Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ഘാടന വേദിയില്‍ പൊട്ടിക്കരഞ്ഞ് അനുശ്രീ; കാരണം ആ തെറ്റിദ്ധാരണ: 'മനുഷ്യത്വം ഉണ്ടാവണം'

യുവ നടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം നേടാന്‍ അനുശ്രീക്ക് സാധിച്ചിട്ടുണ്ട്.

അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും അനുശ്രീ ശ്രദ്ധ നേടിയിട്ടുണ്ട്. പലപ്പോഴും ഉത്സവങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഒക്കെ അനുശ്രീ സജീവ സാന്നിധ്യമാണ്. മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തമായി പൊതുമധ്യത്തില്‍ സാധാരണക്കാരെ പോലെ ഇടപെടാനുള്ള അനുശ്രീയുടെ കഴിവും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അനുശ്രീയുടെ നാടന്‍ സ്‌റ്റൈലിനും ആരാധകര്‍ ഏറെയാണ്.

anusree

ഉദ്ഘാടന വേദികളിലും അനുശ്രീ ഇപ്പോള്‍ സജീവമാണ്. നിരവധി പേരാണ് തങ്ങളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനായി അനുശ്രീയെ ക്ഷണിക്കുന്നത്. ഇപ്പോഴിതാ അനുശ്രീയുടെ മനസിലെ ഒരു നന്മ വെളിപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആലപ്പുഴയില്‍ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അനുശ്രീ വേദിയില്‍ നിന്ന് പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അനുശ്രീ പൊട്ടിക്കരഞ്ഞത്. അതിന് കാരണമായത് ഒരു വയോധികനാണ്.

സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പും ഉണ്ടായിരുന്നു. 10000 രൂപയായിരുന്നു സമ്മാനം. നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു. പിന്നാലെ ആങ്കര്‍ നറുക്കെടുപ്പില്‍ വിജയിച്ച നമ്പറും പേരും മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്തു. എന്നാല്‍ നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച് സദസില്‍ നിന്ന് ഒരു വയോധികന്‍ സ്റ്റേജിലേക്ക് കയറി വന്നു. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം വേദിയിലേക്ക് കടന്നുവന്നത്.

ഏറെ പ്രയാസപ്പെട്ട് സ്റ്റേജിലേക്ക് കടന്നുവന്ന പ്രായമുള്ള വയോധികനോട് അദ്ദേഹത്തിനല്ല സമ്മാനം കിട്ടിയതെന്ന് അവതാരക പറഞ്ഞു മനസിലാക്കുന്നുണ്ട്. തനിക്കല്ല സമ്മാനം ലഭിച്ചതെന്ന് അറിയുമ്പോള്‍ അദ്ദേഹം നിരാശപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ സദസിലേക്കു മടങ്ങുകയും ചെയ്യുന്നുണ്ട്.

അദ്ദേഹത്തിന്റെ നിരാശ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ അനുശ്രീ വേദിക്ക് പിന്നിലേക്ക് പോയി പൊട്ടിക്കരയുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. എന്നാല്‍ അദ്ദേഹത്തിന്റെ വിഷമം കണ്ട് അനുശ്രീയും സ്ഥാപനത്തിന്റെ ഉടമയും ചേര്‍ന്ന് നല്ലൊരു തുക പിന്നീട് അദ്ദേഹത്തിന് സമ്മാനിക്കുന്നുണ്ട്. വലിയ സന്തോഷത്തോടെയാണ് അദ്ദേഹം ആ തുക ഏറ്റുവാങ്ങുന്നത്.

പിതാവിനെ പോലെയുള്ള ഒരാള്‍ നിരാശയോടെ മടങ്ങുന്നത് കണ്ട് വിഷമം വന്നുവെന്ന് അവതാരക പറയുന്നുമ്പോള്‍ അനുശ്രീ അംഗീകരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് സമൂഹമാധ്യമങ്ങളില്‍ അനുശ്രീയുടെ വീഡിയോയ്ക്ക് കമന്റുകള്‍ കുറിക്കുന്നത്. അനുശ്രീയുടെ നല്ല മനസിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഇതാണ് മനുഷ്യത്വം എന്നാണ് ഒരാള്‍ കുറിച്ചത്. കുറേ കാലത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു, കണ്ണും മനസും നിറഞ്ഞു, മനുഷ്യനായാല്‍ പോരാ മനുഷ്യത്വം ഉണ്ടാവണം എന്നാണ് മറ്റുള്ള കമന്റുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+