'അനുമോളുടെ ചീപ്പ് സ്ട്രാറ്റജി; കണ്ടപ്പോൾ പുച്ഛം തോന്നി; എന്തുകൊണ്ട് ആര്യനും നെവിനും അക്ബറും ടോപ് 5 ൽ വരണം'
ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ കപ്പ് ആര് ഉയർത്തും? 67 ദിവസം ഷോ പിന്നിട്ട് കഴിഞ്ഞു. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. മുൻ സീസണുകളിലെ പോലെ വിജയി ആരാകുമെന്ന കാര്യത്തിൽ ഒറ്റപ്പേരിലേക്ക് എത്താൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. അതേസമയം ടോപ് 5ൽ ആരൊക്കെ വേണം എന്ന പ്രവചനങ്ങൾ ശക്തമാണ്. ഇപ്പോഴിതാ മത്സരാർത്ഥികളുടെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് ഒരു ആരാധകൻ നടത്തിയ ടോപ് 5 പ്രവചനമാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ഈ സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അനീഷിനാണല്ലോ ഒരു കോമണർ ആയി വന്ന് ഇത്രയും ആരാധകരെ ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല പക്ഷെ എനിക്ക് ഇപ്പോഴും അതിനുമാത്രം അനീഷ് അവിടെ എന്താ ചെയ്തിട്ടുള്ളത് എന്നതിനൊരു ക്ലാരിറ്റി ഇല്ല. ഫാനിസം എടുത്തു മാറ്റി വച്ചിട്ട് തുടർന്ന് വായിക്കുക.

ബിഗ് ബോസ് ഒരു സോഷ്യൽ എക്സ്പീരിമെന്റ് ഷോ ആണ്. ഒരു കൂട്ടം വ്യത്യസ്തരായ മനുഷ്യർ ഒന്നിച് ഒരു വീട്ടിൽ കഴിയുന്നു അവർക്ക് തമ്മിൽ തമ്മിൽ മത്സരിക്കേണ്ടി വരുന്നു ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു ഇതിനെ അവർ എങ്ങനെ മറികടന്നു ഒന്നാമതെത്തുന്നു എന്നതാണ് ഈ ഷോ. അങ്ങനെ ഒരിടത്ത് ഒറ്റയ്ക്ക് ഒരാൾക്ക് നിൽക്കാൻ കഴിയില്ല അങ്ങനെ നിൽക്കാനും പാടില്ല കാരണം നമ്മളൊരു സമൂഹത്തിൽ ജീവിക്കുമ്പോ മറ്റൊരാളെ സഹായിച്ചും അവരുടെ സഹായം ഉൾക്കൊണ്ടും മാത്രമേ ജീവിക്കാൻ സാധിക്കു. അതൊരു മനുഷ്യൻ മറ്റൊരാളോട് പറയാതെ തന്നെ ചെയ്യേണ്ട കടമയാണ്. ഗെയിം ആണ് ജനങ്ങൾ വോട്ട് ചെയ്യും ജയിക്കണം സഹ മത്സരാർത്ഥികൾ ആരേം വിശ്വസിക്കാൻ പറ്റില്ല. എല്ലാം ശരി തന്നെ പക്ഷെ ജനങ്ങൾ കാണുന്ന ഒരു ഷോയിൽ അവരെ മാനിപ്പുലേറ്റ് ചെയ്യുന്നതിന് പകരം അവർക്കൊരു മാതൃക ആകാനാണ് മത്സരാർത്ഥികൾ ശ്രമിക്കേണ്ടത്. ഈ സീസൺ തുടങ്ങിയപ്പോ ഞാൻ ഏറ്റവും പ്രതീക്ഷ വച്ച മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. പക്ഷെ അവർ അവിടെ വന്ന് ഒറ്റപ്പെടൽ സ്ട്രാറ്റജി കളിക്കുന്നത് കണ്ടപ്പോ എനിക്ക് പുച്ഛം തോന്നി. കാരണം അനുമോൾ 10 വർഷത്തോളമായി എന്റർടെയിൻമെന്റ് ഫീൽഡിൽ നിൽക്കുന്നൊരാളാണ് അവർ ആ എക്സ്പീരിയൻസിന്റെ മെച്യൂരിറ്റി കാണിക്കേണ്ട ഒരു സ്ഥലമായിരുന്നു ബിഗ് ബോസ്.
അനുമോളെ പോലൊരാൾ ഹൗസിൽ ഒറ്റപ്പെട്ടു എന്നൊക്കെ കാണിച് ജനങ്ങളെ മാനിപ്പുലേറ്റ് ചെയ്യുന്നതൊക്കെ ഭയങ്കര ചീപ്പ് സ്ട്രാറ്റജി ആണ്. പകരം നല്ല എനർജെറ്റി ആയി എല്ലാരോടും സംസാരിച് അവിടെ ഒരു പോസിറ്റീവ് അട്മോസ്ഫിയർ ഉണ്ടാക്കി ഗെയിം കളിച്ചിരുന്നേൽ ഞാൻ അനുവിനെ സപ്പോർട്ട് ചെയ്തേനെ.
കഴിഞ്ഞ 7 സീസണിൽ 150 ഓളം Contestants ഈ ഷോയിൽ വന്നിട്ടുണ്ട് അതിൽ എനിക്ക് ഏറ്റവും ഇഷ്ടം സാബുവിനെയാണ് പുള്ളി നല്ല gamer ആണ് ബുദ്ധിമാനാണ് അറിവുള്ള ആളാണ് എല്ലാം ശരി തന്നെ പക്ഷെ അതിനേക്കാളൊക്കെ അപ്പുറം പുള്ളിയുടെ സീസണിൽ എതിർ പക്ഷത്തു നിന്നവർക്ക് പോലും handle ചെയ്യാൻ പറ്റാത്ത ഒരു Situation വന്നാൽ ആദ്യം വിളിക്കുന്നത് സാബുവിനെ ആയിരുന്നു കാരണം അവർക്കറിയാം അയാളിൽ നമുക്കുള്ള തണൽ ഉണ്ടെന്ന് അവിടെ ഒരു മനുഷ്യൻ എന്ന നിലയിൽ സാബു വിജയിക്കുകയാണ് അങ്ങനെ ഒരാളുടെ ഗെയിം കൂടെ നന്നാവുമ്പോഴാണ് എന്നെ സംബന്ധിച് ഒരു Winner material ആണെന്ന് പറയാൻ കഴിയുന്നത്. ഇന്ന് തന്നെ അനീഷ് 5 Commoners നെ കൊണ്ട് വരണമെന്ന് പറയുന്നത് കണ്ടു. അവിടെ തന്റെ കൂടെ ഒരുമിച്ചു ജീവിക്കുന്ന, തനിക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കി തരുന്ന, Toilet clean ആക്കി തരുന്ന ആളുകളുമായി പിന്നീട് ഒരു contact ഉം വയ്ക്കില്ലെന്നും വീട്ടിലേക്ക് വരണ്ടെന്നും ഇവരോട് ഒരു തരത്തിലുള്ള മാനസിക അടുപ്പവുമില്ലെന്നും തുറന്ന് പറഞ്ഞ അനീഷ് commoners ന് വേണ്ടി വിലപിക്കുന്നത് കണ്ടപ്പോ പറയുന്നതൊന്നും പ്രവർത്തി കൊണ്ട് മറ്റൊന്നുമായ എനിക്ക് തോന്നിയത്.
കൂടെ കിടക്കുന്നവരോട് പോലും സഹാനുഭൂതി ഇല്ലാത്തൊരാൾ എങ്ങനെ പുറത്ത് ഇത് വരെ കാണാത്തവരോടത് കാണിക്കുമെന്ന് മനസ്സിലാവുന്നില്ല. 5 വർഷം leave എടുത്തു പഠിക്കാനും മാത്രം വലിയ ഗെയിം ഒന്നുമല്ല Big Boss നിങ്ങൾക്ക് കഴിവുണ്ടെൽ അവിടെ Success ആകും സാബു, രജിത്, Bleslee, അഖിൽ പോലെയുള്ള മികച്ച Gamers ഈ ഷോ കുത്തി ഇരുന്നു പഠിച്ചിട്ട് വന്ന് കളിച്ചവരല്ലല്ലോ.
എനിക്ക് ഈ സീസണിൽ ഒട്ടും താല്പര്യം ഇല്ലാത്ത ആളായിരുന്നു ആര്യൻ. അവന്റെ Immaturity കാരണം കാണിച്ചു കൂട്ടിയ കോപ്രായങ്ങളും മണ്ടത്തരങ്ങളും ഒരു സമയത്ത് അസഹനീയമായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നത് ചെറിയ പയ്യനായ അവനുള്ള കരുതലോ maturity യൊ പോലും മുതിർന്നവരായ ഷാനവാസിനും അനീഷിനുമൊന്നുമില്ലന്നാണ്. ഈ ഷോയിൽ ആളുകളുടെ സ്വഭാവം switch ഇട്ടത് പോലെ മാറാം ഞാൻ ഇപ്പൊ പറയുന്ന ആര്യൻ നാളെ ഏറ്റവും മോശമായൊരു ഗെയിം കളിക്കാം പക്ഷെ ആര്യനും അക്ബറും നെവിനുമൊക്കെ ഈ സീസണിനെ ഇത് വരെ positive aspect ൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത് അത് കൊണ്ട് അവരൊക്കെയാണ് എന്നെ സംബന്ധിച് Final 5 ൽ വരേണ്ടവരും വിജയിക്കേണ്ടവരും.












Click it and Unblock the Notifications