അനുഷ്കയോ സാമന്തയോ? സായി പല്ലവിയുടെ അടുത്തെങ്ങും ആരും എത്തില്ല: നടിമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍
അഭിനേതാക്കള്‍, പ്രത്യേകിച്ച നടിമാർ പലപ്പോഴും കോളേജ് പഠനം ഉപേക്ഷിച്ചവരോ വിദ്യാഭ്യാസം കുറഞ്ഞവരോ ആണെന്ന ഒരു മിഥ്യാധാരണയുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തില്‍ സജീവമാകുന്നതുകൊണ്ട് ചിലർക്ക് കോളേജ് പഠനം റഗുലറായി നടത്താന്‍ സാധിക്കില്ലെന്നുള്ളത് സത്യമാണെങ്കിലു നിരവധി തെന്നിന്ത്യൻ നടിമാർ മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരാണ്. അത്തരത്തില്‍ ഏറ്റവും വിദ്യാഭ്യാസമുള്ള ദക്ഷിണേന്ത്യൻ നടിമാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
അനുഷ്ക ഷെട്ടി
ബാഹുബലി ഫെയിം നടി അനുഷ്‌ക ഷെട്ടി 50 ലധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയ അനുഷ്ക സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയ്. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ അനുഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളുമാണ്.

സാമന്ത
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് സാമന്ത റൂത്ത് പ്രഭു എന്നത്. നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെയുള്ള നിരവധി അവാർഡുകളും ബഹുമതികളും അവർ നേടി. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ വ്യക്തിയാണ് സാമന്ത റൂത്ത് പ്രഭു.
രാകുൽ പ്രീത് സിംഗ്
രാകുൽ പ്രീത് സിംഗ് തന്റെ അരങ്ങേറ്റം മുതൽ ബോളിവുഡ് സിനിമാ വ്യവസായത്തിലും ജനപ്രീതി നേടിയിട്ടുണ്ട്. എന്നിരുന്നാലും, തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലും താരം സജീവമാണ്. ഡൽഹിയിലെ ആർമി പബ്ലിക് സ്കൂളിൽ പഠിച്ച അവർ മേരി കോളേജിൽ നിന്ന് മാത്തമാറ്റിക്സില്‍ ബിരുദം നേടിയിട്ടുണ്ട്.
രശ്മിക മന്ദാന
നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന രശ്മിക എം എസ് രാമയ്യ കോളേജ് ഓഫ് ആർട്‌സ്, സയൻസ് ആന്‍ഡ് കൊമേഴ്‌സ് കോളേജില്‍ നിന്നും ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം ആന്‍ഡ് സൈക്കോളജി എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.
ശ്രുതി ഹാസൻ
കമൽ ഹാസന്റെ മകളായ ശ്രുതി ഹാസൻ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്ത നടിയും മോഡലും പിന്നണി ഗായികയുമാണ്. ചെന്നൈയിലെ ലേഡി ആൻഡൽ സ്കൂളിൽ പഠിച്ച അവർ മുംബൈയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി.
സായ് പല്ലവി
പ്രശസ്ത നടിയും നർത്തകിയുമായ സായ് പല്ലവി പ്രധാനമായും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമാണ്. ജോർജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ അവർ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള നടിമാരിൽ ഒരാളാണ്.
കീർത്തി സുരേഷ്
മേനക സുരേഷ് കുമാറിന്റെ മകളായ കീർത്തി സുരേഷ് തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമാണ്. പേൾ അക്കാദമിയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയ താരം കൂടിയാണ് കീർത്തി . ഇതുകൂടാതെ, ലണ്ടനിൽ രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിന് മുമ്പ് സ്‌കോട്ട്‌ലൻഡിൽ നാല് മാസത്തെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ അവർ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications