Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിടെയെന്താണ് ചെയ്യേണ്ടത് എന്ന് അവള്‍ക്കറിയില്ലായിരിക്കും, കരഞ്ഞാല്‍ വോട്ട് കിട്ടുമോ? പ്രതികരിച്ച് ശ്രീവിദ്യ

ബിഗ് ബോസ് മലയാളം സീസണ്‍ 7 രണ്ടാമത്തെ ആഴ്ച കഴിഞ്ഞ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനോടകം മുന്‍ഷി രഞ്ജിത്ത്, ആര്‍ജെ ബിന്‍സി എന്നിവര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായി കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുമോളേയും ജിസേലിനേയും ചുറ്റിപ്പറ്റിയാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ കണ്ടന്റുകള്‍ വരുന്നത്. അനുമോളുടെ കരച്ചില്‍ ഇതിനോടകം തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ സംസാര വിഷയമായി കഴിഞ്ഞു.

ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സുഹൃത്തും നടിയുമെല്ലാമായ ശ്രീവിദ്യ മുല്ലച്ചേരി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഠമാര്‍ പഠാര്‍, കോമഡി ഉത്സവം എന്നീ പ്രോഗ്രാമുകളില്‍ ശ്രീവിദ്യയും അനുവും ഒന്നിച്ചെത്തിയിരുന്നു. ബിഗ് ബോസിലെ അനുമോളുടെ പ്രകടനത്തെക്കുറിച്ചാണ് ശ്രീവിദ്യ മുല്ലച്ചേരി മനസ് തുറക്കുന്നത്.

Anumol

ബിഗ് ബോസ് ഹൗസില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായ അനുമോളുടെ കരച്ചില്‍ സിംപതി പിടിച്ചു പറ്റാനല്ല എന്നാണ് ശ്രീവിദ്യ പറയുന്നത്. അനുമോള്‍ പൊതുവേ കുറച്ച് ഇമോഷണല്‍ ആണ് എന്നും പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് എന്നും ശ്രീവിദ്യ പറഞ്ഞു. അനുവിനെ പോലെ തന്നെയാണ് താനും എന്നും നടി പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ കയറി എന്ന് വെച്ച് സ്വഭാവം മാറ്റാനൊന്നും പറ്റത്തില്ലല്ലോ എന്നും ശ്രീവിദ്യ ചോദിച്ചു.

'പിന്നെ ഒറ്റയ്ക്കല്ലേ. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം സ്വാഭാവികമായും ഉണ്ടാകുമായിരിക്കും. പക്ഷേ കരയുന്നവര്‍ അത്ര വീക്ക് ആണ് എന്ന് അര്‍ത്ഥമില്ല. കരയുന്നവരാണ് സ്‌ട്രോംഗ്. അവള്‍ക്ക് അവിടെയിരുന്ന് ചിലപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരിക്കും. കരഞ്ഞാല്‍ വോട്ടു കിട്ടും എന്നൊന്നും അവള്‍ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ല'', ശ്രീവിദ്യ പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍ പോകുന്നതിനു മുന്‍പ് അനുമോള്‍ക്ക് എന്തെങ്കിലും ടിപ്‌സൊന്നും പറഞ്ഞ് കൊടുത്തിട്ടില്ല എന്നും ശ്രീവിദ്യ പറഞ്ഞു. 'അക്കാര്യം പറ്റിയ ആളോടു തന്നെയാ ചോദിക്കുന്നത്. അങ്ങനെ ടിപ്‌സ് കൊടുക്കാന്‍ പറ്റിയ ഷോ അല്ല ബിഗ് ബോസ്. ഒരു സ്റ്റേജ് ഷോയ്‌ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും, ഈ ഡ്രസ് ചേരും എന്നൊക്കെ നമുക്ക് പറയാമെങ്കിലും ബിഗ്‌ബോസില്‍ പോകുമ്പോള്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ല'', ശ്രീവിദ്യ പറഞ്ഞു.

നേരത്തെ നടി അമേയയും അനുമോളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലെ തന്റെ ഫേവറിറ്റ് ആണ് അനുമോള്‍ എന്നും പുരുഷന്മാരെ മൊണ്ണകള്‍ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ കള്ളം പറയാതെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അനുമോള്‍ ചെയ്തതെന്നും അമേയ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+