ്രിലിയന്റ് പ്ലേ ആണ് ഇവൾ പുതപ്പിന്റെ അടിയിൽ ആയിരുന്നു, ഞാൻ സൈഡിന്ന് കണ്ടെന്ന്,ഇങ്ങനെ പറഞ്ഞ ആളുകൾക്ക് ഒരു സംശയം നിലനിൽക്കില്ലെ,കാമറ കാണാത്തത് ഇവൾ മാത്രം കണ്ടത് ആണെങ്കിലൊയെന്ന്.

ജസ്റ്റ് വാവ്, ഇങ്ങനെ ഒക്കെ പറഞ്ഞ എങ്ങനെ തെളിയിക്കും,പ്ലേ അനു .പിന്നെ എഡിറ്റ് ചെയ്ത് മാറ്റിയത് ആവുന്നൊക്കെ പറഞ് ഇവളുടെ പിആർ വേറെയും ഇവളെ സപ്പോർട്ട് ചെയ്തോണ്ട്, എന്താലും ഇവളെ ഇറക്കി വിടില്ലെന്ന് ഇവൾക്ക് ഉറപ്പായ സ്ഥിതിക്ക് , പുറത്ത് നല്ല സപ്പോർട്ട് ഇണ്ടെന്നും അറിയുന്നോണ്ട് , അനുമോളെ കളികൾ കാണാൻ പോന്നതെ ഉള്ളു. ഒരു തറ പ്ലേ പ്രതീക്ഷിക്കാം. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഫാൻസ്‌ ഒരു Lady Contestant ന്, അത് ഇവൾ തന്നെ തൂക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+