നടിയാവും മുമ്പ് യോഗ ടീച്ചര്‍, അനുഷ്‌ക ഷെട്ടിയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
നടി അനുഷ്‌ക ഷെട്ടി ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന ഒരു പാന്‍ ഇന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയിലെ സാധാരണ നായികയില്‍ നിന്ന് സൂപ്പര്‍ താര നായികയായും, പിന്നീട് സ്വന്തം കരുത്തില്‍ സിനിമകള്‍ വിജയിപ്പിക്കുകയും ചെയ്താണ് അനുഷ്‌ക മറ്റ് ഇന്‍സ്ട്രികളിലേക്ക് എത്തിയത്. തമിഴിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെയാണ് അനുഷ്‌ക പാന്‍ ഇന്ത്യന്‍ നായികയായി മാറിയത്.
ബാഹുബലിയുടെ രണ്ട് ഭാഗവും വമ്പന്‍ ഹിറ്റായിരുന്നു ഹിന്ദിയില്‍. അതേസമയം ഇന്ന് നടിയുടെ 42ാം പിറന്നാളാണ്. അനുഷ്‌കയുടെ ആസ്തിയും ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലവും എത്രയാണെന്ന് നോക്കാം. 1981 നവംബര്‍ ഏഴിനാണ് അനുഷ്‌കയുടെ ജനനം. കര്‍ണാടകയിലെ മംഗലാപുരത്തുള്ള തുളു കുടുംബത്തിലാണ് നടി ജനിച്ചത്. സ്വീറ്റി ഷെട്ടി എന്നാണ് അനുഷ്‌കയുടെ യഥാര്‍ത്ഥ പേര്. ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും നടി സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം അനുഷ്‌ക സിനിമാ മേഖലയിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല. നടിയാവുന്നതിന് മുമ്പ് യോഗ ഇന്‍സ്ട്രക്ടറായിരുന്നു അവര്‍. അതിന് ശേഷമാണ് തെലുങ്കിലെ മെഗാ ഡയറക്ടറായ പുരി ജഗന്നാഥ് നടിയെ നായികയാക്കുന്നത്. 2005ല്‍ സൂപ്പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. രാജമൗലിയുടെ തന്നെ വിക്രമര്‍ക്കഡുവിലും അനുഷ്‌കയായിരുന്നു നായിക.
അതേസമയം ഇരുപത് വര്‍ഷത്തെ സിനിമാ കരിയറില്‍ നടിയുടെ പ്രതിഫലവും പലതവണ വര്‍ധിച്ചിട്ടുണ്ട്. ആസ്തിയില്‍ വളരെ മുന്നിലാണ് അനുഷ്‌ക. 16 മില്യണ്‍ യുഎസ് ഡോളറാണ് നടിയുടെ ആസ്തി. ഏകദേശം 133 കോടി രൂപ വരും ഇത്. ഒരു ചിത്രത്തിനായി ആറ് കോടിയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. പക്ഷേ ഇത് മറ്റ് മുന്‍നിര നടിമാരെ അപേക്ഷിച്ച് കുറവാണ്. പരസ്യങ്ങളിലൂടെ പന്ത്രണ്ട് കോടി രൂപയാണ് അനുഷ്‌കയ്ക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത്.
ഹൈദരാബാദിലെ ആഡംബര മേഖലയായ ജൂബിലി ഹില്‍സില്‍ വമ്പനൊരു വീടും നടിക്കുണ്ട്. പന്ത്രണ്ട് കോടിയാണ് ഈ വീടിന്റെ വില. ഹൈദരാബാദില്‍ തന്നെ ഒരു ഫാംഹൗസും അനുഷ്‌കയ്ക്ക് സ്വന്തമായിട്ടുണ്ട്. അനുഷ്‌ക കടുത്തൊരു കാര്‍ ആരാധിക കൂടിയാണ്. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്. നിരവധി ആഡംബര കാര്‍ നടിയുടെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യുവിന്റെ 6 സീരീസാണ് ഇതില്‍ പ്രധാനപ്പെട്ടത്.
69-79 ലക്ഷത്തിനിടയിലാണ് ഇതിന്റെ വില. ഓഡിയുടെ ക്യു5 മറ്റൊരു കാറാണ്. 65.55 ലക്ഷമാണ് ഇതിന്റെ വില. 60 ലക്ഷത്തിന്റെ ഓഡി 6, ടൊയോട്ട കൊറോള ആള്‍ട്ടിസ്, എന്നിവ നടിയുടെ ശേഖരത്തിലുള്ള കാറുകളാണ്. അതേസമയം നടി പൊതുവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറില്ല. സിനിമകളില്‍ അഭിനയിക്കുക മാത്രമാണ് പ്രധാനപ്പെട്ട കാര്യം. പരസ്യങ്ങള്‍ പോലും വളരെ കുറവാണ്. നടിയുടെ ആസ്തിയില്‍ അടുത്തിടെ കുറവ് വന്നതെല്ലാം ഇക്കാരണങ്ങള്‍ കൊണ്ടാണ്.












Click it and Unblock the Notifications