അപർണ്ണ ബാലമുരളി മാത്രം; ഫോബ്സ് പട്ടികയില്‍ മലയാളത്തില്‍ മറ്റൊരു നടിയുമില്ല: ആ 2 ചിത്രം വഴിത്തിരിവായി
2015 ല്‍ പുറത്തിറങ്ങി ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് അപർണ്ണ ബാലമുരളി. തൊട്ടുപിന്നാലെ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. സിനിമ വന്‍ വിജയമായതോടെ താരവും ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മലയാളത്തിന് പുറമെ തമിഴില്‍ നിന്നും നിരവധി വേഷങ്ങള്‍ താരത്തെ തേടിയെത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ നടിമാരില്‍ ഒരാളാണ് അപർണ്ണ ബാലമുരളി.
ഇപ്പോഴിതാ മറ്റൊരു അപൂർവ്വ നേട്ടവും മലയാളികളുടെ പ്രിയപ്പെട്ട താരത്തെ തേടി എത്തിയിരിക്കുകയാണ്. ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അപർണ്ണ ബാലമുരളി. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അപർണ്ണ ബാലമുരളിയെ ഫോബ്സ് ഇന്ത്യ തങ്ങളുടെ പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ധനുഷ് നായകനായ തമിഴ് ചിത്രമായ 'രായൻ', ആസിഫ് അലിയോടൊപ്പം അഭിനയിച്ച മലയാള ചിത്രമായ 'കിഷ്കിന്ധ കാണ്ഡം' എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിനമാണ് ഫോബ്സ് പരിഗണിച്ചത്. 'എന്റർടെയ്ന്മെന്റ് വിഭാഗത്തിലെ വിജയികളിലൊരാളാണ് അപർണ്ണ ബാലമുരളി. ദേശീയ അവർഡ് ജേതാവുകൂടിയായ അപർണ്ണ ഇപ്പോൾ കൂടുതലും രസകരവും നർമ്മവുമൊക്കെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് താൽപര്യപ്പെടുന്നത്.' അപർണ്ണ ബാലമുരളിയുടെ പടം പങ്കുവെച്ചുകൊണ്ട് ഫോബ്സ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ കുറിച്ചു.
30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയിൽ നടൻ രോഹിത് സറഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് കളിക്കാരൻ ഡി ഗുകേഷ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഫോർബ്സ് ഇന്ത്യ വർഷം തോറും 30 വയസ്സിന് താഴെയുള്ള പ്രമുഖ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. സംരംഭകർ, ഇന്‍ഫ്ലൂവന്‍സന്മാർ, ഡിസൈനർമാർ തുടങ്ങി, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്.
വന്‍ വിജയമായ കിഷ്കിന്ധ കാണ്ഡത്തിന് പിന്നാലെ അപർണ്ണ ബാലമുരളിയൂടേതായി പുറത്തിറങ്ങിയ ചിത്രം രുധിരം ആണ്. രാജ് ബി ഷെട്ടി നായകനായ രുധിരം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടെങ്കിലും താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ഉലയാണ് താരത്തിന്റെതായി വരാനിരിക്കുന്ന അടുത്ത പ്രധാന ചിത്രം.
അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴ്, മലയാള ഭാഷകളിലായി പുറത്തിറങ്ങുന്ന ഉല ജിഷ്ണു ലക്ഷ്മൺപ്രശോഭ് കൃഷ്ണ എന്നിവരാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം തന്നെ മിണ്ടിയും പറഞ്ഞും, പേരിട്ടിട്ടില്ലാത്ത ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം തുടങ്ങിയ ചിത്രങ്ങളിലും അപർണ്ണ ബാലമുരളി പ്രധാന വേഷം ചെയ്യുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications